Take a fresh look at your lifestyle.
  

അധ്യാപകനിൽ നിന്നും അഭിനേതാവിലക്ക്.!! അമ്മയറിയാതെയിലെ സജിൻ ആള് ചില്ലറക്കാരനല്ലല്ലോ ? താരത്തിന്റെ യഥാർത്ഥ ജീവിതം ഇങ്ങനെ | Ammayariyathe actor Sajin John real Life Story malayalam news

Ammayariyathe actor Sajin John real Life Story malayalam news: ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് സജിൻ ജോൺ. അമ്മയറിയാതെ എന്ന ഹിറ്റ് പരമ്പരയിൽ വിനീത് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സജിൻ ഇപ്പോൾ മഴവിൽ മനോരമയിലെ എന്നും സമ്മതം എന്ന സീരിയലിലും ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. വിനീത് ശരിക്കും വളരെ സാധു എന്നൊക്കെ പറയാവുന്ന തരത്തിലുള്ള ഒരു യുവാവാണ്. ഒരു വിദ്യാർത്ഥിയാണ്. പാവം എന്ന്

മാത്രമല്ല അൽപ്പം പക്വതക്കുറവുമൊക്കെയുള്ള ഒരാളാണ്. എന്നാൽ എന്നും സമ്മതത്തിലെ സജിന്റെ കഥാപാത്രം ഇതിൽ നിന്ന് വളരെ വ്യത്യസ്തമാണ്. യഥാർത്ഥജീവിതത്തിൽ സജിൻ ഒരു അദ്ധ്യാപകൻ കൂടിയാണ്. അധ്യാപകനായിരിക്കെയാണ് അഭിനയത്തിലേക്ക് കടക്കുന്നത്. അധ്യാപനം എന്ന് പറയുന്നത് ആത്മവിശ്വാസം ഏറെ ആവശ്യമായ ഒരു പ്രൊഫഷനാണ് എന്നാണ് സജിൻ പറയുന്നത്. അഭിനയത്തിലും ഈ കോൺഫിഡൻസിന് ഏറെ പ്രസക്തിയുണ്ട്. പിന്നെ

അധ്യാപകനിൽ നിന്നും അഭിനേതാവിലേക്കുള്ള മാറ്റം എന്ന് പറയാൻ പറ്റില്ല. അധ്യാപനവും കൂടെത്തന്നെയുണ്ട്. ഭ്രമണം എന്ന പരമ്പരയിൽ അഭിനയിച്ചുകൊണ്ടാണ് ആക്ടിങ് കരിയർ ആരംഭിക്കുന്നത്. അതിനുശേഷമാണ് ചാക്കോയും മേരിയും എന്ന പരമ്പരയിലെത്തുന്നത്. ആ സീരിയലിൽ അന്ധകഥാപാത്രമായിരുന്നു. ഏറെ വെല്ലുവിളികൾ നിറഞ്ഞ ഒരു കഥാപാത്രം തന്നെയായിരുന്നു അത്. കാഴ്ചശക്തിയില്ലാത്ത ഒരാളായി മാറുന്നതിന് വേണ്ടി

കുറെ സിനിമകൾ കുത്തിയിരുന്ന് കണ്ടു സജിൻ. ലാലേട്ടന്റെയും മണിച്ചേട്ടന്റെയുമൊക്കെ സിനിമകൾ കണ്ടിട്ടാണ് ചാക്കോയും മേരിയിലേക്ക് എത്തിയത്. എന്തായാലും ആ ഒരു കഥാപാത്രം ചെയ്യുന്ന സമയത്ത് ഒത്തിരി മികച്ച അഭിപ്രായങ്ങൾ സജിന് ലഭിച്ചു. അഭിനയമല്ലാതെ മറ്റെന്ത് എന്ന് ചോദിച്ചാൽ ചിത്രരചന സജിന് ഏറെ ഇഷ്ടമാണ്. സ്കൂളിൽ പഠിക്കുന്ന സമയം മുതൽ തന്നെ ഒരുപാട് ചിത്രരചനാമത്സരങ്ങളിൽ പങ്കെടുത്തിരുന്നു. അതിനൊക്കെയും സമ്മാനങ്ങളും കിട്ടിയിരുന്നു. പ്രണയത്തേക്കുറിച്ച് ചോദിച്ചാൽ സജിൻ ചിരിക്കും. നിലവിൽ പ്രണയമൊന്നുമില്ല. വിവാഹത്തത്തെക്കുറിച്ച് ചിന്തിച്ചുതുടങ്ങണം. വിവാഹം കഴിഞ്ഞ് പ്രണയിക്കാമല്ലോ…