Actor Indrans viral video: മലയാളി മനസ്സുകളിൽ നിറഞ്ഞുനിൽക്കുന്ന താരമാണ് ഇന്ദ്രൻസ്. ഒരു ലളിതമായ മനുഷ്യൻ. എത്ര സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും അതിന്റെ യാതൊരുവിധ പവറോ, അഹങ്കാരമോ ഇതുവരെ അദ്ദേഹം ആരോടും കാണിച്ചിട്ടില്ല. ആദ്യകാലത്ത് സിനിമയിലെ വാസ്ത്രാലങ്കാര രംഗത്തുനിന്നാണ് പിന്നീട് ഇന്ദ്രൻസ് സിനിമയിലേ അഭിനയത്തിലേക്ക് കടന്നു വരുന്നത്.
തനിക്ക് കിട്ടിയ ഏതു വേഷവും അതിന്റെ ഏറ്റവും പൂർണമായ രൂപത്തിൽ ജനങ്ങളിലേക്ക് എത്തിക്കാൻ ഇദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ഹാസ്യ വേഷങ്ങൾ ഇദ്ദേഹത്തിന്റെ മാസ്റ്റർ പീസ് ആണ്. 2018ൽ ആളൊരുക്കം എന്ന ചിത്രത്തിന് കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ഇദ്ദേഹത്തിന് ലഭിച്ചിരുന്നു. ഇദ്ദേഹത്തിന്റെ ജീവിതപങ്കാളിയാണ് ശാന്തകുമാരി. ഹോം എന്ന ഇദ്ദേഹത്തിന്റെ ചിത്രം വളരെയധികം പ്രേക്ഷകശ്രദ്ധ
നേടിയിരുന്നു അതുപോലെ മറ്റൊരു ശ്രദ്ധ നേടിയ ചിത്രമാണ് അഞ്ചാം പാതിര. രണ്ടു ചിത്രങ്ങളിലെയും കഥാപാത്രങ്ങൾ രണ്ട് തലങ്ങളിലാണ്. ഇക്കാലത്തിനിടയ്ക്ക് ഏകദേശം 300 ഓളം ചിത്രങ്ങളിൽ ഇദ്ദേഹം വേഷങ്ങൾ ചെയ്തിട്ടുണ്ട്. താര ജാഡകൾ ഒന്നുമില്ലാത്ത ഒരു വ്യക്തിയെന്ന പൂർണമായും ഒരാളെ പറയാമെങ്കിൽ അതിനുള്ള ഉത്തമ ഉദാഹരണമാണ് ഇന്ദ്രൻസ്. നിറപുഞ്ചിരിയോടെ അല്ലാതെ ഇദ്ദേഹത്തെ നമുക്ക് കാണാൻ
സാധിക്കില്ല. പറയുന്ന ഓരോ വാക്കുകളിലും നർമ്മവും അതിനോടൊപ്പം തന്നെ കൃത്യമായ കാര്യങ്ങളും ഉണ്ടാകും എന്നതാണ് ഇദ്ദേഹത്തിന്റെ മറ്റൊരു പ്രത്യേകത. സോഷ്യൽ മീഡിയയിൽ വരുന്ന ഇദ്ദേഹത്തിന്റെ ഓരോ വീഡിയോകളും വളരെ പെട്ടെന്നാണ് വൈറലായി മാറാറുള്ളത്.ഹേറ്റേഴ്സ് ഇല്ലാത്ത ഒരേയൊരു മനുഷ്യൻ എന്ന രീതിയിലും കമന്റുകൾ വരാറുണ്ട്. ഇപ്പോഴിതാ ഇദ്ദേഹത്തിന്റെ മറ്റൊരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഒരു പരിപാടിയിൽ അതിഥിയായി വേദിയിലിരിക്കുമ്പോൾ ഒരു ചെറിയ മോൾ വന്നു ഫോട്ടോയ്ക്ക് വേണ്ടി ഇന്ദ്രൻസിന് ഫോൺ കൊടുക്കുന്നു.