Black interior and exterior design plan: സാധാരണയായി വൈറ്റ് നിറത്തിലുള്ള വീടുകൾ നമ്മൾ കണ്ടു ശീലിച്ചതാണ്. എന്നാൽ ബ്ലാക്ക് നിറത്തിലുള്ള വീട് നിങ്ങൾ കണ്ടിട്ടുണ്ടോ. ബ്ലാക്ക് ഡിസൈനിൻ ഇന്റീരിയറും എക്സ്റ്റീരിയറും ഉള്ള അതി മനോഹരമായ ഒരു വീടുണ്ട്.6 സെന്റിൽ രണ്ടായിരം സ്ക്വയർ ഫീറ്റിലാണ് എറണാകുളം ജില്ലയിലെ പെരുമ്പാവൂരിൽ ഇത് നിർമ്മിച്ചിരിക്കുന്നത്. Array എന്നാണ് ഇതിന്റെ പേര്.
ഒരു ചെറിയ ഫോൾഡിങ്ങ് ഗേറ്റും മറ്റൊരു വലിയ സ്ലൈഡിങ്ങ് ഗേറ്റുമാണ് ഇതിനുള്ളത്. വ്യത്യസ്ത സൈസിലുള്ള Ga ട്യൂബുകൾ കട്ട് ചെയ്താണ് ഇത് ഡിസൈൻ ചെയ്തിരിക്കുന്നത്. ഈ വീടിന്റെ മുറ്റത്തായി നാച്ചുറൽ സ്റ്റോണും, ആർട്ടിഫിഷൽ ഗ്രാസുമാണ് സെറ്റ് ചെയ്തിട്ടുള്ളത്. കാർപോച്ചിലാകട്ടെ മെറ്റൽ ട്യൂബിന്റെ കൂടെ പോളികാർബൺ ഷീറ്റാണ് ഗ്രേ കളർ തീമിൽ ഉപയോഗിച്ചിരിക്കുന്നത്. വീടിന്റെ പ്രധാന ഫേസ് മെറ്റൽ കൊണ്ടുള്ള വലിയ ഷീറ്റിനെ കട്ട് ചെയ്തുകൊണ്ടാണ്
ഉണ്ടാക്കിയിരിക്കുന്നത്. താഴെയായി കാന്റിലിവർ ഐഡിയയാണ് സ്വീകരിച്ചിരിക്കുന്നത്. മെറ്റൽ ഷീറ്റ് ഉപയോഗിച്ചുള്ള ഡിസൈൻ അടങ്ങിയ ജനൽ ഇതിനടുത്തായുണ്ട്. അതിന് മുന്നിലായാണ് കിണറുള്ളത്. വീടിന്റെ ഫേസിലെ മുകൾ ഭാഗം ദീർഘചതുരാകൃതിയിൽ വരുന്ന സ്ട്രൈപ്പ് ഡിസൈനിൽ ഒരു ഭാഗം വാൾ കൊണ്ടും മറ്റൊരു ഭാഗം ട്യൂബുകൾ കൊണ്ടുമാണ് നിർമിച്ചിരിക്കുന്നത്. ഇതിന്റെ റൈറ്റ് സൈഡിലായി കാന്റിലെയർ ചെയ്ത സ്റ്റൈലിലാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. സിറ്റ് ഔട്ടിലായി വുഡൻ ടൈലാണ് ഉപയോഗിച്ചിരിക്കുന്നത്. അടുത്തായൊരു ഇരിപ്പിടവുമുണ്ട്.
വീടിന്റെ ഗ്രൗണ്ട് ഫ്ലോറിലെ നടുവിലായി കസ്റ്റമേഴ്സ് ചെയ്ത ഡൈനിങ് സ്പേസാണുള്ളത്. മാറ്റ് ഫിനിഷിൽ ഗ്രേ കളറിലാണ് ടൈലുള്ളത്. ലിവിങ്ങിൽ ഒരു സ്റ്റെപ്പ് ഡൗണുണ്ട്. തറ നിർമിച്ചതിന് ശേഷം താഴ്ത്തി എടുത്ത ഏരിയയാണത്. ഈർപ്പം ഇറങ്ങാതിരിക്കാൻ എല്ലാ വശങ്ങളിലും കോൺഗ്രീറ്റുണ്ട്. Texture വർക്ക് ചെയ്ത് മനോഹരമാക്കിയ ചുമരിൽ ഒരു ടീവി യുമുണ്ട്. താഴെയായി ഒരു സ്റ്റോറേജ് സ്പേസും, ഇവ കൂടാതെ ഒരു സിറ്റിങ്ങും ഡിസ്പ്ലേയും കൂടിയുണ്ട്. ഇതിന് നേരെ മുമ്പിലായി രത്തൻ സ്റ്റൈലിൽ ഒരു സ്റ്റോറേജ് സ്പേസും കുഷനും സെറ്റ് ചെയ്തിട്ടുണ്ട്. കൗണ്ടറുകൾ L ഷേപ്പിൽ ഡിസൈൻ ചെയ്ത ഓപ്പൺ കിച്ചണാണ് ഇവിടെ ഉള്ളത്. ഫുൾ ബോഡി ടൈലാണ് ഉപയോഗിച്ചിരിക്കുന്നത്.അടുത്തായി ഒരു വാഷിംഗ് ഏരിയയുമുണ്ട്. മുകളിലേക്കുള്ള സ്റ്റെയർ കറുപ്പ് നിറത്തിൽ 4mm മെറ്റൽ ഷീറ്റ് വെച്ച് ഡിസൈൻ ചെയ്തതാണ്. ഗ്രൗണ്ട് ഫ്ലോറിൽ ഒരു മുറിയുണ്ട്. അത് സ്റ്റെപ്പ് ഡൗണായാണ് ഉള്ളത്.
വുഡൻ ഷേഡിലാണ് ഇതിന്റെ ഡിസൈൻ വരുന്നത്. ഇന്റീരിയറിനെ ബഡ്ജറ്റ് ഫ്രണ്ട്ലിയാക്കുന്നതിനായി കോൺഗ്രീറ്റുകൊണ്ടുള്ള ധാരാളം എലമെന്റുകൾ ഇവിടെയുണ്ട്. വലതു ഭാഗത്തായി ഒരു ഗ്ലാസ് ഡോറിനപ്പുറം ഒരു പ്രൈവറ്റ് സ്പേസുണ്ട്. ഇനി വാഷ് ബേസിന് അടുത്തായുള്ള മുറിയിൽ വുഡൻ ഡോറോടടങ്ങിയ ലൈറ്റ് കളർ തീമാണ് ഉപയോഗിച്ചിരിക്കുന്നത്. ക്രീം വൈറ്റ് കോമ്പിനേഷൻ ഇതിലടങ്ങിയിട്ടുണ്ട്. അറ്റാച്ഡ് ടോയ്ലറ്റാണ്. മനോഹരമായ കർട്ടണോടു കൂടിയ വലിയ ജനലുകളാണ് ഇവിടെയുള്ളത്. സിമ്പിൾ ബെഡ് കോർട്ടാണ് ഉപയോഗിച്ചിരിക്കുന്നത്. മുകളിലേക്ക് കഴറുമ്പോൾ തന്നെ ഒരു സിറ്റിങ്ങും ഫ്ലവർ സ്റ്റാന്റും കാണാം. ഇവിടെ റൈറ്റ് സൈഡിലായി ഒരു ബെഡ് റൂമും അതിനടുത്തായി സ്റ്റുഡിയോ റൂമുമാണ് ഉള്ളത്. ബ്ലാക്ക് കളർ / ഗ്രേ ടച്ച് തീമാണ് ബെഡ് റൂമിൽ ഉപയോഗിച്ചിരിക്കുന്നത്. ആകർഷകമായ വിശ്രമിക്കാൻ സൗകര്യമുള്ള ബെഡ് കോർട്ടാണ് നിർമിച്ചിരിക്കുന്നത്. വലിയ വാഷ് റൂമും വലിയ ജനലുകളും ഇവിടെയുണ്ട്. നമ്മൾ കണ്ട് പരിചയമില്ലാത്ത ബ്ലാക്ക് തീമോടു കൂടിയ മനോഹര ഭാവനമാണ് ഇവിടെ പരിചയപ്പെട്ടിരിക്കുന്നത്. 6 സെന്റ് ഭൂമിയുണ്ടോ. നിങ്ങൾക്ക് നീ മനോഹര ഭവനം തയ്യാറാക്കാം.Video Credit: DECOART DESIGN Black interior and exterior design plan
A black interior and exterior design plan brings a bold, modern, and sophisticated edge to any home, combining elegance with dramatic impact. On the exterior, matte or charcoal black walls paired with wooden or metal accents create a sleek, architectural look that stands out while blending with natural surroundings. Inside, black elements—such as accent walls, furniture, fixtures, or cabinetry—add depth and contrast, especially when balanced with neutrals, warm lighting, and textured materials like wood, stone, or brass. To avoid a closed-in feeling, strategic use of natural light, large windows, and mirrors can maintain brightness and openness. This style is perfect for those seeking a contemporary, minimalist aesthetic with a luxurious feel.