എല്ലാവരോടും മാപ്പിരന്ന് കണ്ണൻ.!! സാന്ത്വനം കുടുംബത്തെ ഒന്നടങ്കം നടുക്കിയ ആ വാർത്ത എത്തുന്നു; ദേവൂട്ടിയുടെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ അപ്പു | Santhwanam today episode
ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ സാന്ത്വനം വളരെ വ്യത്യസ്തമായ രംഗങ്ങളിലൂടെയാണ് കടന്നു പോകുന്നത്.ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ അഞ്ജു വളരെ വിഷമത്തിൽ പലതും പറഞ്ഞു കൊണ്ട് കരയുകയായിരുന്നു. നാളെ ഏതായാലും പോലീസിൽ പരാതി നൽകണമെന്ന് പറയുകയാണ് ശിവൻ. അപ്പോഴാണ് ദേവൂട്ടി സ്കൂളിൽ നിന്നും വരുന്നത്. വന്ന ഉടനെ ദേവിയെ കുറിച്ചാണ് ചോദിക്കുന്നത്. അപ്പു അമ്മ പുറത്തു പോയെന്നും, ഇപ്പോൾ വരുമെന്നും പറഞ്ഞു കൊണ്ട് അപ്പുദേവൂട്ടിയെ റൂമിലേക്ക് കൂട്ടിപ്പോയി. ഡ്രസൊക്കെ മാറ്റിയ ശേഷം അപ്പുവിനോട് വീണ്ടും ദേവൂട്ടി അമ്മയെ കുറിച്ചാണ് […]