
റാഗി മിക്സിയിൽ ഒന്ന് കറക്കി നോക്കൂ.! 5 മിനുട്ടിൽ ബ്രേക്ക്ഫാസ്റ്റ് റെഡി; പഴവും, റാഗിയും വെച്ചൊരു ടേസ്റ്റി സ്മൂത്തി | Easy Ragi smoothi breakfast Recipe
Easy Ragi smoothi breakfast Recipe
Easy Ragi smoothi breakfast Recipe: രാവിലെ എണീക്കാൻ മടിയുള്ള കുട്ടികളും,വീട്ട് ജോലി ചെയ്തു തീർത്ത് ഓഫീസിലേക്ക് പോകുന്ന സ്ത്രീകളും പലപ്പോഴും ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കുന്നതായി കാണാറുണ്ട്. ഇങ്ങനെയൊരു സന്ദർഭത്തിൽ വളരെ വേഗത്തിൽ തയ്യാറാക്കാൻ കഴിയുന്ന ഒരു റെസിപ്പിയുണ്ട്. അതാണ് റാഗി സ്മൂത്തി. ധാരാളം പ്രോട്ടീനും ഫൈബറും വൈറ്റമിൻസുമൊക്കെ അടങ്ങിയ കിടിലം സ്മൂത്തിയാണിത്. ചെറുപ്പം നിലനിർത്തി ആരോഗ്യവാനായിരിക്കാൻ ഈ ഒരൊറ്റ ഡ്രിങ്ക് മതി.
Ingredients
- Ragi powder – two tablespoons
- Cinnamon – half a teaspoon
- Almonds – six
- Cashews – five
- Banana – one
- Flax seeds – one tablespoon
- Chia seed – one tablespoon
- Dates – as needed
തയ്യാറാക്കുന്ന വിധം :
ആദ്യമായി ഒരു പാത്രത്തിൽ രണ്ട് ടേബിൾ സ്പൂൺ റാഗി പൊടി എടുക്കുക. ഇനി അതിലേക്ക് ഒരു കപ്പ് വെള്ളമൊഴിച്ച് ഇത് നന്നായി ലൂസായി വരുന്നതുവരെ ഇളക്കുക. ശേഷം ഒരു പാനിലേക്ക് മാറ്റാം. ഇനി അര ടീസ്പൂൺ കറുവപ്പട്ടയും ചേർത്ത് ലോ ഫ്ലൈമിലിട്ട് നന്നായി ഇളക്കുക. ഇത് കട്ടിയായി വരുന്നത് വരെ ഇളക്കണം. ശേഷം ഇതിന്റെ ചൂടാറി കഴിഞ്ഞാൽ മിക്സി ജാറിലേക്ക് മാറ്റണം. തുടർന്ന് അതിലേക്ക് ഒരു പഴവും, ആറ് ബദാമും, അഞ്ചു കശുവണ്ടിയും,
ഒരു ടേബിൾ സ്പൂൺ റോസ്റ്റ് ചെയ്തെടുത്ത ചണവിത്തും, ഒരു ടേബിൾ സ്പൂൺ ചിയാ സീഡ്സും, മധുരത്തിന് ആവശ്യമായ ഈത്തപ്പഴവും ചേർക്കുക. നിങ്ങൾക്ക് നല്ല മധുരം വേണമെന്നുണ്ടെങ്കിൽ പഞ്ചസാരയും ചേർക്കാവുന്നതാണ്. ഇനി ഇതിലേക്ക് ഒരു കപ്പ് തണുത്ത വെള്ളവും കൂടെ ചേർത്ത് അരച്ചെടുക്കാം. തണുപ്പ് നിങ്ങൾക്ക് വേണ്ടെങ്കിൽ പച്ചവെള്ളം വെച്ചും ചെയ്യാവുന്നതാണ്. ഇതിനുശേഷം ഒരു ഗ്ലാസ്സിലേക്ക് ഇത് മാറ്റം. ഇനി ഇതിനു മുകളിലേക്ക് അല്പം അണ്ടിപ്പരിപ്പും,
മുന്തിരിയും, ഈത്തപ്പഴവുമൊക്കെ ഇട്ടുകൊടുക്കാം.റാഗി കൊണ്ടുള്ള ബ്രേക്ഫാസ്റ്റ് സ്മൂത്തി റെഡി. ഇത്തരത്തിൽ വളരെ എളുപ്പത്തിൽ ഇത് തയ്യാറാക്കാവുന്നതാണ്. ഇതിൽ കറുവപ്പട്ട ചേർത്തതിനാൽ തന്നെ ദിനവും ഈ സ്മൂത്തി കുടിക്കുന്നത് അണുബാധയിൽ നിന്ന് സംരക്ഷിക്കാനും, രോഗപ്രതിരോധശേഷി കൂട്ടാനും സഹായിക്കുന്നു. കൂടാതെ പല്ല് സംബന്ധമായ പ്രശ്നങ്ങൾക്കും, പ്രമേഹം കുറക്കാനും, വെയിറ്റ് കുറക്കാനും സഹായിക്കും. കൂടാതെ ഒമേഗ ത്രീ അടങ്ങിയ ചണവിത്ത് ചേർക്കുന്നതിനാൽ ഹൃദയത്തിന്റെ ആരോഗ്യത്തിനും, നാരുകൾ ഒരുപാട് അടങ്ങിയിരിക്കുന്നതിനാൽ കൊളസ്ട്രോൾ കുറയ്ക്കുന്നതിനും കുടലിന്റെ ആരോഗ്യത്തിനും സഹായിക്കുന്നു. ഇത്തരത്തിൽ നിരവധി ഗുണങ്ങൾ അടങ്ങിയ വളരെ സിമ്പിളായി തയ്യാറാക്കാൻ കഴിയുന്ന സ്മൂത്തിയാണിത്. എന്നാൽ പെട്ടന്ന് തന്നെ ഉണ്ടാക്കി നോക്കിക്കോളൂ.. Video Credit : Pachila Hacks Easy Ragi smoothi breakfast Recipe
Ragi Health Benefits:
- Blood Sugar Management: Ragi’s low glycemic index and high fiber content help regulate blood sugar levels, making it a good option for managing diabetes.
- Bone Health: Ragi is rich in calcium, which is essential for maintaining strong bones and teeth.
- Weight Loss: Its high fiber content promotes satiety and aids in weight management.
- Digestion: Ragi’s fiber content improves digestion and can help prevent constipation.
- Anemia: Ragi is a good source of iron, which helps prevent and manage anemia.
- Hair Growth: Nutrients like iron and amino acids in ragi can promote hair growth and reduce hair fall.
- Skin Health: Ragi contains antioxidants and vitamin E, which can help protect the skin from damage and promote a healthy glow.