ഗുരുവായൂരപ്പന് 40 പവന്റെ പൊന്നോടക്കുഴൽ.!! ഇന്ന് പുലർച്ചെ നാലുമണിയോടെയായിരുന്നു സമർപ്പണം | Ponodakuzhal for Guruvayoorappan
Ponodakuzhal for Guruvayoorappan : ഗുരുവായൂരപ്പന് 40 പവൻ തൂക്കം വരുന്ന പോന്നോടാക്കുഴൽ സമ്മാനിച്ചു ബിസിനസ്കാരനായ ഭക്തൻ രതീഷ് മോഹനൻ .കഴിഞ്ഞ ദിവസം പുലർച്ചെ 4 മണിക്ക് ആണ് ഓടക്കുഴൽ സമർപ്പണം നടന്നത്. കോട്ടയം ചങ്ങനാശ്ശേരി ധ്വാരക സ്വദേശിയായ രതീഷ് മോഹനൻ ഷാർജയിൽ ആണ് ബിസിനസ് നടത്തുന്നത്.കടുത്ത ഗുരുവായൂരപ്പ ഭക്തനായ രതീഷ് മോഹനൻ എല്ലാ മലയാള മാസം ഒന്നാം തിയതിയും ക്ഷേത്രം സന്ദർശിക്കുകയും അന്നദാനം നടത്തുകയും ചെയ്യാറുണ്ടെന്നാണ് ഗുരുവായൂർ ദേവസ്വം ഭാരവാഹികൾ അറിയിക്കുന്നത്.ക്ഷേത്രം അസിസ്റ്റന്റ് മാനേജർ ലെജി […]