ചെമ്പരത്തി ഉണ്ടോ ? എങ്കിൽ ഇതു കാണാതെ പോകരുതേ.. വണ്ണവും കുറയും ചർമവും തിളങ്ങും, കൊളസ്‌ട്രോൾ പമ്പ കടക്കും; ഈ ഒരു ചായ മതി | Hibiscus Tea health Benefits

Hibiscus Tea health Benefits : മുറ്റത്ത് ഇറങ്ങി രണ്ട് ചെമ്പരത്തി പൂവ് എടുത്തു കൊണ്ട് വരൂ. നമുക്ക് അല്പം ചെമ്പരത്തി ചായ ഉണ്ടാക്കി കുടിക്കാം. ധാരാളം ഗുണങ്ങൾ ഉള്ള ഒന്നാണ് ചെമ്പരത്തി. മുടിയ്ക്ക് വേണ്ടി ഉണ്ടാക്കുന്ന ഹെയർ പാക്കിലും താളിയിലും എണ്ണ കാച്ചുന്നതിലും ഒക്കെ അത് കൊണ്ടാണല്ലോ ചെമ്പരത്തി ഉപയോഗിക്കുന്നത്. അത് പോലെ തന്നെ

അടുക്കളയിലും നമുക്ക് ചെമ്പരത്തി ഉപയോഗിക്കാം. നമ്മളിൽ മിക്കവരുടെയും വീടിന്റെ മുറ്റത്ത് ചെമ്പരത്തി ഉണ്ടാവും. അതിൽ നിന്നും എടുക്കുന്നത് ആവുമ്പോൾ വിശ്വസിച്ച് ഉപയോഗിക്കാനും സാധിക്കും.യാതൊരു മായവും ചേരാത്ത വസ്തുക്കൾ ഇപ്പോൾ കുറവല്ലേ. ചെമ്പരത്തി ഉപയോഗിച്ച് നല്ല അടിപൊളി ചായ ഉണ്ടാക്കാൻ സാധിക്കും. വളരെ എളുപ്പത്തിൽ തന്നെ ഉണ്ടാക്കാൻ സാധിക്കുന്ന ഒന്നാണ് ചെമ്പരത്തി ചായ. തേയില പൊടി ഒന്നും ചേരാത്ത ഈ ചായ ആരോഗ്യത്തിനു

നല്ലതാണ്. പല അസുഖങ്ങൾക്കും നല്ലതല്ലാത്ത തേയില പൊടിയുടെ ഉപയോഗം നമുക്ക് അങ്ങനെ കുറയ്ക്കാൻ സാധിക്കും. ചെമ്പരത്തി ചായ ഉണ്ടാക്കാനായി മുറ്റത്തേക്ക് ഇറങ്ങി ചെമ്പരത്തി പൂവ് പറിച്ചിട്ട് നല്ലത് പോലെ കഴുകി ഇതൾ മാത്രം എടുക്കണം. അടുപ്പിൽ ആവശ്യത്തിന് വെള്ളം തിളപ്പിച്ചിട്ട് ഗ്യാസ് ഓഫ്‌ ചെയ്യാം. അതിന് ശേഷം ഈ കഴുകി എടുത്തു വച്ചിരിക്കുന്ന ചെമ്പരത്തിയുടെ ഇതൾ ഈ വെള്ളത്തിലേക്ക് ഇടണം. ഇതിനെ ഒരു അഞ്ചു മിനിറ്റ് അടച്ചു വയ്ക്കാം.

അഞ്ചു മിനിറ്റിന് ശേഷം ഇതിലേക്ക് രണ്ട് തുള്ളി തേനും ഒരു തുള്ളി ചെറുനാരങ്ങ നീരും ചേർത്ത് ഇളക്കിയാൽ ചെമ്പരത്തി ചായ തയ്യാർ. കൊച്ചു കുട്ടികൾക്ക് പോലും ബുദ്ധിമുട്ടില്ലാതെ കുടിക്കാൻ കഴിയുന്ന ഒന്നാണ് ചെമ്പരത്തി ചായ. ഒരുപാട് ജോലി ഒന്നും ഇല്ലാത്ത ഈ ചായ തയ്യാറാക്കാൻ വേണ്ട ചേരുവകളും അളവും എല്ലാം ഇതോടൊപ്പം ഉള്ള വിഡിയോയിൽ തന്നെ ഉണ്ട്. Video Credit : EasyHealth Hibiscus Tea health Benefits

Hibiscus Tea health Benefits
Comments (0)
Add Comment