Cloth cleaning using a kizhi : വീട്ടിലെ ജോലികൾ എളുപ്പത്തിലും വൃത്തിയിലും തീർക്കാനായി പലവിധ ടിപ്പുകളും പരീക്ഷിച്ചു നോക്കുന്നവരായിരിക്കും നമ്മളിൽ കൂടുതൽ പേരും. എന്നാൽ ഇത്തരത്തിൽ പരീക്ഷിച്ചു നോക്കുന്ന ടിപ്പുകളിൽ എത്രയെണ്ണം ഉദ്ദേശിച്ച രീതിയിൽ റിസൾട്ട് നൽകുമെന്ന കാര്യത്തിൽ ഉറപ്പു പറയാനായി സാധിക്കാറില്ല. അത്തരം സാഹചര്യങ്ങളിൽ
തീർച്ചയായും റിസൾട്ട് ലഭിക്കുമെന്ന് ഉറപ്പുള്ള കുറച്ച് കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. വാഷിംഗ് മെഷീനിൽ തുണികൾ കഴുകി കഴിഞ്ഞാൽ ഒരു പ്രത്യേക മണം അതിനകത്ത് കെട്ടി നിൽക്കാറുണ്ട്. അത് കളയുന്നതിനായി ഒരു തുണിയെടുത്ത് അതിൽ ഒരുപിടി അളവിൽ കടുകിടുക. തുണി മടക്കിവെച്ച ശേഷം അതിന് മുകളിലായി ഇടികല്ല് ഉപയോഗിച്ച് കടുക് ചതച്ചെടുക്കണം. ശേഷം അതിനോടൊപ്പം രണ്ട് കട്ട കർപ്പൂരം കൂടി മിക്സ് ചെയ്ത് മുകളിലായി ഒരു റബ്ബർ ബാൻഡ്
ഇട്ടു കൊടുക്കുക. ഈയൊരു തുണി കെട്ട് കഴുകുന്ന തുണികളോടൊപ്പം വാഷിംഗ് മെഷീനിൽ ഇടുകയാണെങ്കിൽ തുണികൾക്കും വാഷിങ്ങ് മെഷീന്റെ അകത്തും ഒരു നല്ല മണം നിലനിർത്താനായി സാധിക്കും. ഇത്തരത്തിലുള്ള ഒരു കിഴി ഉണ്ടാക്കി പാത്രങ്ങളും മറ്റും സൂക്ഷിക്കുന്ന അലമാരകളിൽ കൊണ്ടു വയ്ക്കുകയാണെങ്കിൽ അലമാരകൾക്കുള്ളിൽ ഉണ്ടാകുന്ന ചീത്ത ഗന്ധവും ഇല്ലാതാക്കാനായി സാധിക്കുന്നതാണ്. പ്ലാസ്റ്റിക് റാപ്പർ പേപ്പറുകൾ
ഉപയോഗപ്പെടുത്തി ഒരുപാട് കാര്യങ്ങൾ ചെയ്തു നോക്കാവുന്നതാണ്. ഇതിൽ ആദ്യത്തെ കാര്യം പച്ചക്കറികളും മറ്റും മുറിച്ചു കഴിഞ്ഞാൽ അത് വീണ്ടും സൂക്ഷിച്ചു വെക്കേണ്ട സാഹചര്യങ്ങളിൽ ഒരു പ്ലാസ്റ്റിക് റാപ്പറിൽ പൊതിഞ്ഞു വയ്ക്കുകയാണെങ്കിൽ അവ കേടാകാതെ സൂക്ഷിക്കാം. അതുപോലെ ഫ്രിഡ്ജ് തുറക്കുന്ന പിടിയുടെ ഭാഗം പെട്ടെന്ന് കറകളും മറ്റും പിടിച്ച് വൃത്തികേട് ആവാതിരിക്കാൻ അവിടെ ഒരു ക്ലിങ് റാപ്പർ ചുറ്റി കൊടുത്താൽ മതിയാകും. ഒരുതവണ പൊട്ടിച്ചു കഴിഞ്ഞാൽ ക്ലിങ് റാപ്പർ ഷീറ്റുകൾ കൂടുതൽ കാലം കേടാകാതെ സൂക്ഷിക്കാനും പെട്ടെന്ന് മുറിച്ച് എടുക്കുന്നതിനുമായി ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതാണ് നല്ലത്. ഇത്തരം കൂടുതൽ ഉപകാരപ്രദമായ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്. Cloth cleaning using a kizhi Credit : Ansi’s Vlog
Cloth Cleaning Tips
- Sort Before Washing: Always separate whites, darks, and delicates to prevent color bleeding and damage.
- Use Cold Water for Colors: It helps preserve fabric and color while saving energy.
- Pre-treat Stains: Dab stains with a mild detergent or baking soda paste before washing.
- Avoid Overloading: Overloading the machine reduces cleaning efficiency.
- Use the Right Detergent: Choose detergents based on fabric type and machine (HE or regular).
- Air-Dry When Possible: Sunlight is a natural disinfectant and helps preserve fabric quality.
- Turn Clothes Inside Out: This prevents fading and protects prints or embellishments.
- Don’t Skip Fabric Softener: It keeps clothes soft and static-free, especially useful for towels and bedsheets.
- Iron Carefully: Always check the fabric label and use the appropriate heat setting.
- Store Clean and Dry: Ensure clothes are completely dry before folding to avoid mildew.