
ചെമ്പന്റെ മറിയം ആയിട്ട് 4 വര്ഷം.!! വിവാഹവാർഷികം ആഘോഷിച്ച് ചെമ്പനും മറിയവും; വിവാഹ വാർഷികം ആഘോഷമാക്കി താരങ്ങൾ | Chemban Vinod 4 th wedding anniversary
Chemban Vinod 4 th wedding anniversary: മലയാള താര മുഖത്തിന് വ്യത്യസ്തമായ ഒരു ഭാവപ്പകർച്ച നൽകിയ താരമാണ് ചെമ്പൻ വിനോദ്. കൈകാര്യം ചെയ്ത കഥാപാത്രങ്ങൾ ഒക്കെ ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് വ്യത്യസ്തത പുലർത്തിയപ്പോൾ ചെമ്പൻ വിനോദ് എന്ന താരത്തിന്റെ താരമൂല്യവും വർദ്ധിക്കുകയായിരുന്നു. കൈകാര്യം ചെയ്ത കഥാപാത്രങ്ങളൊക്കെ ഒന്നിനൊന്ന് മികച്ചതായി ആളുകൾ ഏറ്റെടുത്തപ്പോൾ
പൊറുഞ്ചുമറിയം ജോസിലെ ജോസ് എന്ന ചെമ്പൻ വിനോദിന്റെ കഥാപാത്രം എക്കാലത്തെയും അനശ്വരമുള്ളതായി മാറുകയുണ്ടായി. വ്യക്തിജീവിതത്തിനും സിനിമ ലോകത്തിനും ഒരുപോലെ പ്രാധാന്യം നൽകുന്ന ചെമ്പൻ വിനോദ് തന്റെ ഭാര്യയും ഒത്തുള്ള നിമിഷങ്ങൾ ഒക്കെ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട് വിവാഹ വാർഷികത്തിന്റെ വിശേഷങ്ങൾ ഓരോ വർഷവും മുടങ്ങാതെ
പങ്കുവയ്ക്കുന്നതിൽ ചെമ്പൻ വിനോദും അദ്ദേഹത്തിന്റെ ഭാര്യ മറിയവും ഒട്ടും പിന്നിലല്ല. ഇത്തവണത്തെ വിവാഹ വാർഷികത്തിൽ വീഡിയോയുമായി എത്തിയത് മറിയം തന്നെയാണ്. പ്രണയത്തിന്റെയും ചിരിയുടെയും വാശിയുടെയും നാലു വർഷങ്ങൾ എന്ന അടിക്കുറിപ്പോടെ ചെമ്പൻ വിനോദിന്റെ കൈപിടിച്ച് കേക്കു മുറിക്കുന്ന മറിയത്തിന്റെ വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിൽ നിറഞ്ഞു കഴിഞ്ഞു.
നിരവധി പേരാണ് ഈ താരങ്ങൾക്ക് ആശംസകൾ അറിയിച്ച രംഗത്തെത്തിയിരിക്കുന്നതും. മറിയവും ചെമ്പൻ വിനോദും തമ്മിലുള്ള വിവാഹം നടന്നതിന് പിന്നാലെ നിരവധി വിമർശനങ്ങളും ഗോസിപ്പുകളും മാധ്യമങ്ങളിൽ നിറഞ്ഞിരുന്നു. എന്നാൽ അതിനെയൊക്കെ പാടെ അവഗണിച്ച് സന്തോഷകരമായ കുടുംബജീവിതവുമായി മുന്നോട്ടു പോവുകയാണ് ഇരുവരും ഈ സന്ദർഭത്തിലാണ് ഇപ്പോൾ നാലാം വിവാഹ വാർഷികവും അടുത്തെത്തിയിരിക്കുന്നത്. സൈക്കോളജിസ്റ്റും കോട്ടയം സ്വദേശിനിയുമായ മറിയത്തിനെ 2020 ലാണ് ചെമ്പൻ വിനോദ് വിവാഹം കഴിക്കുന്നത്. വിവാഹത്തിന് പിന്നാലെ ചെമ്പൻ വിനോദ് നിർമ്മിച്ച ഭീമന്റെ വഴി എന്ന ചിത്രത്തിലെ നേഴ്സിന്റെ വേഷത്തിലൂടെ എത്തി മറിയം ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.