Amla lehyam recipe: അധികം നമുക്ക് ധാരാളം വാങ്ങിക്കാൻ കഴിയുന്ന ഒന്നാണ് നെല്ലിക്ക. നെല്ലിക്കയുടെ പ്രാധാന്യം പലവിധമാണ്.വിറ്റാമിൻ സി അടങ്ങിയ നെല്ലിക്ക മുടിയുടെ സ്വാഭാവികമായ കറുപ്പ് നിറവും യുവത്വവും നിലനിർത്തുന്നതിനും, ചർമ്മം സംരക്ഷിക്കുന്നത്തിനും തുടങ്ങി ഒരുപാട് ഗുണങ്ങൾ അടങ്ങിയ ഒന്നാണ്. എന്നാൽ നെല്ലിക്ക വച്ചൊരു ലേഹ്യം ഉണ്ടാക്കിയാലോ. അതെങ്ങനെയെന്ന് നമുക്ക് നോക്കാം.
- നെല്ലിക്ക – 600 ഗ്രാം
- ചക്കര -600 ഗ്രാം
- ചെറിയ ജീരകം – ഒരു ടീ സ്പൂൺ
- പെരും ജീരകം – ഒരു ടീ സ്പൂൺ
- പട്ട – രണ്ട് ഇഞ്ച്
- ഏലക്ക -5 എണ്ണം
- ഗ്രാമ്പു – 6 എണ്ണം
- ചുക്ക് പൊടി – ഒരു ടീ സ്പൂൺ
- നെയ്യ് – ആവിശ്യത്തിന്
- വെള്ളം
ആദ്യമായി സ്‌പൈസസ് എല്ലാം കൂടെ ചൂടാക്കി പൊടിച്ചെടുക്കുക. ചക്കര ഉരുക്കാനായി ഒരു പാത്രത്തിലേക്ക് മാറ്റുക. തുടർന്ന് ഒരു അര കപ്പ് വെള്ളം ചേർത്ത് കൊടുക്കുക. ഈ സമയം കുക്കറിലായി നെല്ലിക്ക വേവിക്കാൻ വെക്കാം. മുക്കാൽ കപ്പ് വെള്ളത്തിലായി ഇത് വേവിച്ച് എടുക്കാം. ഒരു വിസിൽ ലോ ഫ്ലേമിലും ബാക്കി മൂന്ന് വിസിൽ ലോ ഫ്ലേമിലും ആയിരിക്കണം. പൊടിച്ചുവെച്ച സ്പൈസസ് പൊടി ചുക്കുപൊടിയിലേക്ക് ചേർത്ത് വെക്കുക. നെല്ലിക്ക ചൂടാറിയതിന് ശേഷം അതിന്റെ കുരു വേർതിരിച്ചെടുക്കുക. തുടർന്ന് മിക്സി ജാറിലിട്ട് നന്നായി അരച്ചെടുക്കുക. ഉരുളിയോ അല്ലങ്കിൽ ചൂട് കട്ടിയുള്ള
പാത്രമോ ലേഹ്യം ഉണ്ടാക്കാനായി തിരഞ്ഞെടുക്കുക. ഇതിലേക്ക് ഒരു ടീസ്പൂൺ നെയ്യ് ചേർക്കുക. പശുവിൻ നെയ്യ് തന്നെ ആയിരിക്കണം. തുടർന്ന് മുമ്പ് ഉരുക്കിവെച്ച ശർക്കര അരിച്ച് അതിലേക്ക് ഒഴിക്കുക.നന്നായി ഇളക്കിയശേഷം അരച്ചുവച്ച നെല്ലിക്ക ഇതിലേക്ക് ചേർക്കാം. ശേഷം നന്നായി ഇളക്കുക. ഇളക്കുന്നതിനിടയിൽ പൊട്ടിത്തെറിക്കാൻ സാധ്യതയുണ്ട്. അതിനാൽ ഒന്നെങ്കിൽ നീളമുള്ള തവി ഉപയോഗിക്കുകയോ, തീ കുറച്ചിടുകയോ ചെയ്യുക. തീ കുറച്ചിട്ടാൽ റെഡി ആയി കിട്ടാൻ വളരെ സമയം എടുക്കാൻ സാധ്യത ഉണ്ട്. അതിനാൽ ബാലൻസ്ഡ് ആയി ഉണ്ടാക്കി എടുക്കാം.
പൊടിച്ചു വെച്ചിരിക്കുന്ന സ്പൈസസ് എല്ലാം ഇതിലേക്ക് ചേർക്കാം.ഇനി വീണ്ടും നന്നായി ഇളക്കി എടുക്കാം. മുക്കാൽ ഭാഗവും ഒന്ന് വറ്റി വന്നുകഴിഞ്ഞാൽ കുറച്ച് കൂടി നെയ്യ് ചേർത്ത് ഇളക്കാം. ഫ്രിഡ്ജിൽ തന്നെ സൂക്ഷിക്കാൻ ശ്രദ്ധിക്കാം ഈ ലേഹ്യം. ഒരാഴ്ചയോളം ഇത് പുറത്ത് തന്നെ വെക്കാം. വളരെ ഹെൽത്തിയായാണ് ഈ ലേഹ്യം ഉണ്ടാക്കുന്നത്.കുട്ടികളുടെ ബുദ്ധിശക്തി വർദ്ധിപ്പിക്കാൻ ഇത് സഹായിക്കുന്നു. ഏറ്റവും ഉത്തമം സ്ത്രീകൾക്കാണ്. മിതമായ രീതിയിൽ കഴിക്കാൻ ശ്രദ്ധിക്കുമല്ലോ. Amla lehyam recipe