മുല്ല ചെടികളും മുല്ലപ്പൂവും ഇഷ്ടമല്ലാത്തവർ വളരെ ചുരുക്കമായിരിക്കും. ഏതു പ്രായക്കാർക്കും ഇഷ്ടപ്പെടുന്ന നിറവും മണവുമുള്ള മുല്ല പൂക്കൾ എങ്ങനെ വീട്ടിൽ തന്നെ നട്ടുവളർത്താം എന്നാണ് ഇന്ന് പറയാൻ പോകുന്നത്. മറ്റ് പൂച്ചെടികളെ അപേക്ഷിച്ച് വളരെ കുറച്ചു മാത്രം പരിപാലനം ആവശ്യമുള്ള ഒന്നാണ് മുല്ലച്ചെടി.
വർഷത്തിൽ ഒന്നോ രണ്ടോ തവണ മാത്രം പ്രൂൺ ചെയ്തു കൊടുക്കുകയും ഇടയ്ക്ക് എപ്പോഴെങ്കിലുമൊക്കെ വളപ്രയോഗവും ജലസേചനവും നടത്തുകയുമാണ് എങ്കിൽ വലിയതോതിൽ നമുക്ക് മുല്ലപ്പൂ കൃഷി ചെയ്ത് എടുക്കുവാൻ സാധിക്കും. പല സൈസിൽ ഉള്ള മുല്ലപ്പൂക്കൾ ഇന്ന് മാർക്കറ്റിൽ സുലഭമാണ്. അവയിൽ 90 ശതമാനവും വീട്ടിൽ തന്നെ നട്ടുവളർത്താം എന്നതാണ് പ്രത്യേകത.
എല്ലുപൊടി മുട്ടത്തോട് അടുക്കളയിലെ പച്ചക്കറി അവശിഷ്ടങ്ങൾ എന്നിവയൊക്കെ മുല്ലച്ചെടിക്കു അടിവളമായി നൽകാവുന്നതാണ്. പച്ചക്കറിയുടെയും അവശിഷ്ടങ്ങൾ ഒക്കെ മിക്സിയിലോ മറ്റൊ ഒന്ന് കറക്കിയ ശേഷം ഇട്ടുകൊടുക്കുന്നത് ഉത്തമം. രണ്ടോ മൂന്നോ തവണ പ്രൂൺ ചെയ്യുന്നതാണ് എപ്പോഴും നല്ലത്. മുല്ലച്ചെടി എപ്പോഴും സൂര്യപ്രകാശം നന്നായി കിട്ടുന്ന ഇളകിയ മണ്ണിൽ വേണം.
അത് ഒരുപാട് മൂത്തതും എന്നാൽ ഇളം പരുവത്തിൽ ഉള്ളതും ആകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. അടുക്കളയിലെ ചായപ്പൊടിയും മറ്റും കഴുകി നമുക്ക് മുല്ല ചെടിയുടെ ചുവട്ടിൽ ഒഴിച്ചു കൊടുക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കാണുക. Video credit : TipS noW