നന്ദുവിനോട് അത് തുറന്ന് പറഞ്ഞ് അനി.!! നയനയോട് പ്രതികാരം ചെയ്യാൻ ഒരുങ്ങി ദേവയാനി; നയനയ്ക്ക് അനന്തപുരിയുടെ അധികാരങ്ങൾ പൂർണ്ണമായും കൊടുത്ത് മുത്തശ്ശി | Patharamattu today latest episode
Patharamattu today latest episode: ഏഷ്യാനെറ്റ് പ്രേക്ഷകർ കൈനീട്ടി സ്വീകരിച്ച പത്തരമാറ്റ്’ വളരെ രസകരമായാണ് മുന്നോട്ടുപോകുന്നത്. നയനയോട് ദേവയാനി വഴക്കു പറയുകയാണ്. നീ വീണ്ടും എന്നെ അപമാനിക്കുകയാണ് ചെയ്തതെന്നും, നീ ഒരിക്കലും ഈ വീട്ടിലെ മരുമകളാവാൻ പോവുന്നില്ലെന്നും, എൻ്റെ മകൻ ഒരിക്കലും നിന്നെ സ്വീകരിക്കില്ലെന്നും പറയുകയാണ് ദേവയാനി. പക്ഷെ, നീ എല്ലാവരെയും എനിക്കെതിരെ തിരിച്ചിരിക്കുകയാണ്. അതുപോലെ നീ എൻ്റെ മകനെയും എനിക്കെതിരെ തിരിക്കാനും സാധ്യതയുണ്ടെന്ന് പറയുകയാണ്. അപ്പോഴാണ് ജലജ ദേവയാനിയുടെ ദേഷ്യം കൂട്ടാൻ, നയനയുടെ പുതിയ തന്ത്രമാണ് […]