ഇതാണ് ആ സന്തോഷനിമിഷം.!! 11 വയസ്സിൽ 11 സെന്റ്.!! ഹന്നമോൾ നേടിയ നേട്ടം കണ്ടോ ? ആശംസകളുമായി ആരാധകർ | Hanna Saleem Kodathoor new Achievements viral

മാപ്പിളപ്പാട്ടിലൂടെയും ആൽബം ഗാനങ്ങളിലൂടെയും പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ ഒരു ഗായകനാണ് സലീം കോടത്തൂർ. എന്നാൽ ഇതിലുപരി അദ്ദേഹം ഇന്ന് അറിയപ്പെടുന്നത് ഹന്ന മോളുടെ ഉപ്പയായിട്ടാണ്. സലീമിൻ്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് മകളായ ഹന്നയെ മലയാളികൾക്ക് പരിചയപ്പെടുത്തി തന്നത്. ബാപ്പയെപ്പോലെ നല്ലൊരു ഗായികയുമാണ് ഹന്ന.

വൈദ്യശാസ്ത്രം നടക്കില്ലെന്നും, സംസാരിക്കില്ലെന്നും വിധിയെഴുതിയ ഹന്ന ഇന്ന് കേരളക്കരയിലെ വലിയൊരു സെലിബ്രെറ്റിയായി മാറിയിരിക്കുകയാണ്. എങ്കിലും പലരും സഹതാപ കണ്ണുകളിലൂടെ നോക്കുമ്പോൾ, ഞങ്ങൾ അവളുടെ കഴിവുകൾ കണ്ടെത്തി ഇന്ന് കാണുന്ന പേക്ഷകരുടെ പ്രിയങ്കരിയായ ഹന്നയാക്കി മാറ്റിയെന്ന് പലപ്പോഴും സലീം പറയാറുണ്ടായിരുന്നു. ഇപ്പോൾ ഹന്നയുടെ ഒരു വിശേഷവുമായാണ്

സലീം ‘ഹന്ന സലീം’ എന്ന യുട്യൂബ് ചാനലിലൂടെ എത്തിയിരിക്കുന്നത്. ഈ പുതുവർഷത്തിൽ ഹന്ന മോൾ ഉദ്ഘാടന വേളകളിലും, ഗാനമേളകളിൽ നിന്നും ഉണ്ടാക്കിയ പണം കൊണ്ട് മകളുടെ പേരിൽ 11 സെൻ്റ് സ്ഥലം വാങ്ങിയ വിശേഷമാണ് താരം പങ്കുവച്ചിരിക്കുന്നത്. വലിയ വിലയുള്ള സ്ഥലമൊന്നുമല്ലെങ്കിലും, ഈ പ്രായത്തിൽ എൻ്റെ മക്കൾക്ക് ഇങ്ങനെയൊരു സ്ഥലം വാങ്ങാൻ സാധിച്ചതിൽ വലിയ സന്തോഷമുണ്ടെന്ന്

സലീം പറയുകയുണ്ടായി. കലാരംഗത്ത് പ്രവേശിക്കുമ്പോൾ ഹന്ന ഒരു പട്ടമായിരുന്നെന്നും, എന്നാൽ ഇപ്പോൾ ആ പട്ടം ഉയർന്ന് ഒരു മാലാഖയായി പറക്കാൻ ഊർജം നൽകിയ എല്ലാവർക്കും നന്ദി അറിയിക്കുകയാണ്. കൂടാതെ കുഞ്ഞുമായുള്ള ഫോട്ടോയ്ക്കും, ഉദ്ഘാടന വേളകളിലും പോകുമ്പോഴുള്ള ഫോട്ടോകൾ ഇടുമ്പോൾ ആളുകളുടെ ലൈക്കിന് വേണ്ടിയാണോ എന്ന് പലരും ചോദിക്കാറുണ്ടെന്നും, ഈ ലൈക്ക് കൊണ്ട് ഒന്നും കിട്ടാനില്ലെന്നും വീഡിയോയിൽ പറയുകയുണ്ടായി. ഹന്ന ഇപ്പോൾ ഇൻസ്റ്റാഗ്രാമൊക്കെ ഉപയോഗിക്കുന്നതിനാൽ ഇത്തരം കമൻ്റുകൾ കാണുന്നതിനാൽ, അത് ഞാൻ പെട്ടെന്ന് ഡിലീറ്റ് ചെയ്യാറാണ് പതിവെന്നാണ് സലീം പറയുന്നത്.

Hanna Saleem Kodathoor new Achievements viral
Comments (0)
Add Comment