homemade cough relief: എപ്പോഴും ചുമയും കഫക്കെട്ടുമാണോ? ആശുപത്രികൾ കയറിയിറങ്ങി മടുത്തോ?. ഒട്ടുമിക്ക എല്ലാ ആളുകളുടെയും പരാതികളുടെ ലിസ്റ്റിൽ ഈ പ്രശ്നങ്ങൾ ഉണ്ടാകും. കഫക്കെട്ട് കൊണ്ട് ശ്വാസം മുട്ടുന്നത് പോലെ അനുഭവപ്പെടുകയും, ഉറക്കം തന്നെ നഷ്ടപ്പെടുന്ന അവസ്ഥകൾ ഉണ്ടാവാറുണ്ട്. ചുമച്ചു ചുമച്ച് തൊണ്ട പൊട്ടിക്കുന്ന ഒരാളെങ്കിലും നമ്മുടെ വീടുകളിൽ ഉണ്ടാകും.
പരിഹാരം തേടി അലയുകയായിരിക്കും മിക്കവരും.എങ്കിൽ നിങ്ങൾക്കായിതാ ചെറിയ ഒരു ടിപ്പ്. ഇത് തയ്യാറാക്കാനായി ആദ്യമായി ഒരു മിക്സി ജാർ എടുക്കുക. അതിലേക്ക് താലീസപത്രം 10 ഗ്രാം ഇടുക. ശേഷം തിപ്പലിയും ചുക്കും 20 ഗ്രാമും, ഏലക്കായയും, കറുവപ്പട്ടയും കുരുമുളകും 10 ഗ്രാമും എടുക്കുക. കുരുമുളക് കൂടി പോവാതെ ശ്രദ്ധിക്കുക. പിന്നീട് ഇവ നന്നായി അരച്ചെടുക്കുക. ശേഷം അഴുക്ക് പോകുന്നതിനായി അരിക്കാം. തുടർന്ന് അതേ മിക്സി ജാറിൽ കൽക്കണ്ടം
100 ഗ്രാം എടുക്കുക. 100 ഗ്രാം മതിയാകും.അത് പൊടിച്ചതിനുശേഷം ഏലക്കായും കുരുമുളകും ഒക്കെ ഇട്ട് പൊടിച്ചെടുത്ത കൂട്ടിലേക്ക് ഇത് ഇട്ടു കൊടുക്കാം. തുടർന്ന് ഒരു ജാറിലേക്ക് ഇത് മാറ്റം. വിദ്യ റെഡിയാണ്. പൊടി രൂപത്തിലാണ് ഇത് ഉണ്ടാവുക. ചുമയും കഫക്കെട്ടും കൊണ്ട് ദീർഘ കാലമായി വലയുന്ന ആളുകൾക്ക് ഒരാശ്വാസമാണ് ഈ വീട്ടുവിദ്യ. പൊടി രൂപത്തിൽ ആയതിനാൽ തന്നെ കഴിക്കുമ്പോൾ സൂക്ഷിക്കുക. പ്രധാനമായി കുട്ടികൾക്ക് കൊടുക്കുമ്പോൾ.
നിങ്ങളുടെ ശ്രദ്ധ ഇല്ലാതെ കുട്ടികൾക്ക് നൽകരുത്. കഴിക്കുമ്പോൾ ഒരു ഗ്ലാസ് വെള്ളം അടുത്തായി കരുതാം. അൽപ്പ സമയത്തെ ശാന്തിക്കായി മെഡിക്കൽ ഷോപ്പിലെ കെമിക്കൽ നിറഞ്ഞ പലതും പരീക്ഷിച്ചു നോക്കുന്നത് ഇനി നിർത്താം.വളരെ എളുപ്പത്തിൽ വീട്ടിൽ നിന്ന് തന്നെ ഇത് തയ്യാറാക്കി എടുക്കാം. വലിയ പണച്ചിലവൊന്നും ഇല്ലാതെ തന്നെ ഉണ്ടാക്കാവുന്ന ഹോം റെമഡിയാണിത്. വീട്ടിലെ പ്രായമായവർക്കും കുട്ടികൾക്കുമെല്ലാം പ്രായ ഭേദമില്ലാതെ ഇത് നൽകാവുന്നതാണ്. ചുമയും കഫംക്കെട്ടും കൂടുമ്പോൾ ദിവസം ഒരു നേരം വച്ച് കഴിച്ചാൽ മതിയാവും. അപ്പോൾ സമയം കളയേണ്ട.ഉണ്ടാക്കി നോക്കിക്കോളൂ. homemade cough relief Tips Of Idukki