1 തൊണ്ട് മാത്രം മതി.!! മുരടിച്ച കറിവേപ്പ് കാടുപോലെ തഴച്ചു വളരും..!! ഇനി ഇല പറിച്ച് മടുക്കും.!! ഈ സൂത്രം നിങ്ങളെ ശരിക്കും ഞെട്ടിക്കും.. | Curry Leaves Cultivation Using Coconut Husk malayalam

നമ്മുടെയെല്ലാം വീടുകളിൽ പാചക ആവശ്യത്തിന് ഉപയോഗിക്കുന്ന ഒന്നാണ് കറിവേപ്പില. പണ്ട് കാലങ്ങളിൽ വീട്ടാവശ്യങ്ങൾക്കുള്ള കറിവേപ്പിലക്കായി ഒരു തൈ നട്ടുപിടിപ്പിച്ച് അതിൽനിന്നും മാത്രം എടുക്കുന്ന ശീലമാണ് ഉണ്ടായിരുന്നത്. എന്നാൽ ഇന്ന് മിക്ക വീടുകളിലും സ്ഥലപരിമിതി ഒരു പ്രശ്നമായി വന്നതോടെ എല്ലാവരും കറിവേപ്പില കടകളിൽ നിന്നും

വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും ഉണ്ടാവുക. അതേസമയം വളരെ ചെറിയ രീതിയിലുള്ള കാര്യങ്ങൾ ചെയ്തു കൊണ്ട് വീട്ടാവശ്യങ്ങൾക്കുള്ള ഒരു കറിവേപ്പില തൈ വീട്ടിൽ തന്നെ എങ്ങനെ നട്ടുപിടിപ്പിച്ച് പരിപാലിക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. കറിവേപ്പില തഴച്ച് വളരാനായി ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങൾ ഉണ്ട്. അതിൽ പ്രധാനം ആവശ്യത്തിന് വെള്ളവും, പ്രകാശവും ചെടിക്ക് ലഭിക്കുന്നുണ്ടോ

എന്ന കാര്യം ഉറപ്പുവരുത്തുക എന്നതാണ്. കൂടാതെ വീട്ടിലുള്ള സാധനങ്ങൾ മാത്രം ഉപയോഗപ്പെടുത്തി ചില വളപ്രയോഗങ്ങൾ കൂടി നടത്തി നോക്കാം. കറിവേപ്പില ചെടി തഴച്ചു വളരാനായി ഉപയോഗിക്കാവുന്ന ഒന്നാണ് മുട്ടത്തോട്. അതോടൊപ്പം തന്നെ പ്രാധാന്യമേറിയ മറ്റൊന്നാണ് അടുക്കളയിൽ നിന്നും ലഭിക്കുന്ന പച്ചക്കറി വേസ്റ്റ്. പ്രത്യേകിച്ച് ഉള്ളിത്തോല് പോലുള്ളവ കറിവേപ്പില ചെടിയുടെ വളർച്ചയിൽ വളരെയധികം

സഹായിക്കുന്നതാണ്. മണ്ണിലാണ് ചെടി നട്ടുവളർത്തുന്നത് എങ്കിൽ ചെടിയുടെ ചുറ്റുമായി തൊണ്ട് ഉപയോഗിച്ച് വട്ടം വച്ച് കൊടുത്ത ശേഷം നടുഭാഗത്തായി വളപ്രയോഗം ചെയ്യാം. അതിനായി ചാരം, പച്ചിലകൾ, അടുക്കള വേസ്റ്റ് എന്നിവയെല്ലാം ഉപയോഗപ്പെടുത്താവുന്നതാണ്. അതുപോലെ തൊടിയിൽ ശീമ കൊന്നയുടെ ഇല ലഭിക്കുമെങ്കിൽ അത് കറിവേപ്പില ചെടിയുടെ ചുവട്ടിൽ ഇട്ടു കൊടുക്കാവുന്നതാണ്. ആഴ്ചയിൽ ഒരുതവണ പുളിപ്പിച്ച കഞ്ഞി വെള്ളത്തിൽ ചാരം കലർത്തി ചെടിക്ക് ഒഴിച്ചു കൊടുക്കാവുന്നതാണ്. POPPY HAPPY VLOGS

Curry Leaves Cultivation Using Coconut Husk malayalam
Comments (0)
Add Comment