
ഫാമിലിയോടൊപ്പം തിളങ്ങി ജീത്തു ജോസഫ്; ഇതാണോ യഥാർത്ഥത്തിൽ ജോർജ്കുട്ടിയും ഫാമിലിയും എന്ന് ആരാധകർ | Director Jeethu Joseph share family photo
മലയാള സിനിമ പ്രേക്ഷകർക്ക് ഒരുപിടി നല്ല ചിത്രങ്ങൾ സമ്മാനിച്ച സൂപ്പർഹിറ്റ് സംവിധായകൻ ആണ് ജീത്തു ജോസഫ്. സുരേഷ് ഗോപി നായകനായ ഡീറ്റെക്റ്റീവ് എന്ന ചിത്രം സംവിധാനം ചെയ്ത് കൊണ്ട് സിനിമ ലോകത്തേക്ക് കടന്ന് വന്ന ജീത്തു മൈ ബോസ്സ്, മമ്മി ആൻഡ് മി, മെമറീസ്, ലൈഫ് ഓഫ് ജോസൂട്ടി, ഊഴം, ലക്ഷ്യം, ആദി, മിസ്റ്റർ ആൻഡ് മിസ്സിസ് റൗഡി,
ദി ബോഡി, തമ്പി, ദൃശ്യം, ദൃശ്യം 2, പാപനാശം, അന്താക്ഷരി,12 ത് മാൻ എന്നിങ്ങനെ നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങളാണ് അദ്ദേഹത്തിന്റെ സംവിധാനത്തിൽ പിറന്നു വീണത്. ഇതിൽ തൊണ്ണൂറ് ശതമാനം ചിത്രങ്ങളും സൂപ്പർഹിറ്റുകൾ ആണെങ്കിലും 2017 ൽ മോഹൻലാലും മീനയും പ്രധാനകഥാപാത്രങ്ങളായി എത്തിയ ദൃശ്യം ആണ് ജീത്തു ജോസെഫിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റ് ചിത്രം. ത്രില്ലെർ മോഡിൽ ഇറങ്ങിയ കുടുംബചിത്രമാണ് ദൃശ്യം.
മലയാളത്തിൽ ഇന്ന് വരെ കണ്ട് ശീലിക്കാത്ത അപ്രതീക്ഷിത ട്വിസ്റ്റും കഥാസന്ദർഭങ്ങളും അടങ്ങിയ ദൃശ്യം അന്യഭാഷാ ഇൻഡസ്ട്രികളിൽ വരെ മലയാള സിനിമയുടെ പേര് ഉയർത്തി. അങ്ങനെയാണ് തമിഴിൽ ദൃശ്യത്തിന്റെ റീമേക്ക് ആയ പാപനാശം എന്ന സിനിമ നിർമിച്ചത്. പാപനാശത്തിൽ നായകനായത് കമൽ ഹസ്സനും നായികയായി എത്തിയത് ഗൗതമിയും ആയിരുന്നു. ഒരു സാധാരണ സിനിമ എന്നതിലുപരി ദൃശ്യം എന്ന സിനിമ സമൂഹത്തെ പോസിറ്റീവ് ആയും നെഗറ്റീവ് ആയും ഏറെ സ്വാധീനിച്ചു. ദൃശ്യം മോഡൽ കൊ ല പാതകം എന്ന് പേര് വിളിക്കപ്പെടുന്ന ചില കൊ ല പാ തകങ്ങളും
സമൂഹത്തിൽ നടന്നു. ദൃശ്യത്തിന്റെ സെക്കന്റ് പാർട്ടും സൂപ്പർ ഹിറ്റ് ആയിരുന്നു. അച്ഛനും അമ്മയും രണ്ട് മക്കളും അടങ്ങുന്ന ഒരു ഹാപ്പി ഫാമിലിയിലേക്ക് അപ്രതീക്ഷിതമായി എത്തുന്ന വില്ലനും സാഹചര്യങ്ങൾ കൊണ്ട് അയാളെ കൊ ല്ലേണ്ടി വരുന്ന മൂത്ത മകളും പോലീസിൽ നിന്ന് രക്ഷപെടാൻ ഉള്ള അവരുടെ ശ്രമങ്ങളും ഒക്കെയാണ് സിനിമയിൽ കാണിക്കുന്നത്. സിനിമ ഹിറ്റ് ആയത് മുതൽ ജീത്തു ജോസെഫിന്റെ ഫാമിലിക്ക് സമാനമാണ് ദൃശ്യത്തിലെ ജോർജ്കുട്ടിയുടെ ഫാമിലി എന്നും ചിലർ തമാശയായി പറഞ്ഞിരുന്നു. ഇപ്പോഴിതാ ഇൻസ്റ്റാഗ്രാമിൽ കുടുംബചിത്രം പങ്ക് വെച്ചിരിക്കുകയാണ് ജീത്തു. കൂട്ടത്തിൽ പെടാത്തതാര് എന്ന ചോദ്യത്തോടെയാണ് ഭാര്യ ലിന്റയും മക്കളായ കാതറിനും, കത്രീനയും അടങ്ങുന്ന ചിത്രം താരം പങ്ക് വെച്ചത്.