അവക്കാഡോ ഓയിൽ തയാറാക്കാൻ ഇത്ര എളുപ്പമായിരുന്നോ ? വണ്ണം കുറയ്ക്കാനും ശരീരത്തിലെ വീക്കം കുറയ്ക്കാനും, സന്ധിവാതത്തിനും ഇതിനും ബെസ്റ്റ് വേറെ ഇല്ല.. | Avocado Oil Extract

Avocado Oil Extract: ഓമേഗ 3, വിറ്റാമിൻ ഇ, വിറ്റാമിൻ ഡി എന്നിവയെല്ലാം ഒരുമിച്ച് കിട്ടുന്നതിനെ പറ്റി ചിന്തിച്ചിട്ടുണ്ടോ?. അതിനുള്ള മാർഗങ്ങൾ അറിയില്ലായിരിക്കും അല്ലേ. നിങ്ങളുടെ വീട്ടിൽ അവക്കാഡോ ഉണ്ടോ? പഴുത്ത് ഡാർക്ക്‌ നിറം ആയവയെ നിങ്ങൾ ഉപേക്ഷിക്കാറാണോ പതിവ്?.:എങ്കിൽ അങ്ങനെ ചെയ്യുന്നത് നിർത്താം. ഒരുപാട് ഗുണങ്ങൾ ഉള്ള അവക്കാഡോ ഓയിൽ

നമുക്ക് നിർമ്മിച്ചെടുക്കാം ഇവ വച്ച്. നിങ്ങളുടെ മുടിയും ചർമ്മവും ഹൈഡ്രേറ്റഡായിരിക്കാൻ ഇത് സഹായിക്കുന്നു. വരൂ 100% ശുദ്ധമായ നാച്ചുറൽ ഓയിൽ നമുക്ക് വീട്ടിൽ നിന്ന് തന്നെ നിർമിച്ചെടുക്കാം. ഇത് തയ്യാറാക്കാനായി ആദ്യമായി വളരെ പഴുത്ത 4 അവക്കാഡോ എടുക്കുക. നിങ്ങൾക്ക് വേണ്ട ഓയിലിന്റെ അളവിനനുസരിച്ച് എടുക്കാം.ശേഷം അതിനെ രണ്ടായി മുറിച്ച് കുരു കളയുക. ഇനി ഒരു സ്പൂണിന്റെ സഹായത്തോടെ അതിൽ നിന്നും അവക്കാഡോ

വേർപ്പെടുത്തി ഒരു ബൗളിലേക്ക് മാറ്റുക. ഇനി അത് നന്നായി കുത്തി എടുക്കുക. ശേഷം ഇത് ഒരു പാനിൽ 15 മിനിറ്റ് മീഡിയം ഫ്ലൈമിൽ ചൂടാക്കി എടുക്കുക. ഫ്രെയിം കൂടി പോവാൻ പാടില്ല. ചൂടായി വരുമ്പോൾ അതിന്റെ ഓയിൽ ഇളകി വരുന്നത് നമുക്ക് കാണാൻ കഴിയും. അപ്പോൾ ഫ്ലെയിം ഓഫ് ചെയ്യാം. ശേഷം അതിന്റെ ഓയിൽ ഒരു അരിപ്പ കൊണ്ട് വേർതിരിച്ചെടുക്കാം. അരിപ്പയിൽ അല്പം വച്ചു കൊടുത്ത് 2-3 വട്ടം എങ്കിലും നന്നായി പ്രെസ്സ് ചെയ്യണം. അവക്കാഡോ ഓയിൽ

റെഡിയായി കഴിഞ്ഞു. ഇത് ഫാറ്റി ആസിഡുകൾ, ഒമേഗ 3, വിറ്റാമിൻ ഇ, വിറ്റാമിൻ ബി എന്നിവയാൽ സമ്പന്നമാണ്. കൂടാതെ ഡ്രൈ ഹെയർ ഉള്ളവർക്ക് മുടി ഹൈഡ്രേറ്റഡ് ആയി വെക്കാൻ ഇത് സഹായിക്കുന്നു. ചർമ്മം ചെറുപ്പമായി നിലനിർത്താനും, ചർമ്മം ഹൈഡ്രേറ്റഡ് ആക്കാനും ഈ ഓയിൽ സഹായിക്കുന്നു. അതിലും ഉപരിയായി നമ്മുടെ കണ്ണിനേയും ഇത് ഹൈഡ്രേറ്റഡ് ആയി നിലനിർത്തുന്നു. കണ്ണ് നീറ്റൽ, കണ്ണ് വേദന എന്നിവ അകറ്റുന്നു. ഇത്തരത്തിൽ പലതരം പ്രശ്നങ്ങൾ അനുഭവിക്കുന്ന നിങ്ങളുടെ കൂട്ടുകാർക്കും ഈയൊരു ടിപ്പ് നിസംശയം നിർദ്ദേശിക്കാവുന്നതാണ്.100% നാച്ചുറൽ ആയാണ് ഇത് തയ്യാറാക്കുന്നത്. തലക്ക് നല്ല കുളിർമയും, ആശ്വാസവും ഈ ഓയിൽ നൽകുന്നു. നമ്മുടെ മുഴുവൻ ഹെൽത്തിനെ തന്നെ സംരക്ഷിക്കാൻ ഈ ഓയിലിന് കഴിയും. ഹൃദയാരോഗ്യത്തിന് സാധ്യതയുള്ള ഗുണങ്ങളും ഇത് പ്രധാനം ചെയ്യുന്നു.കുട്ടികൾക്കും മുതിർന്നവർക്കും ഒരേ പോലെ അവക്കാഡോ ഓയിൽ ഉപയോഗിക്കാവന്നതാണ്. അപ്പോൾ സമയം കളയേണ്ട. പെട്ടന്ന് തന്നെ ഉണ്ടാക്കി നോക്കിക്കോളൂ.

Avocado Oil Extract