Take a fresh look at your lifestyle.
  

പല്ലുവേദനയാണോ ? വിഷമിക്കണ്ട. ആശുപത്രിയിൽ പോവാതെ തന്നെ നിങ്ങൾക്ക് പല്ലുവേദന മാറ്റിയെടുക്കാം… | Home remedies for Toothache

Home remedies for Toothache

Home remedies for Toothache: കുഞ്ഞു കുട്ടികൾ മുതൽ വലിയ ആളുകൾ വരെ നേരിടുന്ന ഒരു പ്രശ്നമാണ് പല്ലുവേദന. ഒട്ടും സഹിക്കാൻ കഴിയാത്ത ഒന്നാണ് പല്ലു വേദന. ഈ വേദന വന്നു കഴിഞ്ഞാൽ ഉറങ്ങാനോ ഒരു ജോലി ചെയ്യാനോ സാധിക്കുകയില്ല. ഇങ്ങനെ നമ്മുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന ഈ പല്ലുവേദനയെ വീട്ടിൽ തന്നെ മാറ്റാൻ ഉള്ള ഒരു എളുപ്പവഴി ആണ് ഇതോടൊപ്പം

കാണുന്ന വീഡിയോയിൽ പറയുന്നത്. തമിഴ്നാട്ടിൽ ഉള്ളവർ ചെയ്തു വരുന്ന ഒരു രീതിയാണ് ഇത്. ആദ്യം തന്നെ ഒരു വെട്ടുകത്തിയോ ഇരുമ്പിന്റെ എന്തെങ്കിലും ഒരു സാധനമോ നന്നായിട്ട് ചൂടാക്കുക. ഇതിന്റെ പുറത്ത് കുത്തരിചുണ്ടന്റെ കുരു ഉണക്കി വച്ചതിന് ശേഷം അതിന്റെ മുകളിൽ വേപ്പെണ്ണ ഒഴിക്കണം. അതിന്റെ ആവി നല്ലത് പോലെ കൊള്ളിക്കുന്ന രീതിയാണ് അവർ ചെയ്യുന്നത്. അതിൽ നിന്നും വ്യത്യസ്തമായ ഒരു രീതിയാണ് വീഡിയോയിൽ കാണിക്കുന്നത്.

ഒറ്റ പ്രാവശ്യം ചെയ്യുമ്പോൾ തന്നെ നല്ലത് പോലെ വേദന മാറുന്ന വിദ്യ ആണ് ഇത്. അതിനായി ഒരു സ്റ്റീലിന്റെ തവി എടുക്കുക. ഗ്യാസ് ഓൺ ചെയ്തതിന് ശേഷം ഈ തവി നല്ലത് പോലെ ചൂടാക്കണം. അതിന് ശേഷം വേപ്പെണ്ണ ഒഴിച്ച് ചൂടാക്കണം. ചൂടായതിന് ശേഷം മൂന്നോ നാലോ ഗ്രാമ്പു എണ്ണയിലേക്ക് ഇടുക. ഒരു ചിരട്ട എടുത്ത് അതിന്റെ ഒരു വശം കുറച്ച് മുറിച്ചു മാറ്റുക.

അതു പോലെ തന്നെ ചിരട്ടയുടെ ഒരു കണ്ണും പൊട്ടിച്ചു മാറ്റണം. അതിന് ശേഷം എണ്ണ ചൂടാക്കിയ തവി ഇതിന്റെ ഒപ്പം വയ്ക്കണം. ഈ ആവി കൊള്ളുന്നത് കൊണ്ട് തന്നെ നല്ലത് പോലെ പല്ലു വേദന മാറുന്നതാണ്. ഇതു ചെയ്യേണ്ട രീതി വ്യക്തമായി മനസിലാക്കാനായി ഇതോടൊപ്പമുള്ള വീഡിയോ മുഴുവനായും കാണുക. Shamnus kitchen