GP Surprises Gopika Anil’s Mother for Her Birthday video: സമൂഹ മാധ്യമങ്ങളിൽ താരമാണ് ഗോവിന്ദ് പത്മസൂര്യ. എന്നാൽ സീരിയൽ താരം ഗോപികയുമായുള്ള വിവാഹത്തിന് ശേഷം നടന്റെ താരപരിവേഷവും ഒരു പടി കൂടിയിട്ടുണ്ട്. ഇന്ന് ഈ കപ്പിൾസിന് നിരവധി ആരാധകരാണ് ഉള്ളത്. തന്റെ ആരാധകർക്കായി എല്ലായിപ്പോഴും ഏതെങ്കിലും തരത്തിലുള്ള അപ്ഡേഷനും വിശേഷങ്ങളുമായി ജി പി സമൂഹ മാധ്യമങ്ങളിൽ
എത്താറുണ്ട്. തന്റെ വിശേഷങ്ങളും വീഡിയോസുമായി സമൂഹ മാധ്യമങ്ങളിൽ എപ്പോഴും എത്താറുള്ള താരത്തിന്റെ ഏറ്റവും പുതിയ വീഡിയോ ആണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. ഗോപികയുടെ അമ്മയുടെ ബർത്ത് ഡേ ആണ് ഇപ്പോൾ ഇവരുടെ കുടുംബത്തിലെ പുതിയ വിശേഷം. തന്റെ ബീനാമ്മക്ക് ബർത്ത്ഡേക്ക് ഒരു കിടിലൻ സർപ്രൈസുമായി എത്തിയിരിക്കുകയാണ് താരം. താൻ ദുബായിൽ ആയതിനാൽ ബർത്ത്ഡേക്ക് എത്താൻ സാധിക്കില്ല എന്ന് നേരത്തെ
അറിയിച്ചിരുന്നു.എന്നാൽ വലിയ സർപ്രൈസ് ആയി ബീനാമ്മ കേക്ക് കട്ട് ചെയ്യുന്ന സമയം ബീനാമ്മയെ പിന്നിലൂടെ വന്നു കെട്ടിപ്പിടിക്കുകയാണ് ജി പി. ഇത് കണ്ട് ശരിക്കും ബീനാമ്മയും ഒന്ന് ഞെട്ടി. വലിയ സന്തോഷത്തിൽ ഇരുവരും കെട്ടിപ്പിടിക്കുന്നതും വീഡിയോയിൽ കാണാം. താരം പങ്കുവെച്ച വീഡിയോയിൽ ഗോപികയെയും കീർത്തനയേയും ഭർത്താവ് അനിലിനെയും കാണാം. ഇത് ദുബായിൽ നിന്ന് ഒരു ബർത്ത് ഡേ സർപ്രൈസ്, എന്ന ക്യാപ്ഷൻ നൽകിയാണ് ജിപി
ഇൻസ്റ്റഗ്രാമിലൂടെ ഈ വീഡിയോ പങ്കുവെച്ചത്.എന്നാൽ ഗോപികയെ ഈ വീഡിയോയിൽ കണ്ടിട്ട് ആരാധകർ പറയുന്നത് ഇരുവരും നേരത്തെ പ്ലാൻ ചെയ്തു സർപ്രൈസ് ഒരുക്കിയതാണ് എന്നതാണ്. ഒരു ആരാധകൻ പറയുന്നത് ഇങ്ങനെയാണ് ആൺകുട്ടി ഇല്ലാത്ത ബീനാമ്മക്ക് ഒരു മകനെ കിട്ടിയ സന്തോഷം ഇപ്പോൾ ആ അമ്മയുടെ മുഖത്തുണ്ട്, ഈ സന്തോഷം നിങ്ങളുടെ കുടുംബത്തിൽ എന്നും നിലനിൽക്കട്ടെ എന്നുള്ള ആശംസകളും കമന്റുകളും ആണ് കമന്റ് ബോക്സിൽ വരുന്നത്. ഗോവിന്ദ് പദ്മസൂര്യ ഒരു അടിപൊളി ഫാമിലി പേഴ്സൺ ആണ് എന്നാണ് ആരാധകർ പറയുന്നത്.