Aloe Vera Oil for hair growth : സൗന്ദര്യസംരക്ഷണം പലർക്കും വലിയ വെല്ലുവിളി തന്നെ ആണ്. മിക്ക ആളുകളും മുതിർന്ന ബന്ധുക്കളിൽ നിന്നും കേൾക്കുന്ന ഒരു വാചകം ഉണ്ട്. പണ്ട് കാണാൻ എന്തു ഭംഗിയായിരുന്നു. ഇപ്പോൾ മുടിയും പോയി ആകെ പ്രായമായത് പോലെ തോന്നുന്നു എന്ന്. അതിന് കാരണം എന്ന് പറയുന്നത് നമ്മൾ വളർന്നു വരുമ്പോൾ നമ്മുടെ
അമ്മമാർ നമ്മളെ ശ്രദ്ധിച്ചത് പോലെ നമ്മൾ നമ്മളെ തന്നെ ശ്രദ്ധിക്കുന്നില്ല എന്നത് തന്നെയാണ്. നമ്മൾ ഒന്നു ശ്രദ്ധിച്ചാൽ തന്നെ നല്ല ആരോഗ്യത്തോടെ ഉള്ള ഇടതൂർന്ന മുടി നമുക്ക് ലഭിക്കും. അതിനായി ബ്യൂട്ടി പാർലറിൽ ഒന്നും പോയി ആയിരങ്ങൾ മുടക്കേണ്ട കാര്യമേ ഇല്ല. നയാ പൈസ ചിലവില്ലാതെ തന്നെ നമുക്ക് നമ്മുടെ ചർമ്മത്തിന്റെ തിളക്കം വീണ്ടെടുക്കാൻ സാധിക്കും. അതു പോലെ തന്നെ നമ്മുടെ മുടി ഇടതൂർന്നു വളരാനും ഈ ഒരു എണ്ണ തന്നെ മതിയാവും.
ഈ എണ്ണ ഉണ്ടാക്കാനായി കറ്റാർ വാഴ ആണ് പ്രധാനമായും വേണ്ടത്. കറ്റാർവാഴയുടെ കറ കളഞ്ഞിട്ട് മുള്ള് എല്ലാം കളഞ്ഞ് വൃത്തിയാക്കണം. ഒരു പാത്രത്തിൽ വെള്ളം എടുത്തിട്ട് ചെറിയ കഷ്ണങ്ങൾ ആക്കി മുറിച്ചു ഇടണം. അൽപസമയത്തിന് ശേഷം വെള്ളം കളഞ്ഞിട്ട് വെള്ളത്തിന്റെ അംശം എല്ലാം കളയണം. ഒരു മിക്സിയുടെ ജാറിലേക്ക് ഇതിനെ മാറ്റിയിട്ട് എത്ര എണ്ണയാണോ
വേണ്ടത് അത്രയും എണ്ണ ഒഴിച്ചിട്ട് അരച്ചെടുക്കണം. ഇതിനെ തിളപ്പിച്ച് എണ്ണ തെളിഞ്ഞു വരണം. ഇത് തണുത്തതിന് ശേഷം ഒരു കുപ്പിയിലേക്ക് അരിച്ചെടുത്തു വയ്ക്കാം. ഇത് ഇടവിട്ട ദിവസങ്ങളിൽ തേയ്ക്കാം. ഈ എണ്ണ ഉണ്ടാക്കുന്നതിൽ എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ വീഡിയോ കാണാം. എണ്ണയുടെ കൃത്യമായ പാകം മനസ്സിലാക്കുന്നത് എങ്ങനെ എന്ന് വീഡിയോയിൽ കാണിക്കുന്നുണ്ട്. video credit : Sheemas Kitchen
പ്ലാവിലക്ക് ഇത്രയും ഗുണം ഉണ്ടെന്നു അറിഞ്ഞോ.!? ഇങ്ങനെ ചെയ്താൽ അരയും വയറും പെട്ടെന്ന് കുറയ്ക്കാം