
ജയിച്ചു കയറിയ രണ്ട് പേർ.!! അഖിലും സുരേഷ് ഗോപിയും ഒന്നിച്ചു.!! അഖിൽമാരാറിൻ്റെ പോസ്റ്റ് വൈറൽ | Akhil Maarar with Suresh Gopi viral photo
മലയാളി പ്രേക്ഷകരുടെ ഇഷ്ട റിയാലിറ്റി ഷോയാണ് ബിഗ്ബോസ്. 5 സീസണുകളും പ്രേക്ഷകർ നൽകിയത് വലിയ പിന്തുണ തന്നെയാണ് ഓരോ സീസണിലും വിജയികൾക്ക് ലഭിച്ചിരുന്നതും വലിയ സ്ഥാനം തന്നെയാണ്. അഞ്ചാം സീസണിലെ വിജയിയായിരുന്ന അഖിൽ മാരാർ സംവിധാന രംഗത്ത് നിന്നാണ്. അഖിൽ മാരാർക്ക് പ്രേക്ഷകർ നൽകുന്ന സ്ഥാനം വളരെ വലുതാണ്.
സീസൺ 5-ലെ വിജയിയായ ശേഷം അഖിൽ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറുകയും ചെയ്തു. സീസൺ അവസാനിച്ച ശേഷം നിരവധി വിശേഷങ്ങളുമായി താരം താരത്തിൻ്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയും, യുട്യൂബ് ചാനലിലൂടെയുമാണ് വിശേഷങ്ങൾ പങ്കുവച്ചിരുന്നത്. താരത്തിൻ്റെ ഓരോ വിശേഷങ്ങളും ആരാധകർ വൈറലാക്കി മാറ്റാറുമുണ്ട്. ഇന്നലെ അഖിൽ താരത്തിൻ്റെ സോഷ്യൽ മീഡിയ
അക്കൗണ്ടിൽ പങ്കുവെച്ച ഒരു വാർത്തയാണ് ഇപ്പോൾ വൈറലായി മാറുന്നത്. നടൻ സുരേഷ് ഗോപിക്കൊപ്പമുള്ള അഖിൽ മാരാറിൻ്റെ ചിത്രമാണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. ഫോട്ടോയ്ക്ക് താഴെ അഖിൽ ഒരു ക്യാപ്ഷനും പങ്കുവച്ചിരുന്നു. ” തോൽപ്പിക്കാൻ നോക്കിയപ്പോൾ ജയിച്ചു കയറിയ രണ്ടുപേർ എന്ന് ഭാവിയിൽ ഈ ഫോട്ടോയ്ക്ക് കമൻ്റ് വീഴട്ടെ”. ഈ ക്യാപ്ഷനെ ചൊല്ലി നിരവധി പേർ അനുകൂലിച്ചും പ്രതികൂലിച്ചും
എത്തുകയുണ്ടായി. സുരേഷ്ഗോപി കുറച്ച് ദിവസങ്ങളായി മാധ്യമ പ്രവർത്തകയുടെ വിഷയവുമായി നേരിട്ടു കൊണ്ടിരിക്കുന്ന പ്രശ്നത്തിൽ പിന്തുണയുമായി വന്നവരിൽ ഒരാളാണ് അഖിൽമാരാർ. കഴിഞ്ഞ ദിവസം സുരേഷ് ഗോപിയെ പോലീസ് ചോദ്യം ചെയ്ത ശേഷം അഖിൽമാരാർ വീണ്ടും സുരേഷ് ഗോപിയ്ക്ക് പിന്തുണ അറിയിച്ച് എത്തിയ പോസ്റ്റായിരുന്നു ഇത്.