Ginger water: ഒരുപാട് ഔഷധ ഗുണങ്ങളുള്ള ഒരു സസ്യമാണ് ഇഞ്ചി. ഇഞ്ചി തിളപ്പിച്ച വെള്ളം കുടിക്കുന്നത് പതിവാക്കിയാൽ അത് ശരീരത്തിൽ വലിയ രീതിയിലുള്ള മാറ്റങ്ങൾ കൊണ്ടുവരും. പ്രത്യേകിച്ച് ബ്ലഡ് പ്രഷർ, ഡയബറ്റിസ്, സന്ധിവാതം പോലുള്ള പ്രശ്നങ്ങൾ അനുഭവിക്കുന്നവരിൽ കൃത്യമായ അളവിൽ ഇഞ്ചി വെള്ളം കുടിക്കുന്നത് പതിവാക്കിയാൽ വലിയ രീതിയിലുള്ള മാറ്റങ്ങൾ കാണാനായി സാധിക്കുന്നതാണ്. ഇഞ്ചി വെള്ളം സ്ഥിരമായി കുടിക്കുന്നത് കൊണ്ടുള്ള പ്രധാന ഗുണങ്ങളും അവ കുടിക്കേണ്ട രീതിയെ പറ്റിയും വിശദമായി മനസ്സിലാക്കാം.
സ്ത്രീകളിൽ ഉണ്ടാകുന്ന ആർത്തവ സംബന്ധമായ വേദനകൾ കുറയ്ക്കാൻ ഇഞ്ചി ചായ കുടിക്കുന്നത് ഒരു പരിധിവരെ സഹായിക്കുന്നതാണ്. ആർത്തവം തുടങ്ങുന്നതിന് കുറച്ചു ദിവസങ്ങൾക്ക് മുൻപ് തന്നെ ഇത്തരത്തിൽ ഇഞ്ചി ചായ കുടിച്ച് തുടങ്ങാവുന്നതാണ്. എന്നാൽ ഇത് കൃത്യമായ അളവിൽ അല്ല കുടിക്കുന്നത് എങ്കിൽ അത് അമിതമായ രക്തസ്രാവത്തിന് കാരണമായേക്കാം. സന്ധിവേദന,പ്രഷർ, ഷുഗർ പോലുള്ള അസുഖങ്ങൾ ഉള്ളവർക്കും കൃത്യമായ അളവിൽ ഇഞ്ചി വെള്ളം കുടിക്കുന്നത് ഉപകാരപ്പെടും. എന്നാൽ ഓരോ അസുഖത്തിനും പ്രത്യേക അളവിലാണ് ഇഞ്ചി വെള്ളം കുടിക്കേണ്ടത്.
അതല്ലെങ്കിൽ രക്തം കട്ടപിടിക്കൽ പോലുള്ള വലിയ പ്രശ്നങ്ങളിലേക്ക് അത് വഴിവെച്ചേക്കാം. രാവിലെ ഉണ്ടാകുന്ന മോണിംഗ് സിക്ക്നസ്, സർജറികൾ കഴിഞ്ഞുണ്ടാകുന്ന ശർദ്ദി എന്നിവക്കെല്ലാം ഇഞ്ചി വെള്ളം കുടിക്കുന്നത് നല്ലതാണ്. എന്നാൽ ഇവയും കൃത്യമായ അളവ് മനസ്സിലാക്കി മാത്രം ഉപയോഗിക്കണം. ഗർഭിണികളായ സ്ത്രീകൾ ഒരു അളവിന്റെ അപ്പുറം ഇഞ്ചി വെള്ളം കുടിക്കുകയാണെങ്കിൽ അത് പല രീതിയിലുള്ള ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകാറുണ്ട്.
അതുപോലെ അമിത ഉത്കണ്ട, രക്തം കട്ടപിടിക്കുന്ന അസുഖമുള്ളവർ എന്നിവർക്കെല്ലാം കൃത്യമായ അളവിൽ മാത്രമേ ഈ ഒരു പാനീയം കുടിക്കാൻ പാടുകയുള്ളൂ. എച്ച്ഐവി ട്രീറ്റ്മെന്റ് എടുക്കുന്നവർ കോഴ്സ് തുടങ്ങുന്നതിനു മുൻപ് ഇഞ്ചി വെള്ളം കുടിക്കുന്നത് ശീലമാക്കിയാൽ അത് പ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കുന്നതാണ്. ഇഞ്ചി വെള്ളത്തിന്റെ കൂടുതൽ ഗുണങ്ങളും അവ എങ്ങനെ ഉപയോഗിക്കണമെന്നും വിശദമായി അറിയാൻ വീഡിയോ കാണാവുന്നതാണ്.