മിക്ക ആളുകളും നേരിടുന്ന ഒരു പ്രധാന പ്രശ്നമായിരിക്കും തൊണ്ടയിലും ശ്വാസകോശത്തിലുമെല്ലാം കെട്ടിക്കിടക്കുന്ന കഫം. മിക്കപ്പോഴും ഇങ്ങനെ കഫം കെട്ടിക്കിടക്കുന്നത് ചുമക്കും ശ്വാസംമുട്ടൽ പോലുള്ള പ്രശ്നങ്ങൾക്കും കാരണമാകാറുണ്ട്. എന്നാൽ കാലങ്ങളായി ഇങ്ങിനെ കെട്ടിക്കിടക്കുന്ന കഫം ഇളക്കി കളയാനായി വീട്ടിൽ തന്നെ ഉണ്ടാക്കാവുന്ന
ഒരു ഔഷധക്കൂട്ട് അറിഞ്ഞിരിക്കാം. ഈയൊരു ഔഷധക്കൂട്ട് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ളത് ഒരു വലിയ കഷ്ണം ഇഞ്ചി, കുറച്ച് വെളുത്തുള്ളി, നാരങ്ങ എന്നിവയാണ്. ചുമ, ജലദോഷം, കഫക്കെട്ട് എന്നിവ ഉള്ളപ്പോഴെല്ലാം ഈ ഒരു മരുന്ന് ഉപയോഗിക്കാവുന്നതാണ്. നാരങ്ങയുടെ നീരിന് കഫത്തെ ഇളക്കി കളയാനുള്ള കഴിവുണ്ട്.ഈയൊരു പാനീയം തയ്യാറാക്കുന്നതിനായി ആദ്യം ഒരു വലിയ കഷ്ണം ഇഞ്ചി എടുത്ത് തൊലി
നല്ലതുപോലെ കഴുകി കളയണം. ശേഷം അത് ചെറിയ പീസുകൾ ആയോ, അതല്ലെങ്കിൽ ചതച്ചോ എടുക്കാവുന്നതാണ്.ശേഷം നാരങ്ങയും കുരു മുഴുവൻ കളഞ് ചെറിയ കഷ്ണങ്ങളാക്കി മുറിക്കുക. വെളുത്തുള്ളിയും ഇതുപോലെ ചെറിയ കഷണങ്ങളാക്കി മുറിച്ച് എടുക്കുക.ശേഷം ഒരു പാൻ അടുപ്പത്ത് വെച്ച് അതിൽ അര പാത്രം വെള്ളമൊഴിച്ച് തിളപ്പിക്കാനായി വയ്ക്കുക.
ഓരോരുത്തർക്കും എടുക്കുന്ന ഇൻഗ്രീഡിയൻസിന്റെ അളവനുസരിച്ച് വെള്ളത്തിന്റെ അളവിൽ മാറ്റം വരുത്താവുന്നതാണ്.ശേഷം തിളച്ച വെള്ളത്തിലേക്ക് അല്പം അയമോദകം, 5 കുരുമുളക്, നേരത്തെ തയ്യാറാക്കിവെച്ച ഇഞ്ചി കഷ്ണം,വെളുത്തുള്ളി, ചെറിയതായി മുറിച്ചു വെച്ച നാരങ്ങ എന്നിവ ഇട്ടു കൊടുക്കുക. ഇത് നല്ലതു പോലെ തിളച്ച് ഒന്ന് കുറുകി വരുമ്പോൾ ഓഫാക്കാവുന്നതാണ്. ശേഷം നീര് മാത്രം ഒരു പാത്രത്തിലേക്ക് അരിച്ചെടുത്ത് അല്പം കൽക്കണ്ടം കൂടി ചേർത്ത് കഴിക്കാവുന്നതാണ്. Video Credit :Tips Of Idukki