Homemade Ginger lehyam: ദഹനത്തിന്റെയും, ഗ്യാസിന്റെയും പ്രശ്നങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്ന ആളാണോ നിങ്ങൾ? എങ്കിൽ ഒരു വീട്ടുമരുന്ന് പരീക്ഷിച്ചാലോ ? ഗ്യാസ്ട്രബിൾ, നെഞ്ചിരിച്ചിൽ പോലുള്ള ദഹനസംബന്ധമായ എല്ലാ പ്രശ്നങ്ങൾക്കും പ്രതിവിധിയാണ് ഈ ഇഞ്ചി ലോഹ്യം. കുഞ്ഞുങ്ങൾക്കും മുതിർന്നവർക്കും ഒരുപോലെ ഇത് നൽകാവുന്നതാണ്. മുതിർന്നവർക്ക്
ഒരു ടീസ്പൂണും കുഞ്ഞുങ്ങൾക്ക് അര ടീസ്പൂണും രണ്ടുനേരം വെച്ച് ഇത് കഴിക്കാം.ദഹന സംബന്ധമായ എന്തെങ്കിലും ബുദ്ധിമുട്ട് അനുഭവപ്പെടുമ്പോൾ മാത്രം കഴിച്ചാലും മതി.ഇത് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. ആദ്യമായി ഇഞ്ചി 150 ഗ്രാം എടുത്ത് തൊലി കളഞ്ഞ് ചെറുതായി അരിഞ്ഞു വയ്ക്കുക. ഇനി 250 ഗ്രാം ശർക്കരയെടുത്ത് അല്പം വെള്ളം ചേർത്ത് ഉരുക്കി എടുക്കാം. തുടർന്ന് മാറ്റിവെച്ച ഇഞ്ചി ചെറുതായി അരിഞ്ഞത് ഒരു മിക്സി ജാറിലേക്ക് മാറ്റുക.അതിൽ
കുരുമുളക് ഒരു ടീസ്പൂണും, ഏലക്ക അഞ്ചെണ്ണവും, ചെറിയ ജീരകം ഒരു ടീസ്പൂണും ഇടുക. ശേഷം വെള്ളം ഒട്ടും ചേർക്കാതെ ഇവയെല്ലാം കൂടി ചതച്ചെടുക്കണം. നന്നായി ചതഞ്ഞതിനു ശേഷം മൂന്നോ നാലോ ടീസ്പൂൺ വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കാം. ഇനി കട്ടിയുള്ള ഒരു പാത്രത്തിലേക്ക് അരച്ചു വച്ചിരിക്കുന്ന കൂട്ട് ഇട്ടുകൊടുക്കുക. ഇവ അരച്ചെടുത്ത ജാറിലേക്ക് രണ്ട് ടീസ്പൂൺ വെള്ളം ചേർത്ത് ഒന്ന് ഇളക്കിയതിനു ശേഷം ആ വെള്ളവും കൂടെ പാത്രത്തിലേക്ക് ഒഴിക്കുക.
ഇനി തീ ഓൺ ചെയ്ത് മിക്സ് ചെയ്യാം
. ശേഷം തേങ്ങയുടെ രണ്ടാം പാൽ ഒഴിക്കുക. തീ ഹൈ ഫ്ലെയ്മിലാണ് വെക്കേണ്ടത്. പാത്രത്തിന്റെ അടിയിൽ പിടിക്കാത്ത രീതിയിൽ നന്നായി ചൂടായി വരുന്നതുവരെ ഇളക്കി കൊടുക്കുക. തേങ്ങാപ്പാൽ ചൂടായി വന്നതിനു ശേഷം ഉരുക്കി വച്ചിരിക്കുന്ന ശർക്കര അരിച്ച് ഇതിലേക്ക് ചേർക്കാം. ഇനി നന്നായി ഇളക്കി കൊടുക്കാം. എല്ലാനേരവും തീ ഹൈ ഫ്ലെയ്മിൽ തന്നെ വെക്കേണ്ടതില്ല.പൊട്ടിത്തെറിക്കാനുള്ള സാധ്യതയുണ്ട്. മതിയായ രീതിയിൽ തീ ഇടയ്ക്കിടക്ക് അഡ്ജസ്റ്റ് ചെയ്യണം.തുടർന്ന് ഒരു ടീസ്പൂൺ നെയ്യ് ചേർക്കാം.
ഇതൊന്നു കുറുകി വരുന്നത് വരെ ഇളക്കുക. ശേഷം ഒരു കപ്പ് ഒന്നാം പാൽ ചേർക്കണം.തീ മീഡിയം ഫ്രെയ്മിൽ ഇട്ട് നന്നായി ഇളക്കി കൊടുക്കുക. ഇനി അര ടീസ്പൂൺ നെയ്യും ആവശ്യത്തിന് ഉപ്പും ചേർത്ത് മിക്സ് ചെയ്യാം. തുടർന്ന് ഇത് പാകത്തിന് കുറുകി വന്നതിനുശേഷം തണുക്കാൻ വെക്കാം. ഇത് വളരെയധികം മുറുകി പോവുകയാണെങ്കിൽ തേങ്ങാപ്പാൽ ചേർത്ത് വീണ്ടും നന്നായി ഇളക്കി യോജിപ്പിച്ച് പാകത്തിന് കുറുക്കി എടുത്താൽ മതി. നിങ്ങളുടെ ലോഹ്യം വളരെ എളുപ്പത്തിൽ ഇത്തരത്തിൽ ഉണ്ടാക്കിയെടുക്കാം. മൂന്ന് മാസം വരെ ഇത് ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ്. വെളിയിൽ ഒരാഴ്ച സൂക്ഷിക്കാം. വളരെ ഡ്രൈയായ കുപ്പിയിൽ ആയിരിക്കണം ഇത് സൂക്ഷിക്കേണ്ടത്. Homemade Ginger lehyam