Home made Murivenna Thailam: മിക്ക വീടുകളിലും മുറിവെണ്ണ കടയിൽ നിന്നും വാങ്ങുന്ന പതിവായിരിക്കും ഉണ്ടാവുക. പലരും കരുതുന്നത് മുറിവെണ്ണ വീട്ടിൽ തയ്യാറാക്കി എടുക്കാൻ സാധിക്കുകയില്ല എന്നതാണ്. എന്നാൽ മുറിവെണ്ണ എങ്ങനെ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാം എന്നതാണ് ഇവിടെ വിശദമാക്കുന്നത്. മുറിവെണ്ണ തയ്യാറാക്കുന്നതിനായി 10 ചേരുവകൾ ആവശ്യമാണ്. ഇതിൽ ആദ്യത്തേത്
ഉങ് തോൽ ആണ്. ഇത് മരത്തിൽ നിന്നും ചെത്തിയെടുക്കുകയാണ് വേണ്ടത്. മറ്റൊരു പ്രധാന കാര്യം മുറിവെണ്ണ തയ്യാറാക്കാൻ ആവശ്യമായ എല്ലാ ചെടികളും എല്ലാകാലത്തും ലഭിക്കില്ല എന്നതാണ്. അതുകൊണ്ടു തന്നെ അവ ലഭിക്കുന്ന സമയത്ത് ഉണ്ടാക്കി വയ്ക്കുകയാണെങ്കിൽ എല്ലാകാലത്തും വീട്ടിൽ ഉണ്ടാക്കിയെടുത്ത മുറിവെണ്ണ തന്നെ ഉപയോഗിക്കാനായി സാധിക്കും. ഇതിന് ആവശ്യമായ മറ്റൊരു ഇലയാണ് താറ് താവൽ. നമ്മുടെയെല്ലാം വീടിന്റെ തൊടികളിൽ ഇവ ധാരാളമായി കാണാറുണ്ട്.
ഇത് അല്പം കൂടുതൽ ഉപയോഗിക്കാവുന്നതാണ്. മറ്റൊരു ആവശ്യമായിട്ടുള്ള ഇല മുരുക്കിന്റെതാണ്. സാധാരണയായി ചൂടുകാലത്ത് മുരുക്കിന്റെ ഇല കൊഴിയുന്ന പതിവുണ്ട്. അതുകൊണ്ടുതന്നെ ഇവ കുറച്ചു നേരത്തെ പറിച്ച് വയ്ക്കാവുന്നതാണ്. ഇതും അല്പം കൂടുതൽ അളവിൽ ഉപയോഗിക്കാവുന്നതാണ്.കൂടാതെ മിക്ക വീടുകളിലും ഉണ്ടാകാറുള്ള മുരിങ്ങയുടെ ഇലയും ഇതിലെ ഒരു പ്രധാന ചേരുവ തന്നെയാണ്.പിന്നീട് ആവശ്യമായിട്ടുള്ളത് കറ്റാർവാഴ, ശതാവരിയുടെ, ഇല,
കിഴങ്ങ്,വെറ്റില, ചെറിയ ഉള്ളി എന്നിങ്ങനെ പത്തുകൂട്ടം സാധനങ്ങൾ ആണ്. ഇതിൽ നിന്നും 10 ലിറ്റർ എണ്ണയാണ് ഉണ്ടാക്കിയെടുക്കേണ്ടത്. ഉങ് തൊലി ഉപയോഗിക്കുന്നതിന് മുൻപായി നല്ലതുപോലെ വെട്ടി ചെറുതാക്കണം. അതുപോലെ ശതാവരിയുടെ ഇല മുഴുവനായും ഇടിച്ചു പിഴിഞ് നീരെടുത്താണ് എണ്ണ ഉണ്ടാക്കാനായി ഉപയോഗിക്കേണ്ടത്. ഈയൊരു എണ്ണ തയ്യാറാക്കാനായി അരിക്കാടി ആവശ്യമാണ്. അരി കഴുകിയെടുത്ത വെള്ളമാണ് ഇതിനായി ഉപയോഗിക്കുന്നത്. അതുപോലെ ചെറിയ ഉള്ളി ഏകദേശം ഒരു കിലോ തോല് കളഞ്ഞ് വൃത്തിയാക്കി എടുക്കണം. എണ്ണ ഉണ്ടാക്കുന്നതിന്റെ കൂടുതൽ വിവരങ്ങൾ അറിയാനായി വീഡിയോ കാണാവുന്നതാണ്. Home made Murivenna Thailam Leafy Kerala