പവിഴമല്ലി പൂത്തുലഞ്ഞ നീല വാനം..!! പ്രണയദിനത്തില്‍ ജീവിതപങ്കാളിക്കൊപ്പമുളള വീഡിയോയുമായി ഗിന്നസ് പക്രു | Guinnes Pakru Valentine’s Day special video
മലയാളി പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടുന്ന ചെറിയ വലിയ താരമാണ് ഗിന്നസ് പക്രു എന്ന് മലയാളികൾ സ്നേഹത്തോടെ വിളിക്കുന്ന അജയകുമാർ. ടെലിവിഷൻ കോമഡി പ്രോഗ്രാകുകളിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായി മാറിയ താരത്തിന്റെ ജീവിത കഥ ആർക്കും പ്രചോദനം നൽകുന്നതാണ് . തന്റെ ശരീരത്തിന്റെ ഉയരക്കുറവ് ഒരിക്കലും ഉയരങ്ങൾ കീഴടക്കാനുള്ള താരത്തിന്റെ നിശ്ചയധർട്യത്തിന് തടസമായില്ല. തന്റെ കഴിവുകൾ ഏറ്റവും നന്നായി ഉപയോഗിച്ച ഒരു കലാകാരൻ തന്നെ ആയിരുന്നു ഗിന്നസ് പക്രു. വിനയൻ സംവിധാനം ചെയ്ത അത്ഭുത ദ്വീപ് എന്ന ചിത്രത്തിൽ അഭിനയിച്ച […]