
സകുടുംബം പുതിയ വിശേഷം പങ്കുവെച്ച് മലയാളികളുടെ പ്രിയതാരം ഗായത്രി സുരേഷ്.!! ഒരുമിച്ച് കാണുമ്പോൾ ഒരുപാട് സന്തോഷമെന്ന് ആരാധകരും| Gayathri Suresh share new family photo viral
മലയാളികൾക്ക് പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് ഗായത്രി ആർ സുരേഷ്. തന്റെ വ്യത്യസ്തമായ അഭിനയ ശൈലി കൊണ്ടും സംസാരശൈലി കൊണ്ടുമാണ് ഗായത്രി പ്രേക്ഷകരുടെ ഹൃദയം കവർന്നത്. താരം ഇപ്പോൾ സിനിമയിൽ അത്ര സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിലൂടെ എല്ലാ വിശേഷങ്ങളും ആരാധകരെ അറിയിക്കാൻ താരം മറക്കാറില്ല.
ഗായത്രിയുടെ വിവരങ്ങൾ അറിയാൻ ആരാധകരും ആകാംക്ഷയോടെയാണ് കാത്തിരിക്കാറുള്ളത്. തൃശ്ശൂർ സ്വദേശിയായ ഗായത്രി 2014 ൽ മിസ് കേരളയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. അഭിനയത്തിൽ മാത്രമല്ല നൃത്തത്തിലും തന്റേതായ കഴിവ് തെളിയിക്കാൻ ഗായത്രിക്ക് സാധിച്ചിട്ടുണ്ട്. കുഞ്ചാക്കോ ബോബൻ നായകനായ ജമ്നാപ്യാരി എന്ന സിനിമയിലൂടെയാണ് ഗായത്രി
ശ്രദ്ധ നേടിയത്. അഭിനയരംഗത്ത് സജീവമായതും ഈ ഒരു ചിത്രത്തിലൂടെ തന്നെയാണ്. വലുതാകുമ്പോൾ ഒരു നടിയാവുകയെന്നത് കുട്ടിക്കാലം മുതലുള്ള ഗായത്രിയുടെ ആഗ്രഹമായിരുന്നു. അത് സാധിച്ചെടുക്കാനും ഗായത്രിക്ക് കഴിഞ്ഞു. അതുപോലെതന്നെ മിസ് കേരളയാവുക എന്നത് തന്റെ ആഗ്രഹമായിരുന്നില്ല എന്നും തന്റെ ബന്ധത്തിലുള്ള ഒരു കുട്ടി
ടൈറ്റിൽ വിന്നർ സ്ഥാനം നേടിയെടുത്തപ്പോൾ മുതലാണ് എന്തുകൊണ്ട് തനിക്കും ആ സ്ഥാനത്തിനായി ഒന്ന് ശ്രമിച്ചുകൂടാ എന്ന ആഗ്രഹം ഗായത്രിക്ക് വന്നതെന്നും ഇതിനു മുൻപ് താരം പറഞ്ഞിരുന്നു. ഇപ്പോഴിതാ താരം പങ്കുവെച്ച ഒരു കുടുംബ ഫോട്ടോയാണ് സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധ നേടുന്നത്. സകുടുംബമുള്ള ഒരു ചിത്രമാണിത്. അച്ഛനും അമ്മയും സഹോദരിയും കൂടാതെ താരത്തിന്റെ പ്രിയപ്പെട്ട നായ്ക്കുട്ടിയും ചിത്രത്തിലുണ്ട്.