Take a fresh look at your lifestyle.

ഈ ഇല ഏതാണെന്ന് മനസ്സിലായോ ? വീട്ടിൽ ഇതുണ്ടെങ്കിൽ ഉറപ്പായും കണ്ടിരിക്കണം ഇത്.! ഒറ്റ ദിവസം മതി പനി പോകും കഫം ഇളക്കി ശ്വാസകോശം വൃത്തിയാക്കും | Chuma Koorkka benifits

Chuma Koorkka benifits

Chuma Koorkka benifits: കഫക്കെട്ടും പനിയും കൊണ്ട് ഉറക്കം നഷ്ടപ്പെട്ടു തുടങ്ങിയോ? എന്തൊക്കെ ചെയ്തിട്ടും പ്രതിവിധിയില്ലേ? വളരെ എളുപ്പത്തിൽ വീട്ടിൽ നിന്ന് തന്നെ ഇത്തരം പ്രശ്നങ്ങളെ പമ്പ കടത്താം ഈയൊരു ചെറിയ വിദ്യകൊണ്ട്. ഇത് എങ്ങനെ സാധ്യമാക്കാമെന്ന് നോക്കാം. ഇതിനായി ആദ്യമായി ആവശ്യം ചുമക്കൂർക്കയിലയാണ്. പനിക്കൂർക്കയിലയിൽ നിന്നും വ്യത്യസ്തമായി

ഇലക്ക് കട്ടി കുറവും, മണമില്ലായ്മയുമാണ് ഇതിന്റെ പ്രത്യേകത. ഇതിന്റെ മൂന്ന് വലിയ ഇലകൾ എടുക്കുക. മൂന്നു കതിർപ്പ് തുളസിയിലയും അടുത്തതായി എടുക്കണം. വളരെ ഫ്രഷായ തുളസിയില എടുക്കുന്നത് അസുഖങ്ങളെ പെട്ടെന്നുതന്നെ മാറ്റിയെടുക്കാൻ സഹായിക്കും. ശരീരത്തിന്റെ ഊഷ്മാവ് കുറയ്ക്കാൻ സഹായിക്കുന്ന തിപ്പലിയാണ് അടുത്തതായി വേണ്ടത്. ഇനി ലോങ്ങ് പെപ്പർ എന്നറിയപ്പെടുന്ന കറുത്ത കുരുമുളക് അല്പം എടുക്കുക. ശേഷം ഇവയെല്ലാം

ഒരു ബൗളിലേക്ക് ഇട്ട് നന്നായി ചതച്ചെടുക്കാം. മിക്സി ജാറിലിട്ടും ഇങ്ങനെ ചെയ്യാവുന്നതാണ്. എന്നാൽ ഏറ്റവും ഭംഗിയായി കിട്ടുന്നത് ചതച്ചെടുക്കുമ്പോഴാണ്. നന്നായി ചതയ്ക്കുമ്പോൾ ഇതിന്റെ നീര് ഇളകി വരുന്നതായി കാണാം. ഇനി ഇതിലേക്ക് ഏഴ് കുരുമുളക് ഇട്ടു കൊടുക്കാം. നിങ്ങൾ ഇത് കുട്ടികൾക്ക് കൊടുക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ ഏഴെണ്ണം മതിയാകും. അല്ലെങ്കിൽ പതിനാലെണ്ണം വരെ ചേർക്കാം. വയർ സംബന്ധമായ എല്ലാ പ്രശ്നങ്ങളെയും പിടിച്ചു കെട്ടാൻ

കുരുമുളക് സഹായിക്കും. ഇനി ഒരു പാത്രത്തിൽ രണ്ട് കപ്പ് വെള്ളം എടുക്കുക. അതിലേക്ക് മൂന്ന് തിപ്പലി ചേർക്കാം. തിപ്പലി പലപ്പോഴും മരുന്ന് കടയിൽ നിന്നുമാണ് വാങ്ങാറുള്ളത്. അതിനാൽ അത് നന്നായി കഴുകി വൃത്തിയാക്കി വേണം എടുക്കാൻ. ഇനി മുമ്പ് അരച്ചുവെച്ച ചുമക്കൂർക്കയിലയുടെയും തുളസിയിലയുടെയും കൂട്ട് ഇതിലേക്ക് ഇട്ടു കൊടുക്കാം. തുടർന്ന് ഒരു 10 മിനിറ്റോളം ഇത് നന്നായി തിളപ്പിച്ച് എടുക്കുക. പച്ച നിറത്തിലേക്ക് വരുന്നത് കാണാം. തിളച്ചു കഴിഞ്ഞാൽ ലോ ഫ്ലെയ്മിൽ ആയിരിക്കണം വറ്റിച്ച് എടുക്കേണ്ടത്. ഇതുപോലുള്ള എല്ലാ മരുന്നുകളും മീഡിയം -ഹൈ ഫ്ലെയ്മിൽ

ആയിരിക്കണം ഉണ്ടാക്കേണ്ടത്. ഇലയുടെ നിറമെല്ലാം മാറി വരുമ്പോൾ ഈ മരുന്ന് പാകമായി എന്ന് മനസ്സിലാക്കാം. ആദ്യം ഇട്ടുകൊടുത്ത നിറത്തിൽ നിന്നും വാടിയ പരുവത്തിലേക്ക് ഇലകൾ മാറും. അവസാനമായി,മധുരത്തിനായി കൽക്കണ്ടവും ചേർത്തു കൊടുക്കാം. ഷുഗർ ഉള്ളവർ ഇത് ഒഴിവാക്കണം.കൽക്കണ്ടവും കൂടെ ഇതിൽ നന്നായി മെൽറ്റായി കഴിഞ്ഞാൽ ഫ്ലെയിം ഓഫ് ചെയ്യാവുന്നതാണ്. ഒരു 30 ML വെച്ച് മുതിർന്ന ആളുകൾക്ക് ഈ മരുന്ന് കുടിക്കാവുന്നതാണ്. അല്പം ചൂടോടെ കുടിക്കുന്നത് ശരീരത്തിന് നല്ലതാണ്. ഇത്തരത്തിൽ വളരെ എളുപ്പത്തിൽ പനിയെയും കഫക്കെട്ടിനെയും മാറ്റിയെടുക്കാം ഈയൊരു വിദ്യകൊണ്ട്.