അമ്മേ ഏറെ ഇഷ്ടമാണെന്ന് പറയുമ്പോൾ പോലും മ രണശേഷം അവർക്ക് വേണ്ടി എന്തു ചെയ്യാം എന്നാണ് അമ്മയെ സ്നേഹിക്കുന്ന ഓരോ മക്കളും ചിന്തിക്കുന്നത്. എന്നാൽ വ്യത്യസ്തവും വേറിട്ടതുമായ ഒരു ചിന്താഗതിയിലൂടെ തൻറെ അമ്മയ്ക്ക് വേണ്ടി ഒരു സൗദം പടുത്തുയർത്തിയിരിക്കുകയാണ് മകൻ. ലോകം കണ്ട ഏറ്റവും നല്ല പ്രണയസമ്മാനമായി ഷാജഹാൻ പണികഴിപ്പിച്ച താജ്മഹൽ വിലയിരുത്തപ്പെടുമ്പോൾ താജ്മഹലിന്റെ മാതൃകയിൽ അമ്മയ്ക്ക് വേണ്ടി
ചെന്നൈ സ്വദേശിയായ അംറുദ്ദീൻ ഷെയ്ക്ക് ദാവൂദ് ഒരു ബലികുടീരം സ്ഥാപിച്ചിരിക്കുകയാണ്. അംറുദ്ദീന്11 വയസ്സുള്ളപ്പോഴാണ് ഉപ്പ മരി ച്ചത്. അതിനുശേഷം തന്നെയും നാല് സഹോദരിമാരെയും വളർത്തിയത് അമ്മ ജൈലാനി ബീവിയാണ്. ചെന്നൈ തിരുവാരൂർ ജില്ലയിലെ അമ്മൈയ്യപ്പൻ സ്വദേശിയായ അംറുദ്ദീൻ ബി എ ബിരുദം പൂർത്തിയാക്കി ചെന്നൈയിൽ ബിസിനസ് നടത്തിവരികയാണ്. പിതാവിന്റെ കട ഏറ്റെടുത്താണ് 5 മക്കളെയും ജൈലാനി ബീബി പഠിപ്പിച്ചതും.
2020 ഇവർ മ രണത്തിന് കീഴടങ്ങുകയും ചെയ്തു. ഇതിനിടയിലാണ് ഉമ്മയ്ക്കു ഉചിതമായ ഒരു സ്മാരകം പണികഴിപ്പിക്കണമെന്ന ആഗ്രഹം മകനുണ്ടായിരുന്നത്. അതിൻറെ ഭാഗമായി തിരുച്ചിറപ്പള്ളിയിലെ സിവിൽ എഞ്ചിനീയറുടെ സഹായത്തോടെ അമ്മയുടെ ജന്മദേശം ആയ അമ്മൈയ്യപ്പനിൽ താജ്മഹലിന്റെ മാതൃകയിലുള്ള സ്മാരകം പണിയാൻ തീരുമാനിക്കുകയും ചെയ്തു. താജ്മഹൽ ഏറെ ഇഷ്ടപ്പെടുന്ന അംറുദ്ദീൻ അതേ മാതൃകയിൽ ബലികുടീരം പണികഴിപ്പിക്കുവാനാണ് ആഗ്രഹിച്ചത്. അതിനായി മാർബിൾ രാജസ്ഥാനിൽ നിന്നും രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി
വിദഗ്ധ തൊഴിലാളികളെയും കൊണ്ടുവന്നു. രണ്ടു വർഷം കൊണ്ടാണ് താജ്മഹലിന്റെ പണിപൂർത്തീകരിച്ചത്. അഞ്ചു കോടി ചെലവാക്കിയാണ് താജ്മഹൽ മാതൃകയിലുള്ള ബലികുടീരം ഉമ്മയ്ക്കായി പണികഴിപ്പിച്ചിരിക്കുന്നത്. അംറുദ്ദീന്റെ ഈ പ്രവർത്തി പ്രശംസനീയമാണെന്നാണ് സോഷ്യൽ മീഡിയ ഒന്നടങ്കം പറയുന്നത്. മറ്റുള്ളവർക്ക് ഇതൊരു മാതൃകയാണെന്നും അമ്മയോടുള്ള കടമയും ബഹുമാനവും ഇങ്ങനെയും ചില മക്കൾ തിരിച്ചു നൽകുന്നു എന്നുമാണ് ആളുകൾ പറയുന്നത്.