Cooking Gas Saving tip using puli : അടുക്കളയിൽ ഗ്യാസ് തീരുമ്പോൾ നമ്മൾ വീട്ടമ്മമാരുടെ നെഞ്ചിൽ തീയാണ്. ഒരു ഗ്യാസ് സിലിണ്ടർ വാങ്ങണമെങ്കിൽ ആയിരം രൂപ എങ്കിലും വേണ്ടേ. വിറക് അടുപ്പും ഇൻഡക്ഷൻ സ്റ്റവും ഒക്കെ ഉണ്ടെങ്കിൽ കുറച്ചൊക്കെ ഗ്യാസ് ലാഭിക്കാൻ സാധിക്കും. എന്നാലും ഗ്യാസ് ഇല്ലാത്ത അവസ്ഥ ചിന്തിക്കാൻ പറ്റില്ല. പെട്ടെന്ന് ഇച്ചിരി വെള്ളം തിളപ്പിക്കണം എങ്കിലോ ചായ ഇടണം എങ്കിലോ ഗ്യാസ് തന്നെ വേണ്ടേ.
അതിപ്പോൾ ഇൻഡക്ഷൻ ഉണ്ടല്ലോ എന്ന് വേണമെങ്കിൽ കരുതാം. പക്ഷെ കറന്റ് പോയാൽ തീർന്നില്ലേ? എന്നാലേ ഇനി മുതൽ ഗ്യാസ് പെട്ടെന്ന് തീരാതെ ഇരിക്കാൻ എന്താ ചെയ്യേണ്ടത് എന്ന് നോക്കാം. ആദ്യം തന്നെ അടുക്കളയിൽ പോയി പുളി ഉണ്ടോ എന്ന് നോക്കാം. ഉണ്ടെങ്കിൽ രക്ഷപ്പെട്ടു. എങ്ങനെ എന്നല്ലേ? താഴെ കാണുന്ന വീഡിയോയിൽ ഇത് വിശദമായി കാണിക്കുന്നുണ്ട്.
നമ്മൾ ഇടയ്ക്ക് ഒക്കെ സ്റ്റോവ് നല്ലത് പോലെ വൃത്തിയാക്കണം. സ്ഥിരമായി തുടയ്ക്കുന്നത് പോലെ അല്ല. മറിച്ച് നല്ലത് പോലെ അഴുക്ക് എല്ലാം കളയണം. അതിനായി ആദ്യം തന്നെ കുറച്ചു പുളി എടുക്കണം. ഇതിനെ നന്നായി പിഴിഞ്ഞെടുത്തിട്ട് കല്ലുപ്പും ഇട്ടിട്ട് ബർണർ മുക്കണം. ഇതു പോലെ വിനാഗിരിയിലും ബർണർ ഇട്ടു വയ്ക്കാം. വിനാഗിരിയിൽ ബേക്കിങ് പൗഡറും ഇടാം.
ഇത് ഒരു രാത്രി മുഴുവൻ ഇട്ടു വയ്ക്കണം. ഇതേ സൊല്യൂഷനിൽ സ്റ്റീൽ ഗാർഡും വച്ചു കൊടുക്കണം. ഇതു പോലെ മറ്റു നല്ല നല്ല സൂത്രവിദ്യകളും ഇതോടൊപ്പം കാണിച്ചിട്ടുണ്ട്. സ്റ്റോവിന്റെ ലൈറ്റർ വൃത്തിയാക്കുന്ന രീതിയും നമുക്ക് ഇതിൽ കാണാം. ചെറിയ ചെറിയ കാര്യങ്ങളിലൂടെ എത്രയൊക്കെ ഗ്യാസ് ലഭിക്കാൻ സാധിക്കും എന്നതിന്റെ ഉത്തമ ഉദാഹരണം ആണ് ഈ വീഡിയോ. Cooking Gas Saving tip using puli Credit : shareefa shahul
Cooking gas, commonly referred to as LPG (liquefied petroleum gas), is a widely used fuel source for household and commercial kitchens. It is clean-burning, efficient, and easy to control, making it ideal for everyday cooking. Stored in portable cylinders or piped directly into homes, LPG produces minimal smoke and leaves no residue, contributing to a healthier cooking environment compared to traditional fuels like wood or charcoal. Its high energy content ensures faster cooking, saving both time and fuel. As a reliable and convenient energy source, cooking gas plays a crucial role in modern kitchens around the world.