Grey Hair solution: സൗന്ദര്യസംരക്ഷണത്തിൽ ഏറ്റവും പ്രധാനമാണ് ചർമ്മസംരക്ഷണവും കേശസംരക്ഷണവും. ചർമ്മത്തിനോ മുടിയ്‌ക്കോ എന്തെങ്കിലും സംഭവിക്കുന്നത് നമുക്ക് ഒന്നും സഹിക്കാൻ കഴിയുന്ന കാര്യമേ അല്ല. അതിൽ തന്നെ അകാലനര എന്ന് പറയുന്നത് പലർക്കും മനസ്സിനെ ഏറെ അലട്ടുന്ന ഒരു കാര്യമാണ്. ഒരുപാട് ഹെയർ ഡൈ മാർക്കറ്റിൽ ലഭ്യമാണ് എങ്കിൽ പോലും
അവയിൽ അടങ്ങിയിരിക്കുന്ന കെമിക്കൽ കാരണം ബാക്കി മുടികൾ കൂടി കേട് ആവാനാണ് സാധ്യത. അതു കൊണ്ട് തന്നെ ഹെയർ ഡൈ ഉപയോഗിക്കുന്നത് പരമാവധി ഒഴിവാക്കുക. അതിന് പകരം ചെയ്യാവുന്ന കാര്യമാണ് ഹെന്ന ഉപയോഗിക്കുക എന്നത്. ഈ ഹെന്ന ഉണ്ടാക്കാനായി ആദ്യം തന്നെ മൈലാഞ്ചി ഇല ഉണക്കി പൊടിച്ചതും ചെമ്പരത്തി പൂ ഉണക്കി പൊടിച്ചതും എടുക്കുക. ഇതിലേക്ക് നെല്ലിക്ക പൊടി ചേർക്കാം. അതിന് പകരം നെല്ലിക്ക തന്നെ ചേർക്കാവുന്നതും ആണ്.
ഒരു പിടി കറിവേപ്പിലയും കറ്റാർ വാഴയുടെ പൾപ്പും നാരങ്ങയും കൂടി അരച്ചെടുക്കണം. അതിന് ശേഷം ഒരു ഇരുമ്പ് ചീനച്ചട്ടി എടുത്തിട്ട് അതിലേക്ക് ഹെന്ന പൊടി ഇട്ടു കൊടുക്കണം. അതിലേക്ക് അരച്ചു വച്ചിരിക്കുന്ന കൂട്ടും ചേർത്ത് യോജിപ്പിച്ചു വയ്ക്കണം. ഇതിലേക്ക് കട്ട ആയിട്ടുള്ള തൈരും കൂടി ചേർക്കാം. തലേ ദിവസം ഉണ്ടാക്കി വച്ചിട്ട് അടുത്ത ദിവസം ആണ് ഇത് തലയിൽ തേയ്‌ക്കേണ്ടത്. താല്പര്യം ഉണ്ടെങ്കിൽ മുട്ടയും കൂടി ചേർത്താൽ വളരെ നല്ലതാണ്.
ഇത് കുളിക്കുന്നതിന് അര മണിക്കൂർ മുൻപ് തേച്ചാൽ മതി. ഹെന്ന തലയിൽ തേച്ചു പിടിപ്പിക്കണ്ട രീതിയും നീരിറക്കം ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ ആണെന്നും ഇതോടൊപ്പം ഉള്ള വിഡിയോയിൽ വ്യക്തമായി പറയുന്നുണ്ട്. അതു പോലെ തന്നെ ശുദ്ധമായ ഇൻഡിഗോ പൗഡർ ഉപയോഗിച്ചില്ലെങ്കിൽ ഉണ്ടാവുന്ന ദോഷങ്ങളും എല്ലാം ഈ വീഡിയോയിൽ പറയുന്നുണ്ട്. Video credit: Kavi’s Lifestyle Lab Grey Hair solution
🌿 Natural Hair Dyes:
- Henna (Mehndi)
- Color: Reddish-brown
- How: Mix henna powder with water, lemon juice, and tea or coffee water. Apply and leave for 2–4 hours.
- Best for: Conditioning and coloring hair naturally.
- Indigo Powder
- Color: Black or deep brown (when applied after henna)
- How: First apply henna, then rinse and apply indigo paste. Leave for 1–2 hours.
- Best for: Achieving dark black or brown shades.
- Coffee or Tea Rinse
- Color: Light brown to dark brown
- How: Brew strong black tea or coffee, let it cool, and rinse hair with it. Repeat for deeper color.
- Best for: Mild brown tint and shine.
- Beetroot Juice
- Color: Deep burgundy or purple tint
- How: Mix beetroot juice with coconut oil and apply to hair for 1 hour.
- Best for: Reddish highlights.
- Sage or Rosemary Rinse
- Color: Dark brown
- How: Boil leaves in water, cool, and use as a rinse. Regular use deepens color.
- Best for: Covering grays naturally over time.
- Amla (Indian Gooseberry)
- Color: Prevents graying and darkens hair naturally
- How: Mix amla powder with water or henna. Apply for 1–2 hours.
- Best for: Strengthening and darkening hair.