Halim seed payasam: ഏത് സമയത്തും ഉണ്ടാക്കി കഴിക്കാൻ കഴിയുന്ന ഒരു അടിപൊളി പായസം. എന്നാൽ നമ്മുടെ സ്ഥിരം പോപ്പുലർ പായസങ്ങളിൽ നിന്നും വ്യത്യസ്തവുമാണ് ഇത്. ആശാളി കൊണ്ടാണ് ഇത് തയ്യാറാക്കുന്നത്. നിരന്തരം നമ്മളെ ബുദ്ധിമുട്ടിച്ചുകൊണ്ടിരിക്കുന്ന നിരവധി പ്രശ്നങ്ങൾക്കൊരു പ്രതിവിധിയാണ് ഈ ആശാളി പായസം. രാവിലെ ബ്രേക്ക്ഫാസ്റ്റായി കഴിക്കുന്നതാണ്
ഏറ്റവും ഉത്തമം. അപ്പോൾ എങ്ങനെ ഇത് ഉണ്ടാക്കാമെന്ന് നോക്കാം. ഇത് തയ്യാറാക്കാനായി ആദ്യം രണ്ട് ടേബിൾ സ്പൂൺ ആശാളി എടുക്കുക. ഇനി ഇത് നന്നായി കഴുകിയ ശേഷം മൂന്ന് മണിക്കൂർ കുതിരാനായി വെക്കാം. ഇത് കുതിർന്ന് വന്നതിന് ശേഷം മാറ്റി വെക്കാം. ഇനി ഒരു പാൻ എടുക്കാം. ഇതിലേക്ക് അര ലിറ്റർ പാൽ ഒഴിച്ച് കൊടുക്കുക. പാൽ തിളച്ചുവരുന്ന സമയത്ത് മാറ്റി വെച്ച ആശാളി ഇതിലേക്ക് ചേർക്കാം. ഇനി അല്പം ബാദാമും, അണ്ടിപ്പരിപ്പും കഴുകി വൃത്തിയാക്കിയതിന് ശേഷം
പൊടിച്ചെടുത്തത് ഇതിലേക്ക് ചേർക്കാം. ഇനിയിത് നന്നായി ഇളക്കിയതിന് ശേഷം അര ടീ സ്പൂൺ ഏലയ്ക്കാപ്പൊടിയും, രണ്ട് ടേബിൾ സ്പൂൺ ചെറുതായി അറിഞ്ഞ ഈത്തപ്പഴവും ചേർക്കാം. ഇവ നിർബന്ധമായും ചേർക്കാൻ ശ്രമിക്കുക. ശേഷം നന്നായി മിക്സ് ചെയ്യാം. ഇത് വെന്തു കിട്ടാൻ മൂന്നോ, നാലോ മിനിറ്റ് മതിയാവും. ഇതൊന്ന് നന്നായി കുറുകി വന്നതിന് ശേഷം തീ ഓഫ് ചെയ്യാം. ഇതൊന്ന് തിക്കായി വന്നിട്ടുണ്ടാകും.ചൂടാറിയതിന് ശേഷം മറ്റൊരു
Nutritional Benefits and Potential Health Effects:
- High in protein and fiber: This makes halim seeds good for digestion and can help with weight management by promoting fullness.
- Rich in vitamins and minerals: They provide essential nutrients like Vitamin A, Vitamin C, calcium, iron, and folate, which are important for various bodily functions.
- May help with menstrual health: Halim seeds are believed to help regulate menstrual cycles and improve period pain.
പാത്രത്തിലേക്ക് മാറ്റി കൊടുക്കാം. ഇനി മധുരത്തിനായി അല്പം ശർക്കരപ്പൊടിയും ചേർക്കാം. ഇത് നമ്മുടെ മധുരത്തിന്റെ അളവിനനുസരിച്ച് ചേർത്താൽ മതി. ഇത്തരത്തിൽ വളരെ എളുപ്പത്തിൽ ആശാളി പായസം തയ്യാറാക്കാം. ധാരാളം വിറ്റാമിനുകളും, പ്രോട്ടീനും, ഫൈബറും, അയണും ഒക്കെ അടങ്ങിയ ഔഷധസസ്യമാണ് ആശാളി. ഒരു ടീ സ്പൂൺ ആശാളിയിൽ 15 Mg അയൺ അടങ്ങിയിട്ടുണ്ട്. അയൺ ഡെഫിഷൻസി ഉള്ളവർക്ക് ആഴ്ചയിൽ ഒരു തവണ ഇത് കഴിക്കുന്നത് നല്ലതാണ്.കൂടാതെ ഇമ്മ്യൂണിറ്റി കൂട്ടാനും, ഹൃദയത്തിന്റെ ആരോഗ്യത്തിനും ഇത് സഹായിക്കുന്നു.ശരീര ഭാരം കുറയ്ക്കാനും, സ്ത്രീകളിൽ ആർത്തവ ചക്രം ശരിയായി നടക്കാനും ഇത് ഉപയോഗപ്രദമാണ്. Halim seed payasam – Video Credit : Pachila Hacks