‘സ്വന്തം മോള്‍ക്ക് സ്വര്‍ണമെടുക്കാന്‍ പൈസയുണ്ടോ ?’ രാധിക കഷ്ടപെടുമ്പോഴും ആ പാവം പണമെല്ലാം എടുത്ത് പാവപ്പെട്ടവർക്ക് കൊടുക്കും.!! മകളുടെ കല്യാണത്തിനല്ല, പാവപ്പെട്ടവരെ സഹായിക്കാനാണ് കാശ് ചെലവാക്കുന്നത്; സുരേഷ് ഗോപിയെ കുറിച്ച് ജയറാം വാക്കുകൾ വൈറൽ.!! | Actor Jayaram About Suresh Gopi’s life
മലയാളികളുടെ പ്രിയപ്പെട്ട സിനിമ താരങ്ങളാണ് ജയറാമും സുരേഷ് ഗോപിയും. ഒരുമിച്ച് പല സിനിമയിലും അഭിനയിച്ചിട്ടുണ്ട് എങ്കിലും ഈ രണ്ട് പേരുകൾ കേൾക്കുമ്പോൾ മലയാളികളുടെ മനസ്സിലേക്ക് ഓടി വരുന്ന ചിത്രം സമ്മർ ഇൻ ബെഥ്‌ലഹേം ആയിരിക്കും. ഒരിക്കലും മറക്കാനാവാത്ത രസകരമായ മുഹൂർത്തങ്ങൾ സമ്മാനിച്ച ചിത്രത്തിലെ ഡെന്നീസിന്റെയും
രവിയുടെയും സൗഹൃദം കണ്ട് ഹൃദയം നിറഞ്ഞവരാണ് മലയാള സിനിമ പ്രേക്ഷകർ. നർമ്മവും പ്രണയവും സെന്റിമെൻസും കുടുംബസ്നേഹവും ഒക്കെ നിറഞ്ഞ ഒരു സിനിമ ആയിരുന്നു അതെങ്കിലും ഏറ്റവും ശ്രദ്ധിക്കപ്പെട്ടതും ഇപ്പോഴും ആഘോഷിക്കപ്പെടുന്നതും രവിയുടെയും ഡെന്നീസിന്റെയും സൗഹൃദമാണ്. ഈയടുത്ത് സുരേഷ് ഗോപി സ്റ്റേജിൽ പാട്ട് പാടുന്നതിന്റെ ഡബ്മാഷ് ചെയ്ത ജയറാമിന്റെ വീഡിയോ വൈറൽ
ആയിരുന്നു. അതിനു താഴെ വന്ന കമന്റുകൾ ആയിരുന്നു കൂടുതൽ രസകരം. എങ്കിലും മ,രി,ക്കാൻ കിടന്നപ്പോൾ ഹോസ്പിറ്റലിൽ കൊണ്ട് പോയ് ജീവൻ രക്ഷിക്കുകയും ബ്ലഡ് കൊടുക്കുകയും ചെയ്ത ഡെന്നീസിനോസ് ഇത് വേണ്ടായിരുന്നു എന്നാണ് ആരാധകർ പറഞ്ഞത്. ഇപോഴിതാ സുരേഷ് ഗോപിയെപ്പറ്റി തുറന്ന് സംസാരിക്കുകയാണ് ജയറാം. ഒരു വ്യക്തിയെന്ന നിലയിൽ സുരേഷ് ഗോപി ജനങ്ങൾക്കെല്ലാം
പ്രിയപ്പെട്ടവനാണ് അതിനു കാരണം അദ്ദേഹത്തിന്റെ സഹായ മനസ്ഥിതിയും സഹജീവികളോടുള്ള സ്നേഹവും ഒക്കെയാണ്. എന്നാൽ ജയറാം പറയുന്നത് ഉണ്ടാക്കുന്ന പൈസ എല്ലാം ഇത്തരത്തിൽ ചാരിറ്റി പ്രവർത്തനത്തിന് കൊടുക്കുന്നയാളാണ് സുരേഷ് ഗോപി എന്നാണ്. ഇപ്പോൾ ഇതാ താരത്തിന്റെ മകളുടെ കല്യാണം നടക്കാൻ പോകുകയാണ് കല്യാണത്തിനു വേണ്ടി മാറ്റി വെച്ചിരിക്കുന്ന പണം പോലും ആരെങ്കിലും സഹായം അഭ്യർത്ഥിച്ചു വന്നാൽ എടുത്തു കൊടുക്കും. ഇത് കൊണ്ട് കഷ്ടപ്പെടുന്നത് താരത്തിന്റെ ഭാര്യ രാധിക ആണെന്നും ആണ് ജയറാം പറഞ്ഞത്.