home remedy for migraine headache: സാധാരണ ഒരുപാട് സമ്മർദ്ദം അനുഭവിക്കുമ്പോഴും ബി പി കൂടുമ്പോഴും വല്ലാത്ത തലവേദന അനുഭവപ്പെടാറുണ്ട്. തലയുടെ രണ്ടു വശങ്ങളിലും ഉണ്ടാവുന്ന ഈ വേദന വെയിൽ കൊള്ളുന്നത്, യാത്ര, ഉറക്കക്കുറവ്, ചില പ്രത്യേക മണം സഹിക്കാൻ വയ്യായ്ക, ചില ഭക്ഷണം ഒക്കെ മൈഗ്രേയിൻ ഉണ്ടാക്കാൻ കാരണമാണ്. ഈ മൈഗ്രേയിൻ വന്നു
കഴിഞ്ഞാൽ പിന്നെ നമ്മുടെ ഒരു ജോലിയും നടക്കില്ല. അത് കൂടുതൽ സമ്മർദ്ദത്തിന് വഴിയൊരുക്കും. ഇങ്ങനെ വരുന്ന മൈഗ്രെയിൻ ഒഴിവാക്കാനായുള്ള ഒറ്റമൂലിയാണ് ഇവിടെ പറയാൻ പോവുന്നത്. ഒരു കോട്ടൺ തുണി കഷ്ണം എടുത്തിട്ട് അതിലേക്ക് മഞ്ഞൾപ്പൊടിയും ഏലയ്ക്കാപ്പൊടിയും സമാസമം എടുക്കുക. ഇതിനെ വിളക്ക് തിരി തെറുക്കുന്നത് പോലെ തെറുക്കണം. ഇതിനെ നെയ്യിൽ മുക്കി കത്തിച്ചു ആ പുക ശ്വസിക്കുന്നതാണ് നമ്മുടെ ഒറ്റമൂലി. അതിനെ നല്ല പോലെ കത്തിച്ചിട്ട് വേണം
പുക ശ്വസിക്കാൻ. ഇതു നേരിട്ട് ശ്വസിച്ചാൽ ഒറ്റയടിക്ക് ഒരുപാട് പുക ഉള്ളിലേക്ക് ചെല്ലും. ഇത് പലർക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ഒന്നാണ്. അത് ഒഴിവാക്കാനായി പ്ലാവിലയോ മറ്റേതെങ്കിലും ഇലയോ എടുത്ത് കുമ്പിൾ കുത്തി അതിനുള്ളിലേക്ക് ഈ തിരി കടത്തി അതിലൂടെ ഈ പുക ശ്വസിക്കണം. കണ്ണടച്ച് ഒരു മൂക്ക് അടച്ചിട്ട് മറ്റേ മൂക്കിലൂടെ വേണം പുക ശ്വസിക്കാനായിട്ട്.
മൈഗ്രെയിൻ പോലെ തന്നെ സൈനസൈറ്റിസും ഈ വിദ്യ ഉപയോഗിച്ച് മാറ്റിയെടുക്കാൻ സാധിക്കും. കുമ്പിൾ കുത്തേണ്ട രീതിയും തുണി തെറുക്കേണ്ട രീതിയും എല്ലാം വളരെ വിശദമായി തന്നെ വീഡിയോയിൽ പറയുന്നുണ്ട്. അതു പോലെ തന്നെ വളരെ എളുപ്പം ചെയ്യാൻ സാധിക്കുന്ന മറ്റൊരു ഒറ്റമൂലി കൂടി ഇതോടൊപ്പം ഉള്ള വിഡിയോയിൽ പറയുന്നുണ്ട്