
ഇതറിഞ്ഞാൽ അടുക്കളയിലെ വേസ്റ്റ് ഇനി കളയില്ല.! ചിലവൊട്ടുമില്ലാതെ ബാത്റൂമിലേയും ടൈൽസിലെയും എത്ര പഴകിയ തുരുമ്പു കറയും മാറ്റം | Bathroom cleaning tip
Bathroom cleaning tip
Bathroom cleaning tip: വീട് വൃത്തിയാക്കലിൽ ഏറ്റവും കൂടുതൽ സമയമെടുക്കുന്ന ഭാഗമായിരിക്കും ബാത്റൂം ഏരിയ. പ്രത്യേകിച്ച് ബാത്റൂമിന്റെ ടൈലുകളിലും മറ്റും പറ്റിപ്പിടിച്ചിരിക്കുന്ന സോപ്പിന്റെയും, മറ്റ് ലിക്വിഡുകളുടെയും കറ കളഞ്ഞെടുക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. മാത്രമല്ല അതിനായി കെമിക്കൽ അടങ്ങിയ സാധനങ്ങൾ ഉപയോഗപ്പെടുത്തുകയാണെങ്കിൽ
ടൈലിന്റെ നിറം മങ്ങി പോകാനും സാധ്യതയുണ്ട്. അത്തരം അവസരങ്ങളിൽ തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ഒരു കിടിലൻ പൗഡറിന്റെ കൂട്ട് വിശദമായി മനസ്സിലാക്കാം. ഈയൊരു പൗഡർ തയ്യാറാക്കാനായി വീട്ടിലുള്ള ചേരുവകൾ മാത്രം ഉപയോഗിച്ചാൽ മതി എന്നതാണ് മറ്റൊരു പ്രത്യേകത. ആദ്യം തന്നെ കഴുകി വൃത്തിയാക്കി എടുത്ത മുട്ടയുടെ തോട് മിക്സിയുടെ ജാറിലേക്ക് ഇടുക. അതോടൊപ്പം തന്നെ 2 ടീസ്പൂൺ അളവിൽ ചായപ്പൊടിയും കുറച്ച് ഉപ്പും
ഇട്ട് നല്ലതുപോലെ അടിച്ചെടുക്കുക. ഇങ്ങനെ ചെയ്യുമ്പോൾ ഒട്ടും കട്ടകളില്ലാത്ത ഒരു പൊടിയാണ് ലഭിക്കേണ്ടത്. ഈയൊരു പൊടി ഒരു തവണ പൊടിച്ചു കഴിഞ്ഞാൽ ആവശ്യത്തിനു എടുത്ത് ബാക്കി ഒരു കണ്ടെയ്നറിൽ സൂക്ഷിച്ചു വയ്ക്കുകയാണെങ്കിൽ പിന്നീടുള്ള ആവശ്യങ്ങൾക്ക് ഉപയോഗപ്പെടുത്തുകയും ചെയ്യാം. ഈയൊരു പൊടി ഉപയോഗപ്പെടുത്തി വീട്ടിലെ പല ഭാഗങ്ങളും വൃത്തിയാക്കി എടുക്കാൻ സാധിക്കുന്നതാണ്. അതായത് അടുക്കളയിലെ സെറാമിക് പാത്രങ്ങൾ കറപിടിച്ച്
ഇരിക്കുന്നുണ്ടെങ്കിൽ അവയ്ക്ക് മുകളിൽ അല്പം പൊടി വിതറി കൊടുക്കുക. ശേഷം സോഫ്റ്റ് സ്പോഞ്ച് ഉപയോഗിച്ച് എളുപ്പത്തിൽ കഴുകി വൃത്തിയാക്കി എടുക്കാവുന്നതാണ്. അതുപോലെ പാത്രം കഴുകുന്ന സിങ്കിലും ഈയൊരു പൊടി വിതറിയ ശേഷം വൃത്തിയാക്കി എടുക്കുകയാണെങ്കിൽ നല്ല രീതിയിൽ ക്ലീനായി കിട്ടുന്നതാണ്. ബാത്റൂമിലെ ടൈലുകളിൽ പൊടി വിതറിയ ശേഷം ഒരു സ്ക്രബർ ഉപയോഗിച്ച് ഉരച്ച് വൃത്തിയാക്കി എടുക്കാം. അതുപോലെ ക്ലോസറ്റിന്റെ അകത്തും, പുറത്തും ഈയൊരു പൊടി വിതറി വൃത്തിയാക്കി എടുക്കാനായി സാധിക്കുന്നതാണ്. കൂടാതെ ബാത്റൂമിൽ വെള്ളം പോകുന്ന ഭാഗത്തെ പ്ലേറ്റ് വൃത്തിയാക്കി എടുക്കാനും ഈയൊരു പൊടി വിതറി കഴുകി കളയാവുന്നതാണ്. ഇവ കൂടാതെ തന്നെ ഫ്ലോറിലെ ടൈലുകൾ കറപിടിച്ചു കിടക്കുന്നുണ്ടെങ്കിൽ പൊടി വിതറി കുറച്ചുനേരം റസ്റ്റു ചെയ്യാനായി ഇടുക. ശേഷം എളുപ്പത്തിൽ നിലം തുടച്ച് വൃത്തിയാക്കി എടുക്കാവുന്നതാണ്. ഇത്തരം ഉപകാരപ്രദമായ കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്. Bathroom cleaning tip video Credit : Resmees Curry World
For an effective and natural bathroom cleaning tip, mix equal parts of white vinegar and water in a spray bottle and add a few drops of lemon essential oil for a fresh scent. Spray this solution generously on bathroom tiles, sinks, faucets, and toilet surfaces. Let it sit for 10–15 minutes, then scrub with a brush or sponge and rinse with clean water. The vinegar cuts through grime, soap scum, and mineral deposits, while lemon helps disinfect and leaves a pleasant aroma, making your bathroom sparkling clean and hygienic.