
മെലിഞ്ഞവർക്ക് ശരീരം പുഷ്ടിപ്പെടുത്താനും വണ്ണം വെക്കാനും ഇതുമാത്രം മതി.! ഏത്തപ്പഴവും ബദാമും ഇങ്ങനെയൊന്ന് ചെയ്തുനോക്കൂ | Banana badam lehyam Recipe
Banana badam lehyam Recipe
Banana badam lehyam Recipe: ശരീരം പുഷ്ടിപ്പെടുത്താനും മെലിഞ്ഞവർക്ക് ശരീരഭാരം കൂട്ടുവാനും സഹായിക്കുന്ന ഒരു അടിപൊളി ലേഹ്യത്തിന്റെ റെസിപ്പി ആണ് ഇന്ന്, ഏത്തപ്പഴം ബദാമും വെച്ചു ഉണ്ടാക്കാൻ പറ്റിയ ഈ ലേഹ്യം വളരെ ടേസ്റ്റും എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാനും പറ്റിയതാണ്, ഈ ലേഹ്യം മൂന്ന് വയസ്സിന്റെ മുകളിലുള്ള കുട്ടികൾക്ക് കഴിക്കാവുന്നതാണ്, രണ്ടുനേരം ഒരു ടീസ്പൂൺ വീതം ഭക്ഷണത്തിനു ശേഷമാണ് കഴിക്കേണ്ടത് എങ്ങനെ ഈ ലേഹ്യം ഉണ്ടാക്കാം എന്ന് നോക്കാം?!
- ഏത്തപ്പഴം -. 1 kg
- ബദാം – 200 g
- പനം ചക്കര – 500 g
- ജീരകം – 1 ടീസ്പൂൺ
- ഉലുവ – 1/2 ടീസ്പൂൺ
- ഏലക്ക -8 എണ്ണം
- ഗ്രാമ്പൂ – 10 എണ്ണം
- പട്ട – 1 പീസ്
- തേങ്ങയുടെ ഒന്നാം പാൽ – 1 കപ്പ്
- രണ്ടാം പാൽ – 3 കപ്പ്
- നെയ്യ്
ആദ്യം പനംചക്കര ഉരുക്കിയെടുക്കാൻ വേണ്ടി അര ഗ്ലാസ് വെള്ളം ചേർത്ത് പാത്രത്തിൽ വച്ച് ഒരുക്കിയെടുക്കുക, ശേഷം ഏത്തപ്പഴം തൊലി കളഞ്ഞ് ചെറുതായി കട്ട് ചെയ്ത് ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ടു കൊടുത്ത് അരച്ചെടുക്കുക, ശേഷം ഇത് മാറ്റി വെക്കാം, ശേഷം ബദാം ഒരു മിക്സിയുടെ ചെറിയ ജാറിൽ ഇട്ട് പൊടിച്ചെടുക്കുക, ശേഷം ഒരു പാത്രം അടുപ്പത്ത് വെച്ച് ചൂടാക്കി അതിലേക്ക് സ്പൈസസ് എല്ലാം ഇട്ടുകൊടുക്കുക, ശേഷം ജീരകം പൊട്ടി വരുന്ന
സമയത്ത് തീ ഓഫ് ചെയ്തു കുറച്ച് സമയം ഇളക്കി കൊടുക്കുക, ശേഷം ഇതു ചൂടാറാൻ മാറ്റി വെക്കുക ശേഷം ഒരു മിക്സിയുടെ ചെറിയ ജാറിൽ സ്പൈസസ് ഇട്ടുകൊടുത്ത് പൊടിച്ചു എടുക്കുക, ശേഷം ഓട്ടു ഉരുളി അടുപ്പത്തുവച്ച് ചൂടാക്കി അതിലേക്ക് 3 ടീസ്പൂൺ നെയ്യ് ചേർത്തു കൊടുക്കുക, ഇതിലേക്ക് അരച്ച് വെച്ച ഏത്തപ്പഴം, ഉരുക്കി വെച്ച ശർക്കര അരിച്ചെടുത്തത് എന്നിവ ചേർത്തു കൊടുക്കുക , ഈ സമയത്ത് തീ കുറച്ചുവെച്ച് ഇളക്കി കൊടുക്കുക, ഇതിലേക്ക് ബദാം
പൊടിച്ചു വച്ചത് ചേർത്ത് കൊടുക്കാം, ഇതിലേക്ക് രണ്ടാം പാല് കുറച്ചു കുറച്ച് ഒഴിച്ച് വേവിച്ചെടുക്കാം, ശേഷം തീ നന്നായി കൂട്ടി വെച്ച് കൊടുത്ത് ഇളക്കി വേവിച്ചെടുക്കുക, ഇതിലേക്ക് കൊടുക്കുമ്പോൾ കുറച്ചു മാറി നിന്ന് ഇളക്കി കൊടുക്കാൻ ശ്രദ്ധിക്കണം കാരണം ഇത് പൊട്ടി വരാൻ ചാൻസ് ഉണ്ട്, ശേഷം ഇതു വറ്റി തുടങ്ങുന്ന സമയത്ത് ഇതിലേക്ക് പൊടിച്ചുവെച്ച് സ്പൈസസ് ചേർത്തു കൊടുക്കാം, ശേഷം എല്ലാം നന്നായി മിക്സ് ചെയ്ത് എടുക്കുക, ശേഷം ഇതിലേക്ക് 3 ടീസ്പൂൺ നെയ്യ് ചേർത്തു കൊടുക്കാം , ശേഷം നന്നായി ഇളക്കിക്കൊടുത്ത് വറ്റിച്ചെടുക്കാം, മുക്കാൽ ഭാഗം വറ്റി വരുമ്പോൾ ഇതിലേക്ക് തേങ്ങയുടെ ഒന്നാം പാൽ ചേർത്ത് കൊടുക്കാം, ശേഷം തീ കുറച്ചുവെച്ച് ഇളക്കി യോജിപ്പിക്കാം, മുക്കാൽ ഭാഗം വറ്റിവന്നാൽ ഇതിലേക്ക് നാല് ടീസ്പൂൺ നെയ്യ് ഒഴിച്ചു കൊടുക്കുക, ചേട്ടൻ നന്നായി ഇളക്കി കൊടുത്ത് മിക്സ് ചെയ്ത് എടുക്കുക, ലേഹ്യത്തിന്റെ പാകമാകുന്നത് വരെ വേവിച്ചെടുക്കാം, പാകമായാൽ തീ ഓഫ് ചെയ്യാം, ചൂടാറുന്നത് വരെ ഇളക്കി കൊടുക്കാം, ഇപ്പോൾ ഏത്തപ്പഴം ബദാം ലേഹ്യം തയ്യാറായിട്ടുണ്ട്!!! Banana badam lehyam Recipe