
പേരയിലയുടെ അത്ഭുത ഗുണങ്ങൾ അറിയാതെ പോകല്ലേ.. ഇനി ഈസി ആയി ഷുഗർ കുറയ്ക്കാം; കൊളെസ്ട്രോൾ മാറ്റും ഈ ഒരു ഒറ്റമൂലി… | Guava Leaf for cholesterol controlling normal level
Guava Leaf for cholesterol controlling normal level
Guava Leaf for cholesterol controlling normal level: ഇപ്പോൾ ചെറുപ്പക്കാരിലും കണ്ടു വരുന്ന പ്രശ്നമാണ് ബി പി യും ഷുഗറും കൊളെസ്ട്രോളും ഒക്കെ. ജീവിതശൈലി മാറിയത് ആണ് ഇതിനൊക്കെ ഉള്ള മൂലകാരണം. പ്രായഭേദമന്യേ മനുഷ്യരെ പിടി കൂടി കൊണ്ടിരിക്കുന്ന ഷുഗറും കൊളെസ്ട്രോളും ഒക്കെ നിയന്ത്രിക്കാൻ ഉള്ള ഒരു ഒറ്റമൂലി ആണ് ഇതോടൊപ്പം കാണുന്ന വീഡിയോയിൽ ഉള്ളത്.
ഈ ഒരു ഒറ്റമൂലി ഉണ്ടാക്കാൻ പേരയില ആണ് പ്രധാനമായും ഉപയോഗിക്കുന്നത്. പേരയിലയിൽ ധാരാളമായി വിറ്റാമിൻ സി, ആന്റി ഓക്സിഡൻറ്റുകൾ ഒക്കെ അടങ്ങിയിട്ടുണ്ട്. പേരയ്ക്ക കഴിക്കുന്നതിനെക്കാൾ നല്ലതാണ് പേരയില. തളിരില എടുക്കുന്നതാണ് നല്ലത്. തളിരില അരച്ച് മുഖത്തു തേക്കുന്നത് മുഖക്കുരു അകറ്റാൻ നല്ലതാണ്. അത് പോലെ തന്നെ പേരയില നമ്മുടെ മുടിയ്ക്കും വളരെ നല്ലതാണ്. കാഴ്ച ശക്തി കൂട്ടാനും കാൻസർ കോശങ്ങൾ നശിപ്പിക്കാനും ഒക്കെ കഴിവുണ്ട്
നമ്മുടെ പേരായിലയ്ക്ക്. ചുരുക്കി പറഞ്ഞാൽ നിസ്സാരക്കാരൻ അല്ല പേരയില. ഒറ്റമൂലി ഉണ്ടാക്കാനായി വിഡിയോയിൽ കാണുന്ന പരുവത്തിൽ ഉള്ള തളിരില എടുക്കാൻ ശ്രദ്ധിക്കുക. ഇലകളിൽ ഉള്ള പ്രാണികളും വലയും ഒക്കെ കളയാനായി നല്ലത് പോലെ കഴുകി എടുക്കുക. ഒരു പാത്രത്തിൽ അര ലിറ്റർ വെള്ളം എടുത്ത് ഇതിലേക്ക് മൂന്ന് പേരയിലകൾ ചേർത്ത് നന്നായി തിളപ്പിക്കുക. ഇങ്ങനെ തിളപ്പിച്ച വെള്ളം ഭക്ഷണത്തിനു ശേഷം കുടിച്ചാൽ ഷുഗറും കൊളെസ്ട്രോളും ക്രമീകരിക്കാൻ കഴിയും.
പേരയില ഉപയോഗിച്ച് പനിയും ചുമയും ജലദോഷവും എല്ലാത്തിനുമുള്ള ഒർജിനൽ ഡ്രിങ്കും വീഡിയോയിൽ കാണാം. അതിനായി പേരയില ഇട്ടു തിളപ്പിച്ച വെള്ളത്തിലേക്ക് ഒരൽപ്പം ചായപ്പൊടി ഇട്ടു കൊടുത്തതിനു ശേഷം ഒരു ചെറിയ കഷ്ണം ഇഞ്ചിയും കൂടി ചേർത്ത് തിളപ്പിച്ചിട്ട് കുടിക്കാം. എത്ര കഫം ഉണ്ടെങ്കിലും അത് പമ്പ കടക്കും. Guava Leaf for cholesterol controlling normal level