വെറും രണ്ടില മാത്രം മതി.!! എത്ര കഠിനമായ നടുവേദന, ജോയിൻറ് പെയിൻ, നീർക്കെട്ട് എന്നിവക്ക് പരിഹാരം.. മുടി കൊഴിച്ചിലകറ്റി മുടി വളരും | Health Benefits of Karinochi Leaf malayalam

നമ്മുടെ വീടിനു ചുറ്റും കാണപ്പെടുന്ന പല സസ്യങ്ങളും ധാരാളം ഔഷധ ഗുണങ്ങൾ ഉള്ളവയായിരിക്കും. എന്നാൽ അവയെ തിരിച്ചറിഞ്ഞ് ശരിയായ രീതിയിൽ ഉപയോഗപ്പെടുത്തുക എന്നത് പലപ്പോഴും സാധിക്കുന്ന കാര്യമല്ല. അത്തരത്തിൽ പലർക്കും അത്ര സുപരിചിതമല്ലാത്ത ഒരു സസ്യമാണ് കരിനൊച്ചി. കരിനൊച്ചിയുടെ ഔഷധ ഗുണങ്ങളെപ്പറ്റി വിശദമായി മനസ്സിലാക്കാം.

ശരീരവേദന, വാത സംബന്ധമായ അസുഖങ്ങൾ, മുടികൊഴിച്ചിൽ, മൂത്രത്തിൽ കല്ല്, തൊണ്ട വേദന പോലുള്ള പല അസുഖങ്ങൾക്കും കരിനൊച്ചി മരുന്നായി ഉപയോഗപ്പെടുത്തുന്നുണ്ട്. പ്രധാനമായും കേരളം, തമിഴ്നാട്, ബർമ്മ പോലുള്ള പ്രദേശങ്ങളിലാണ് ഇവ കൂടുതലായും വളർന്ന് കാണുന്നത്. വയലറ്റും ഇളം പച്ചയും ചേർന്ന നിറത്തിലാണ് ഇവയുടെ ഇലകൾ കാണാൻ സാധിക്കുക. അതുപോലെ ഇവയുടെ പൂക്കൾ വയലറ്റ് നിറത്തിലാണ്

ഉണ്ടാവുക. ധാരാളം ശാഖകളോട് കൂടിയാണ് ഈ ഒരു മരം വളരുന്നത്. കരിനൊച്ചിയുടെ എല്ലാ ഭാഗങ്ങളും ഔഷധഗുണങ്ങളാൽ സമൃദ്ധമാണ്. അതുകൊണ്ടുതന്നെ ഇല, കായ, തണ്ട്, പൂവ്, വേര് എന്നിവയെല്ലാം തന്നെ ഔഷധ നിർമ്മാണത്തിനായി ഉപയോഗപ്പെടുത്തുന്നു. ചുമയും പനിയും ഉള്ള സാഹചര്യങ്ങളിൽ കരിനൊച്ചിയുടെ ഇലയോടൊപ്പം, ജീരകം, തുളസിയില എന്നിവ ചേർത്ത് കഷായം ഉണ്ടാക്കി

കുടിക്കുകയാണെങ്കിൽ അത് നല്ല രീതിയിൽ ഫലം ചെയ്യുന്നതാണ്. ദിവസത്തിൽ രണ്ട് പ്രാവശ്യമാണ് ഇങ്ങനെ ചെയ്യേണ്ടത്. കൂടാതെ മൂക്കടപ്പ്, ജലദോഷം, കഫ സംബന്ധമായ അസുഖങ്ങൾ എന്നിവയെല്ലാം പ്രതിരോധിക്കാനായി ഈയൊരു ചെടി ഉപയോഗിക്കാവുന്നതാണ്. അതുപോലെ കെട്ടിക്കിടക്കുന്ന കഫം അലിയിച്ച് കളയാനായി കരിനൊച്ചിയുടെ ഇല ഉപയോഗിച്ച് ആവി പിടിക്കാവുന്നതാണ്. ഈയൊരു ഇലയോടൊപ്പം തന്നെ തുളസിയില, പനിക്കൂർക്കയുടെ ഇല കുരുമുളകിന്റെ ഇല എന്നിവ കൂടി വെള്ളത്തിൽ ചേർക്കണം. Video Credit : beauty life with sabeena

Health Benefits of Karinochi Leaf malayalam
Comments (0)
Add Comment