Take a fresh look at your lifestyle.
  

അച്ഛന്റെ പരദൂഷണം കയ്യോടെ പൊക്കി സീരിയല്‍ നടി..! പുറത്തിറങ്ങിയാല്‍ നാട്ടുകാരോട് എന്റെ കുറ്റം പറയും..!! അച്ഛനെ കുറിച്ച് തുറന്ന് പറഞ്ഞ് ഹരിത | Haritha about her father

Haritha about her father: കുടുംബപ്രേക്ഷകർക്കിടയിൽ എല്ലായ്‌പ്പോഴും വലിയ സ്വീകാര്യത ലഭിക്കുന്ന ഒന്നാണ് മിനിസ്‌ക്രീനിലെ പരമ്പരകൾ. നിരവധി താരങ്ങൾ മിനിസ്ക്രീൻ പരമ്പരകളിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ചേക്കേറാറുണ്ട്. അതുപോലൊരു താരമാണ് ഹരിത ജി നായരും. വളരെ പെട്ടെന്ന് തന്നെ കുടുംബപ്രേക്ഷകർക്കിടയിൽ സ്ഥാനമുറപ്പിക്കാൻ സാധിച്ച നടിയാണ് ഹരിത. കസ്തൂരിമാൻ എന്ന പരമ്പരയിലെ ശ്രീക്കുട്ടി എന്ന കഥാപാത്രത്തെ

അവതരിപ്പിച്ചുകൊണ്ടാണ് ഹരിത മിനിസ്ക്രീനിലേയ്ക്ക് ചുവടുവയ്ക്കുന്നത്. ആ പരമ്പര ഒരു തുടക്കം മാത്രമായിരുന്നു ഹരിതക്ക്. പിന്നീട് നിരവധി വേദികളിലും ഹരിത പ്രത്യക്ഷപ്പെട്ടു. കസ്തൂരിമാനിലൂടെയാണ് എത്തിയതെങ്കിലും തിങ്കൾക്കലമാൻ എന്ന പരമ്പരയിലെ നായികാകഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. അതേസമയം, 2022ല്‍ പുറത്തിറങ്ങിയ ഒരു പക്കാ നാടന്‍ പ്രേമം എന്ന ചിത്രത്തില്‍ കേന്ദ്ര കഥാപാത്രം ചെയ്തത് ഹരിതയായിരുന്നു. ചിത്രത്തിലൂടെ ബിഗ്‌സ്‌ക്രീനിലേയ്ക്കും

ഹരിത എത്തിയിരുന്നു. വിനുമോഹൻ, വിദ്യ മോഹൻ, ഭഗത്, മധുപാൽ തുടങ്ങി നിരവധി താരങ്ങൾ അണിനിരന്ന ചിത്രമായിരുന്നു ഒരു പക്കാ നാടൻ പ്രേമം. സിനിമയിലെ ഹരിതയുടെ വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടു. സമൂഹമാധ്യമങ്ങളിൽ സജീവമാണ് ഹരിത. തന്റെ സിനിമകളുടെയും പരമ്പരകളുടെയും ഒപ്പം കുടുംബത്തിന്റെയുമെല്ലാം വിശേഷങ്ങൾ പങ്കുവച്ച് താരം എത്താറുണ്ട്. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നതും അത്തരമൊരു വീഡിയോ ആണ്. അച്ഛനൊപ്പമുള്ള വീഡിയോ ആണ് നടി പങ്കു വച്ചിരിക്കുന്നത്. താൻ ചെയ്ത റീൽസിനെ കുറിച്ച് അച്ഛൻ സുഹൃത്തുക്കളോട് പറയുന്ന രസകരമായ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ താരം പങ്കുവച്ചിരിക്കുന്നത്.

അച്ഛനാണത്രെ അച്ഛൻ, നിങ്ങളുടെ വീട്ടിലും ഇതുപോലുള്ള അച്ഛനുണ്ടോ എന്ന അടിക്കുറിപ്പും താരം നൽകിയിട്ടുണ്ട്. നിരവധി പേരാണ് താരത്തിന്റെ വീഡിയോയ്ക്ക് താഴെ കമെന്റുകളുമായി എത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം ജൂണിലായിരുന്നു താരത്തിന്റെ വിവാഹനിശ്ചയം കഴിഞ്ഞത്. കോട്ടയം സ്വദേശിയായ വിനായക് ആണ് ഹരിതയെ വിവാഹം കഴിയ്ക്കാൻ പോകുന്നത്. തമിഴ് സിനിമയായ തമ്പി, ദൃശ്യം 2, ട്വൽത് മാൻ എന്നീ സിനിമകളുടെ എഡിറ്ററാണ് വിനായകൻ. ശ്യാമാംബരം ആണ് ഏറ്റവും പുതിയതായി ഹരിത കേന്ദ്രകഥാപാത്രമായെത്തുന്ന പരമ്പര.

A post shared by Haritha.G Nair (@haritha.girigeeth)