സാധാരണ കേക്കിലും പായസത്തിലുമെല്ലാം അലങ്കാരത്തിനായി ചേര്‍ക്കുന്ന ആരോഗ്യകരമായ ഡ്രൈ ഫ്രൂട്‌സില്‍ പെട്ട ഒന്നാണ് ഉണക്കമുന്തിരി. അയൺ, പൊട്ടാസ്യം, കാത്സ്യം, ഫൈബർ, മഗ്നീഷ്യം തുടങ്ങിയ പല ഘടകങ്ങളുടെയും കലവറയാണ് ഉണക്ക മുന്തിരി. അതുകൊണ്ടു തന്നെ ഭകഷണത്തിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. വെള്ളത്തിൽ കുതിർത്തെടുത്ത
മുന്തിരിയാണ് ശരീരത്തിന് ഏറ്റവും കൂടുതൽ ഗുണം ചെയ്യുന്നതെന്ന് പലർക്കും അറിയില്ല. ഉണക്ക മുന്തിരി നമ്മൾ വെള്ളത്തിലിട്ട് കഴിച്ചാൽ അതിൻറെ ആരോഗ്യ ഗുണങ്ങൾ ഇരട്ടിയാവും. ഇങ്ങനെ കഴിക്കുമ്പോൾ ശരീരത്തിന് ആവശ്യമായിട്ടുള്ള പോഷകങ്ങൾ എല്ലാം നേരിട്ട് പെട്ടെന്ന് തന്നെ ആഗിരണം ചെയ്യാൻ സാധിക്കുന്നു. ഇതില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഈ നാരുകള്‍ കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. ഇതുവഴി
മലബന്ധപ്രശ്‌നങ്ങളുള്ളവര്‍ക്ക് നല്ലൊരു പരിഹാരം കൂടിയാണ്. ഹൃദ്രോഗത്തെ പ്രതിരോധിക്കാന്‍ പതിവായി ഉണക്ക മുന്തിരി കഴിക്കുന്നത് സഹായിക്കുമെന്ന് ഗവേഷണങ്ങള്‍ പറയുന്നു. വൃക്കയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണിത്. ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കം ചെയ്യുക വഴി കിഡ്‌നി, മൂത്ര സംബന്ധമായ അണുബാധകള്‍ ഒഴിവാക്കാനുള്ള നല്ലൊരു വഴി കൂടിയാണ്. ഒരു പരിധിവരെ രോഗങ്ങളെ തടഞ്ഞു നിർത്താൻ ഇതുംമൂലം കഴിയുന്നു.
കൂടുതൽ അറിവുകൾ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നു.. ഉപകാരപ്രദമെന്ന് തോന്നിയാൽ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കാൻ മറക്കല്ലേ..വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Arogyam ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.