ഈ പച്ചില കൂട്ട് അത്ഭുതപ്പെടുത്തും.! പേൻ, താരൻ എന്നിവ പമ്പ കടക്കും; കുട്ടികൾക്കും മുതിർന്നവർക്കും ഉത്തമം.. | Homemade remedie for head lice

Homemade remedie for head lice: രാത്രി ഉറങ്ങാൻ കിടക്കുമ്പോഴും ദിവസം മുഴുവനും പേൻ ശല്യം കൊണ്ട് വറുതി മുട്ടിയോ നിങ്ങൾ ? മിക്കവാറും മിക്കവരും നേരിടുന്ന പ്രശ്നമാണ് ഇത്. പലതും ചെയ്തു നോക്കിയിട്ടും ഇതിൽ നിന്നും മുക്തി കിട്ടാതെ വലയുകയാണോ? എങ്കിൽ ഇതൊന്നു പരീക്ഷിച്ചു നോക്കൂ. പെട്ടെന്ന് തന്നെ റിസൾട്ട് നിങ്ങൾക്ക് അനുഭവിച്ചറിയാം.

ഇതിനായി ആദ്യമായി നമുക്ക് ആവശ്യം പനിക്കൂർക്കയിലയും, തുളസിക്കതിരുമാണ്. പ്രാണികളോ മറ്റു കേടുകളോ ഒന്നുമില്ലെന്ന് ഉറപ്പുവരുത്തി നന്നായി കഴുകിയതിനുശേഷം അല്പം വെള്ളം ചേർത്ത് മിക്സി ജാറിലേക്ക് ഇത് ഇട്ടു കൊടുക്കാം. തലക്ക് നല്ല ആശ്വാസവും, പേനിൽ നിന്ന് മുക്തിയും ഇത് നൽകുന്നു. ഇത് നന്നായി അരച്ചെടുത്തതിനു ശേഷം

തലയിൽ അപ്ലൈ ചെയ്തു കൊടുക്കാം. പത്തോ പതിനഞ്ചോ മിനിറ്റിനു ശേഷം കഴുകി കളയാവുന്നതാണ്. ഇതുപോലെ തന്നെ നമുക്ക് പയറ്റി നോക്കാവുന്ന മറ്റൊരു ടിപ്പു കൂടെയുണ്ട്. അതിനായി ഇതുപോലെ തന്നെ അല്പം തുളസിക്കതിരെടുക്കുക. ശേഷം കാൽ ടീസ്പൂൺ കുരുമുളക് എടുക്കുക. ശേഷം ഇവ രണ്ടും ചതച്ചെടുക്കുക. എന്നാൽ കുരുമുളക് നന്നായി ചതയ്ക്കാൻ പാടില്ല. ഇനി അല്പം വെളിച്ചെണ്ണ ഇവയുടെ കൂടെ ഒഴിച്ച് സൂര്യ പ്രകാശത്തിൽ ചൂടാക്കാൻ വെക്കുക.

ഇത് നന്നായി ചൂടായി വരുമ്പോൾ ഒരു മണം കിട്ടിത്തുടങ്ങും. ഈ സമയം അപ്പോൾ തന്നെ നമുക്കിത് തലയിൽ അപ്ലൈ ചെയ്യാവുന്നതാണ്. പേൻ ശല്യവും താരനും ഒക്കെ കുറക്കാൻ നല്ലൊരു മാർഗമാണിത്. അതുപോലെതന്നെ ജലദോഷവും കഫക്കെട്ടും മാറാൻ ഇത് സഹായിക്കുന്നു. വീട്ടിൽ നിന്ന് തന്നെ എളുപ്പത്തിൽ ഇത് നിർമ്മിച്ചെടുക്കാം. അപ്പോൾ തയ്യാറാക്കി നോക്കിക്കോളൂ. Homemade remedie for head lice

Homemade remedie for head lice
Comments (0)
Add Comment