ഹൃദയത്തിൽ നിന്ന് ഹൃദയങ്ങളിലേക്ക് ചേക്കേറാൻ വർഷങ്ങൾക്ക് ശേഷം ഇവർ വീണ്ടും ഒന്നിച്ചു.!! പ്രണയത്തിന്റെ മായാജാലം തീർത്ത് കല്യാണി – പ്രണവ് കോംബോ.!! | Varshangalkku Shesham Teaser viral
മലയാളികൾ നെഞ്ചിലേറ്റിയ ഹൃദയം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം വിനീത് ശ്രീനിവാസൻ എഴുതുകയും സംവിധാനം ചെയ്യുകയും ചെയ്യുന്ന ‘വർഷങ്ങൾക്കു ശേഷം ‘ എന്ന ചിത്രത്തിൻ്റെ ടീസർ പുറത്തിറങ്ങിയിരിക്കുകയാണ്. മോഹൻ ലാലായിരുന്നു ചിത്രത്തിൻ്റെ ടീസർ ഇന്നലെ റിലീസ് ചെയ്തത്. പ്രണവ് മോഹൻലാലും, ധ്യാൻ ശ്രീനിവാസനും നായകന്മാരായി എത്തുന്ന ചിത്രത്തിൽ കല്യാണി പ്രിയദർശനാണ് നായികയായി എത്തുന്നത്. മെരിലാൻ്റ് സിനിമാസിൻ്റെ ബാനറിൽ വിശാഖ് സ്വബ്രഹ്മണ്യമാണ് ഈ ചിത്രത്തിൻ്റെ നിർമ്മാണം നിർവ്വഹിക്കുന്നത്. വലിയ ക്യാൻവാസിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തിൻ്റെ റിലീസ് തീയ്യതിയും പുറത്തുവിട്ടിരിക്കുകയാണ്. […]