
പഴവും ഇച്ചിരി തേങ്ങാ കൊത്തും മിക്സിയിൽ ഒന്ന് അടിച്ചെടുക്കൂ! പാത്രം കാലിയാകുന്ന വഴി അറിയില്ല!! | Coconut Banana Snack Recipe
Coconut Banana Snack Recipe
Coconut Banana Snack Recipe: പഴവും തേങ്ങാ കൊത്തും മിക്സിയിൽ ഒന്ന് അടിച്ചെടുത്ത് ഇങ്ങനെ തയ്യാറാക്കി നോക്കൂ.. അറിയാതെ പോകരുതേ. ഇന്ന് നമ്മൾ ഇവിടെ ചെയ്യാൻ പോകുന്നത് ഒരു അടിപൊളി സ്നാക്ക് റെസിപ്പിയാണ്. പഴവും തേങ്ങയും ഗോതമ്പുപൊടിയും ഉപയോഗിച്ച് നിമിഷനേരം കൊണ്ട് ഉണ്ടാക്കിയെടുക്കാവുന്ന സൂപ്പർ നാലുമണി പലഹാരം. അപ്പോൾ അത് എങ്ങിനെയാണ്
ഉണ്ടാക്കുന്നത് എന്ന് നോക്കിയാലോ.? അതിനായി ആദ്യം 2 പഴം ഒരു മിക്സിയുടെ ജാറിലേക്ക് നടുപകുതിയാക്കി ഇടുക. എന്നിട്ട് അതിലേക്ക് 3/4 കപ്പ് തേങ്ങാക്കൊത്ത് ഇട്ട് ഒന്ന് അടിച്ചെടുക്കുക. അടുത്തതായി ഇതിലേക്ക് 1/2 കപ്പ് ഗോതമ്പുപൊടി, 1/4 കപ്പ് വെള്ളം കൂടി ചേർത്ത് ഒന്ന് അരച്ചെടുത്ത് ഒരു ബൗളിലേക്ക് മാറ്റുക. പിന്നീട് ഇതിലേക്ക് 2 ഏലക്കായ ചതച്ചത്, ശർക്കര പൊടിച്ചത് എന്നിവ ചേർത്ത് നല്ലപോലെ മിക്സ് ചെയ്യുക. ഇത് ഇനി
ഫ്രൈ ചെയ്തെടുക്കുവാൻ ഒരു ഉണ്ണിയപ്പ ചട്ടിയുടെ കുഴിയിൽ കുറച്ചു നെയ്യ് ഒഴിച്ച് ബ്രഷു കൊണ്ട് തടവി കൊടുക്കുക. ചട്ടി ചൂടായി വരുമ്പോൾ ഉണ്ണിയപ്പ കുഴിയിലേക്ക് തയ്യാറാക്കി വെച്ചിരിക്കുന്ന മാവ് ഒഴിച്ച് കൊടുക്കാം. വെന്തു വരുമ്പോൾ ഇത് മറ്റൊരു പാത്രത്തിലേക്ക് മാറ്റാം. അങ്ങിനെ പഴവും തേങ്ങയും ഗോതമ്പ് പൊടിയും കൊണ്ടുള്ള സൂപ്പർ നാലുമണി പലഹാരം ഇവിടെ റെഡിയായിട്ടുണ്ട്. റെസിപ്പീയുടെ ചേരുവകളും
പാചക രീതിയും എങ്ങിനെയാണ് എന്ന് വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. അതുകൊണ്ട് വീഡിയോ സ്‌കിപ് ചെയ്യാതെ മുഴുവനായും നിങ്ങൾ ഒന്ന് കണ്ടു നോക്കണം. എന്നിട്ട് ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. അടിപൊളിയാണേ. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്കായി ഈ പോസ്റ്റ് ഷെയർ ചെയ്‌ത് എത്തിക്കാൻ മറക്കരുതേ.. Video credit : Mums Daily Coconut Banana Snack Recipe
Coconut Banana Snack Recipe (Easy & Tasty)
Mash 2 ripe bananas in a bowl and mix with ½ cup grated coconut, 2 tablespoons of jaggery (or sugar), a pinch of cardamom powder, and 2 tablespoons of rice flour to bind. Shape the mixture into small flat discs or balls. Heat a pan with a little ghee or coconut oil and shallow fry until golden brown on both sides. These soft, sweet coconut banana snacks are perfect for evening tea or a quick treat for kids!