വീടിനകം എപ്പോഴും വൃത്തിയായി വയ്ക്കണമെന്ന് ആഗ്രഹിക്കുന്നവരായിരിക്കും മിക്ക ആളുകളും. അതിനായി പല മാർഗങ്ങൾ പരീക്ഷിച്ചിട്ടും ഉദ്ദേശിച്ച ഫലം ലഭിക്കാത്തവർക്ക് തീർച്ചയായും ചെയ്തു നോക്കാവുന്ന ചില കിടിലൻ ടിപ്പുകൾ അറിഞ്ഞിരിക്കാം. ബാത്റൂമിന്റെ അകത്ത് ക്ലോസറ്റ് പോലുള്ള ഭാഗങ്ങൾ എപ്പോഴും വൃത്തിയാക്കി വയ്ക്കുക
എന്നത് എളുപ്പമുള്ള കാര്യമല്ല. അതിനായി കടകളിൽ നിന്നും കെമിക്കൽ അടങ്ങിയ ലിക്വിഡുകൾ വാങ്ങി ഉപയോഗിച്ചാലും മിക്കപ്പോഴും കറപിടിച്ച് കിടക്കുകയാണ് ഉണ്ടാകുന്നത്. എന്നാൽ യാതൊരു പാർശ്വഫലങ്ങളും ഇല്ലാതെ ഉപയോഗപ്പെടുത്താവുന്ന ഒരു ലിക്വിഡിന്റെ കൂട്ട് വിശദമായി മനസ്സിലാക്കാം. ഈയൊരു കൂട്ട് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള പ്രധാന സാധനം ശർക്കരയാണ്. ഒരു പാൻ അടുപ്പത്ത് വച്ച് അതിലേക്ക്
രണ്ട് ഗ്ലാസ് അളവിൽ വെള്ളം ഒഴിച്ചു കൊടുക്കുക. വെള്ളം നന്നായി തിളച്ചു വരുമ്പോൾ ശർക്കര ഇട്ടുകൊടുക്കുക. ശർക്കര ഉരുകി വന്നു കഴിഞ്ഞാൽ സ്റ്റവ് ഓഫ് ചെയ്ത് ലിക്യുഡ് ചൂടാറാനായി മാറ്റിവയ്ക്കാം.ഈയൊരു കൂട്ട് ക്ലോസറ്റിനകത്തേക്ക് ഒഴിച്ച് ഫ്ലഷ് ചെയ്യുകയാണെങ്കിൽ എളുപ്പത്തിൽ വൃത്തിയായി കിട്ടുന്നതാണ്. അതുപോലെ വാഷ് ബേസിൻ, സിങ്ക് പോലുള്ള ഭാഗങ്ങളിലും ഇത്
ഉപയോഗപ്പെടുത്താം. മറ്റൊരു രീതി ചാണക വെള്ളം ഉപയോഗിച്ചുള്ളതാണ്. സെപ്റ്റിക് ടാങ്ക് ക്ലീൻ ചെയ്യുന്നതിന് വേണ്ടിയാണ് ചാണകവെള്ളം ഉപയോഗിക്കുന്നത്. ഒരു വലിയ ഉപയോഗിക്കാത്ത പാത്രമെടുത്ത് അതിലേക്ക് ചാണകം ഇട്ട് കട്ടകളില്ലാതെ വെള്ളമൊഴിച്ച് ഇളക്കിയെടുക്കുക. ഇത് സെപ്റ്റിക് ടാങ്കിലേക്ക് പോകുന്ന പൈപ്പിലൂടെ ഒഴിച്ചു വിടുകയാണെങ്കിൽ എളുപ്പത്തിൽ ക്ലീൻ ചെയ്യാനായി സാധിക്കും. ഇവ രോഗാണുക്കളെ നശിപ്പിക്കുകയും ചെയ്യും. വീട്ടിനകത്ത് കർട്ടന്റെ ഭാഗങ്ങളിൽ ഉണ്ടാകാറുള്ള പല്ലിയുടെ ശല്യം ഒഴിവാക്കാനായി അടുക്കളയിലെ പച്ചമുളക് ഉപയോഗപ്പെടുത്താവുന്നതാണ്. Ansi’s Vlog