Take a fresh look at your lifestyle.
  

ഗോപിക 5 മണിക്കൂർ എടുത്ത് പറഞ്ഞ കഥ കേട്ട് ഞെട്ടി ജിപി.!! കേരളം കാത്തിരുന്ന പ്രണയ കഥ.!! തമിഴ് നാട്ടിലെ അമ്പലത്തിൽ വെച്ച് ആദ്യ കാഴ്ച; തുറന്നുപറച്ചിലുമായി പ്രിയ താരങ്ങൾ | Gopika anil & Gp love story viral

മലയാളികളെ ഏറ്റവും കൂടുതൽ വിസ്മയിപ്പിച്ച ഒന്നാണ് അടുത്തിടെ കഴിഞ്ഞ ഗോവിന്ദ് പത്മസൂര്യയുടെയും ഗോപിക അനിലിന്റെയും വിവാഹനിശ്ചയം. പ്രേക്ഷകർ ആരും തന്നെ പ്രതീക്ഷിക്കാത്ത ഒരു സമയത്താണ് ഇരുവരും വിവാഹ കഴിക്കാൻ പോകുന്നു എന്ന വാർത്ത പുറത്തുവന്നത്. ഇപ്പോഴും പലർക്കും ഇതിനെപ്പറ്റി വലിയ ധാരണയും വിശ്വാസവും ആയിട്ടില്ല.

തങ്ങളുടെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ഒരു തീരുമാനമെടുത്തതിന് പിന്നിലെ കാരണം വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് ഇരു താരങ്ങളും. ജിപിയുടെ യൂട്യൂബ് ചാനലിലൂടെയാണ് ഇവർക്കിടയിലെ പ്രണയവും വിവാഹത്തിലേക്ക് എത്തിയ കാര്യങ്ങളും ഒക്കെ താരങ്ങൾ പങ്കുവെക്കുന്നത്. ഇരുവരുടെയും കുടുംബത്തിലെ ആൻറിമാർ തമ്മിലുള്ള സൗഹൃദമാണ് ഇത്തരത്തിൽ ഒരു ബന്ധത്തിലേക്ക് ഇവരെ എത്തിച്ചതെന്ന് ജിപിയും ഗോപികയും പറയുന്നു.

ചെന്നൈയിൽ വച്ചാണ് ഇരുവരും ആദ്യമായി കണ്ടത് അതും ക്ഷേത്രത്തിൽ വെച്ച്. ഗോപിക ചെന്നൈയിൽ ഉണ്ടെന്നറിഞ്ഞ ജിപി ആന്റിയുടെ നിർദ്ദേശപ്രകാരം അവിടേക്ക് എത്തുകയായിരുന്നു. ആദ്യം സംസാരിച്ചപ്പോൾ തന്നെ ഇത് പോസിബിൾ ആണെന്ന് തനിക്ക് തോന്നിയിരുന്നു എന്ന് ജിപി പറയുന്നു. തന്നോട് തന്റെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും ആദ്യ കൂടിക്കാഴ്ചകൾ തന്നെ ഗോപിക തുറന്നു പറഞ്ഞു. എന്നാൽ പിന്നീട് തന്നെ പറ്റിയുള്ള കാര്യങ്ങളൊക്കെ

ഗോപികയോട് പറയുന്നത് തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടേക്കുള്ള യാത്രയിലാണ്. ആറുമണിക്കൂർ നിർത്താതെ സംസാരിച്ചു. അതിനുശേഷം ആണ് ഇത്തരത്തിൽ ഒരു തീരുമാനത്തിലേക്ക് എത്തിയത്. തനിക്ക് തുടക്കം മുതൽ തന്നെ താല്പര്യമായിരുന്നു എങ്കിലും ഗോപിക വളരെയധികം കൺഫ്യൂസ്ഡ് ആയിരുന്നു. അതുകൊണ്ടുതന്നെ ഇത് നല്ല രീതിയിൽ മുന്നോട്ടു പോകില്ല എന്ന് തോന്നിയ താൻ ഇത് ശരിയാകില്ലെന്ന് ഗോപികയോട് പറയുകയും ചെയ്തു. എന്നാൽ പിന്നീട് ഗോപികയാണ് ബന്ധത്തിന് മുൻകൈയെടുത്തത്.