Homemade Coconut Oil tip : പണ്ടൊക്കെ വീടുകളിൽ വേനൽക്കാലത്ത് തേങ്ങ ഉണക്കി കൊപ്ര ആട്ടി വെളിച്ചെണ്ണ ഉണ്ടാക്കിക്കാറുണ്ട്. എന്നാൽ ഇന്നത്തെ കാലത്ത് ആരും തന്നെ അതിനായി മെനക്കെടാറില്ല. ഒന്നാമതായിട്ട് ആർക്കും തന്നെ ഇതിന് സമയം ഇല്ല എന്നതാണ്. അത് കൂടാതെ പണ്ടത്തെ ആളുകളെ പോലെ ഇപ്പോൾ അധികം ആർക്കും ഇത് ചെയ്യാൻ അറിയില്ല.
അത് കൊണ്ട് തന്നെ പലരും ശ്രമിക്കുമ്പോൾ കൂടുതലും പിണ്ണാക്ക് ആവുകയും കുറച്ചു മാത്രം എണ്ണ കിട്ടുകയും ചെയ്യും. താഴെ കാണുന്ന വീഡിയോയിൽ ധാരാളം എണ്ണ കിട്ടാനായിട്ട് എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്ന് വിശദമായി പറയുന്നുണ്ട്.ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ തന്നെ ഒരുപാട് വെളിച്ചെണ്ണ ഉണ്ടാക്കി എടുക്കാവുന്നതാണ്. തേങ്ങ പൊട്ടിച്ചതിന് ശേഷം കമഴ്ത്തി വച്ചാൽ അതിന്റെ ഉള്ളിൽ ഉള്ള വെള്ളം വറ്റും എന്നതിനാൽ പലരും അങ്ങനെ ചെയ്യാറുണ്ട്.
എന്നാൽ ഇങ്ങനെ ചെയ്യുന്നതിലൂടെ വെളിച്ചെണ്ണയും കൂടി നഷ്ടപ്പെടും. അതു കൊണ്ട് തേങ്ങ പൊട്ടിച്ചാൽ ഉടനെ തന്നെ ഇവ വെയിലത്ത് വച്ച് ഉണ്ടാക്കണം. ഇതിലെ വെള്ളം മുഴുവൻ അങ്ങനെ ഇരുന്ന് വരുന്നതാണ് നല്ലത്.പിറ്റേന്ന് തന്നെ ഇതിൽ നിന്നും തേങ്ങ അടർത്തി എടുക്കണം. അന്ന് തന്നെ നല്ലത് പോലെ കനം കുറച്ചു അരിഞ്ഞെടുക്കണം. ഇത് ഒരിക്കലും ചാക്കിൽ ഒന്നും ഇട്ട് വയ്ക്കരുത്. അഞ്ചു വെയിലിൽ കൂടുതൽ ഉണക്കിയാലാണ്
പിണ്ണാക്ക് കൂടുതലും വെളിച്ചെണ്ണ കുറവും ആയി കിട്ടുന്നത്.ഇത് പോലെ ധാരാളം ടിപ്സ് വീഡിയോയിൽ പറയുന്നുണ്ട്. ഇങ്ങനെ ചെയ്യുന്നതിലൂടെ ഒരു വർഷം വരെ ഉപയോഗിക്കാൻ കഴിയുന്ന വെളിച്ചെണ്ണ നിങ്ങൾക്ക് ലഭിക്കും. ഈ എണ്ണ ഒരിക്കലും കേടാകുകയുമില്ല. മായുമില്ലാത്ത വെളിച്ചെണ്ണ വീട്ടിൽ തന്നെ ഉണ്ടാക്കുന്നതിലൂടെ നിങ്ങളാവും വീട്ടിലെ സ്റ്റാർ. Homemade Coconut Oil tip Video Credit: Surumi bross
Ingredients:
- Fully matured coconuts (3–4 for a small batch)
- Warm water
Method:
- Grate the Coconut: Break open the coconuts, remove the flesh, and grate it finely.
- Extract Coconut Milk: Blend the grated coconut with a little warm water and squeeze through a clean muslin cloth to get thick coconut milk.
- Separate the Cream: Let the coconut milk rest for 12–24 hours in a cool place. The cream will rise to the top and separate from the water.
- Cook the Cream: Scoop out the cream and heat it in a heavy-bottomed pan over low flame. Stir occasionally until the oil separates and turns clear.
- Strain and Store: Filter the oil through a fine sieve or muslin cloth, and store it in a clean, dry glass jar.
Tip: Use only low heat to preserve nutrients and aroma. Properly stored in a cool, dry place, homemade coconut oil can last for months.