Take a fresh look at your lifestyle.
  

ഇനി വെള്ളേപ്പം ആരും സോഫ്റ്റ് ആയില്ലെന്ന് പറയില്ല.!! നല്ല സോഫ്റ്റ് വെള്ളയപ്പം ഉണ്ടാക്കാൻ ഇങ്ങനെ ചെയ്തു നോക്കൂ | Bachelor’s special vellayappam recipe

Bachelor’s special vellayappam recipe

Bachelor’s special vellayappam recipe : മലയാളികളുടെ പ്രഭാത ഭക്ഷണങ്ങളിൽ ഒഴിവാക്കാനാവാത്ത പലഹാരങ്ങളിൽ ഒന്നാണ് വെള്ളയപ്പം. എന്നാൽ മിക്കപ്പോഴും അത് ഉണ്ടാക്കി വരുമ്പോൾ ടെക്സ്ചർ ഉദ്ദേശിച്ച രീതിയിൽ ആയിട്ടുണ്ടാകില്ല എന്ന് പലരും പരാതി പറയാറുണ്ട്. മാവിൽ ഉപയോഗിക്കുന്ന വെള്ളത്തിന്റെയും മറ്റു ചേരുവകളുടെയും കൺസിസ്റ്റൻസിയിൽ ഉണ്ടാകുന്ന

വ്യത്യാസമായിരിക്കും ഇത്തരത്തിലുള്ള പല പ്രശ്നങ്ങൾക്കും കാരണം. അതിനാൽ നല്ല സോഫ്റ്റ് ആയ വെള്ളയപ്പം ഉണ്ടാക്കാനായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം. ആദ്യം തന്നെ വെള്ളയപ്പം ഉണ്ടാക്കുന്നതിനുള്ള മാവ് അരച്ചെടുക്കണം. അതിനായി രണ്ട് കപ്പ് അളവിൽ പച്ചരി നന്നായി കഴുകിയ ശേഷം വെള്ളത്തിൽ കുതിരാനായി വെക്കണം.ഇത് മൂന്നു മണിക്കൂർ വെച്ച ശേഷം അരയ്ക്കാനായി മിക്സിയുടെ ജാറിലേക്ക് ഇടാം.ഈയൊരു സമയത്ത്

ഒരു കപ്പ് അളവിൽ ചോറ്,ഒരു കപ്പ് തേങ്ങ ചിരകിയത്, കുറച്ച് ഉപ്പ്, ആവശ്യത്തിന് വെള്ളം എന്നിവ ചേർത്ത് കൊടുക്കാവുന്നതാണ്. മാവിൽ ഒട്ടും തരിയില്ലാതെ വേണം അരച്ചെടുക്കാൻ. അതിനുശേഷം ഈയൊരു മാവ് എട്ടു മണിക്കൂർ നേരത്തേക്ക് പൊന്താനായി വെക്കണം. വെള്ളയപ്പം ഉണ്ടാക്കുന്നതിന് തൊട്ടു മുൻപായി പുളിപ്പിച്ചെടുത്ത മാവിലേക്ക് കാൽ ടീസ്പൂൺ അളവിൽ ബേക്കിംഗ് സോഡ, ഉപ്പ് ആവശ്യമാണെങ്കിൽ അത് എന്നിവ കൂടി ചേർക്കണം. കൂടാതെ ഈയൊരു സമയത്ത് മാവിന്റെ കൺസിസ്റ്റൻസി ആവശ്യാനുസരണം കൂട്ടുകയോ കുറയ്ക്കുകയോ വേണമെങ്കിൽ ചെയ്യാവുന്നതാണ്.

പിന്നീട് ആപ്പം ഉണ്ടാക്കാനുള്ള പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് ഒരു കരണ്ടി അളവിൽ മാവൊഴിച്ച് നല്ലതുപോലെ ചുറ്റിച്ചെടുക്കണം. ഇത് കുറച്ചുനേരം അടച്ചു വെച്ച് വേവിക്കുമ്പോൾ തന്നെ നല്ല സോഫ്റ്റ് ആയ വെള്ളയപ്പം കിട്ടുന്നതാണ്. ഈയൊരു രീതിയിൽ ആവശ്യമുള്ള അത്രയും വെള്ളയപ്പം തയ്യാറാക്കി എടുക്കാവുന്നതാണ്. ചൂട് കറിയോടൊപ്പം വെള്ളയപ്പം സെർവ് ചെയ്യുകയാണെങ്കിൽ കൂടുതൽ സ്വാദോട് കൂടി കഴിക്കാവുന്നതാണ്.കൂടുതൽ വിശദമായി ഈ ഒരു റെസിപ്പി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. video credit : sheeja’s cooking diary

Read More : പൊളി സാനം.!! റവ ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഒരു കിടിലൻ പലഹാരം; ഇങ്ങനെ ഒന്ന് ചെയ്തുനോക്കൂ