home remedies for fever: പനി, ദേഹം വേദന, ചുമ എന്നിവയെല്ലാം നിങ്ങളുടെ ജീവിതത്തിന്റെ ഭാഗമായി തുടങ്ങിയോ? എങ്കിൽ ഈ കഷായം വന്ന് ട്രൈ ചെയ്തു നോക്കൂ. വളരെ എളുപ്പത്തിൽ വീട്ടിൽ നിന്നും തയ്യാറാക്കാൻ കഴിയുന്ന ഒരു കഷായമാണിത്. ഇതിനായി ആദ്യമായി വേണ്ടത് ചുവന്നുള്ളിയാണ്. 5 ചുവന്നുള്ളി എടുക്കുക. ശേഷം രണ്ട് പനിക്കൂർക്കയിലെയും,
രണ്ട് ചെറിയ കഷ്ണം ചുക്കും എടുക്കുക. ഒരു ടീസ്പൂൺ കുരുമുളക്, ഒരു ടീസ്പൂൺ ജീരകം, അഞ്ച് തുളസിയുടെ കതിർ, കുടംപുളി എന്നിവയും എടുക്കാം. ഇനി ഒരു പാത്രത്തിൽ മൂന്ന് ഗ്ലാസ് വെള്ളം എടുക്കുക. എത്ര ആൾക്ക് വേണ്ടിയാണോ നിങ്ങൾ ഇത് തയ്യാറാക്കുന്നത് അതിനനുസരിച്ച് വെള്ളം എടുക്കാവുന്നതാണ്. ഇനി നിങ്ങൾ മാറ്റിവെച്ച ഇൻഗ്രീഡിയൻസ് ഒക്കെ ഇതിലേക്ക് ചേർക്കുക. ചതച്ചാണ് നിങ്ങൾക്ക് ചേർക്കാൻ താല്പര്യമെങ്കിൽ അതുപോലെ ചെയ്യാം. എനി ലോ ഫ്ലെയിമിൽ
ഇട്ട് ഇത് കുക്ക് ചെയ്യാം. ഇതിന്റെ സത്ത വെള്ളത്തിലേക്ക് നന്നായി ലയിക്കുന്നത് വരെ കാത്തിരിക്കണം. ഇതിനായുള്ള മറ്റൊരു ടിപ്പു കൂടെയുണ്ട്. വീട്ടിലുള്ള സ്റ്റീമർ ഈ കുക്ക് ചെയ്യാൻ വെച്ച കഷായത്തിന്റെ പാത്രത്തിന്റെ മുകളിലായി വെച്ച് അതിന്റെ ആവി വലിച്ചെടുക്കാവുന്നതാണ്. ഇതും വളരെ നല്ല മാർഗമാണ്. ഒരു 20 മിനിറ്റോളം കഷായം റെഡിയായി വരാൻ എടുത്തേക്കാം.
ഉള്ളിയുടെ നിറം നന്നായി മാറി വരുമ്പോൾ ഫ്ലെയിം ഓഫ് ചെയ്യാം. ഇനി കഷായത്തിലുള്ള വേസ്റ്റ് ഒക്കെ അരിച്ചെടുത്ത് കളയാം. ദേഹം വേദനയ്ക്കും, ചുമയ്ക്കും പനിക്കും ഒക്കെ ഏറ്റവും ഉത്തമമായ പരിഹാരമാണിത്. കൂടാതെ നമ്മുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഇത് സഹായിക്കുന്നു. home remedies for fever