Homemade Manjal Lehyam Recipe: ശരീരപുഷ്ടിക്കും ആരോഗ്യത്തിനും കാരണമായ ഒരു കിടിലൻ ലേഹ്യം ഉണ്ടാക്കിയാലോ? പച്ചമഞ്ഞളും ഈത്തപ്പഴം വെച്ച് തയ്യാറാക്കാൻ പറ്റിയ ഈ ലേഹ്യം ഉണ്ടാക്കി നോക്കിയാലോ?!
- പച്ച മഞ്ഞൾ – 250 ഗ്രാം
- ഈത്തപ്പഴം – 150 g
- പനം ചക്കര- 400 g
- പട്ട- 2
- ജീരകം – ഒന്നര ടീസ്പൂൺ
- ഉലുവ – മുക്കാൽ ടീസ്പൂൺ
- ഏലക്ക – 5
- ഗ്രാമ്പൂ – 5
- തേങ്ങയുടെ ഒന്നാം പാൽ
- രണ്ടാം പാൽ
- മൂന്നാം പാൽ
- നെയ്യ്
- ഉപ്പ്
ആദ്യം പച്ച മഞ്ഞൾ ഒരു മണിക്കൂർ വെള്ളത്തിൽ ഇട്ട് മണ്ണ് കളഞ്ഞ് കട്ട ഭാഗങ്ങൾ കട്ട് ചെയ്ത് എടുക്കുക, ശേഷം മഞ്ഞൾ വേവിക്കാൻ വേണ്ടി ഒരു കുക്കറിലേക്ക് ഇട്ടുകൊടുത്ത് അര കപ്പ് മൂന്നാംപാൽ ചേർക്കുക, ശേഷം അടച്ചുവെച്ച് വേവിക്കുക, 4 വിസിൽ വരുന്നത് വരെ വേവിക്കാം, ശേഷം ഒരു പാത്രം എടുത്ത് ചക്കര ഇട്ടു കൊടുക്കുക 1/2 ഗ്ലാസ് വെള്ളം ചേർത്ത് ഉരുക്കിയെടുക്കാം, ശേഷം ഒരു പാത്രം അടുപ്പത്ത് വെച്ച് ചൂടാക്കി രണ്ട് കറുകപട്ട, ഗ്രാമ്പു ഏലക്ക എന്നിവ ഇട്ടുകൊടുത്തു ചൂടാക്കുക,
അതിലേക്ക് ജീരകവും ഉലുവയും ഇട്ടുകൊടുത്ത് ചൂടാക്കി ജീരകം പൊട്ടാൻ തുടങ്ങുമ്പോൾ തീ ഓഫ് ചെയ്യാം, തീ ഓഫ് ചെയ്തു അല്പസമയം കൂടി ഇളക്കി കൊടുത്ത് ചൂടാറാൻ വെക്കുക, മഞ്ഞൾ ചൂടറിയാൽ അരച്ചെടുക്കാം, ശേഷം ഇത് ഉരുളിയിലേക്ക് മാറ്റാം, ഇതേ ജാറിലേക്ക് ഈന്തപ്പഴം ഇട്ടുകൊടുത്ത് കുറച്ച് രണ്ടാം പാലും ചേർത്ത് അരച്ചെടുക്കുക, ഇതും ഉരുളിയിലേക്ക് ചേർക്കാം, ശേഷം കുറച്ചു തേങ്ങാപ്പാൽ ചേർത്ത് വീണ്ടും അരച്ചെടുക്കുക, അതും ഉരുളിയിലേക്ക് ചേർക്കാം,
ശേഷം ചൂടാറിയ സ്പൈസസ് പൊടിച്ചെടുക്കുക, ശേഷം ഉരുളി അടുപ്പത്ത് വെച്ച് തീ ഓൺ ചെയ്തു കൊടുത്ത് ഈത്തപ്പഴത്തിന്റെയും മിക്സ് വേവിച്ചെടുക്കുക, ഹൈ ഫ്ലെയിമിൽ ഇട്ട് നന്നായി ഇളക്കി കൊടുക്കുക, ഇതിലേക്ക് രണ്ടാം പാലിൽ ബാക്കിയുള്ള പാല് ചേർത്ത് കൊടുക്കാം, ശേഷം ഉരുക്കിയ പനംചക്കര ഇതിലേക്ക് അരിച്ചു ഒഴിച്ചു കൊടുക്കാം, എല്ലാം നന്നായി മിക്സ് ചെയ്ത് കൈവിടാതെ ഇളക്കി കൊടുക്കുക, വറ്റി തുടങ്ങുന്ന സമയത്ത് തീ കുറച്ചു വയ്ക്കാവുന്നതാണ്, കൂട്ടു നന്നായി തിളച്ചു വരുമ്പോൾ ഇതിലേക്ക് 2 ടീസ്പൂൺ നെയ്യ് ചേർക്കുക, ശേഷം വീണ്ടും നന്നായി ഇളക്കുക, ഇതിലേക്ക് കാൽ
ടീസ്പൂൺ ഉപ്പ് ചേർത്ത് കൊടുക്കുക, 15 മിനിറ്റിനു ശേഷം ഇത് കുറുകി വരാൻ തുടങ്ങിയാൽ ഇതിലേക്ക് പൊടിച്ചുവെച്ച സ്‌പൈസസ് ചേർക്കാം , ശേഷം നന്നായി മിക്സ് ചെയ്യാം, കട്ടപിടിച്ചു വരുമ്പോൾ നന്നായി ഇളക്കി കൊടുക്കുക ശേഷം ഇതിലേക്ക് ഒരു ടീസ്പൂൺ നെയ്യ് ചേർത്തു കൊടുക്കാം, 30 മിനിറ്റ് ആകുമ്പോൾ ഇത് കുറുകി വന്നിട്ടുണ്ടാവും അപ്പോൾ ഇതിലേക്ക് ഒന്നാംപാൽ ചേർത്ത് നന്നായി മിക്സ് ചെയ്ത് തീ കൂട്ടി കൊടുക്കാം, ഇതു വറ്റി വരാൻ വേണ്ടി വേവിച്ചെടുക്കുക, 35 മിനുറ്റിന് ശേഷം തീ കുറച്ചുവെച്ച് വേവിച്ചെടുക്കുക, ലേഹ്യത്തിന്റെ പാകമായാൽ തീ ഓഫ് ചെയ്തു കുറച്ചു സമയം വീണ്ടും ഇളക്കാം, ഇപ്പോൾ അടിപൊളി മഞ്ഞൾ ലേഹ്യം തയ്യാറായിട്ടുണ്ട്!! Homemade Manjal Lehyam Recipe