
56 ന്റെ നിറവിൽ ജനപ്രിയൻ നായകൻ.! കാവ്യ നൽകിയ സർപ്രൈസ് കണ്ടോ ? പത്മസരോവരത്തിൽ ഗംഭീര പിറന്നാൾ ആഘോഷം Actor Dileep birthday
മലയാള സിനിമയിലെ ജനപ്രിയനായകനാണ് ദിലീപ്. മലയാളി പ്രേക്ഷകരെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും കൊണ്ട് നിരവധി കഥാപാത്രങ്ങൾ സമ്മാനിച്ച പ്രിയനടന് ഇന്ന് അമ്പത്തിയാറാം പിറന്നാൾ. മലയാള സിനിമയിൽ പകരം വയ്ക്കാനില്ലാത്ത പ്രതിഭയാണ് ദിലീപ്. പ്രിയതാരത്തിന് പിറന്നാൾ ആശംസകളുമായി നിരവധി ആരാധകരും, സുഹൃത്തുക്കളും, സിനിമാ താരങ്ങളും
എത്തിക്കഴിഞ്ഞു. ദിലീപിൻ്റെ ഉറ്റ സുഹൃത്തായ നാദിർഷ രാത്രി പന്ത്രണ്ട് മണിക്ക് തന്നെ സോഷ്യൽ മീഡിയ വഴി പ്രിയ സുഹൃത്തിന് പിറന്നാൾ ആശംസകളുമായി എത്തിയിരുന്നു. ‘ഹാപ്പി ബർത്ത്ഡേ ഡിയർ ബ്രദർ ‘ എന്നാണ് നാദിർഷ ദിലീപിൻ്റെ കൂടെയുള്ള പഴയ ചിത്രവും പുതിയ ചിത്രവും പോസ്റ്റ് ചെയ്ത് എത്തിയത്. ദിലീപിൻ്റെ കുടുംബത്തിലെ ഏത് വിശേഷങ്ങൾക്കും നാദിർഷയും, നാദിർഷയുടെ കുടുംബത്തിലെ ഏത് പരിപാടികളികളിലും ദിലീപും കുടുംബവും
സജീവ സാന്നിധ്യമായിരുന്നു. ഒരുപാട് വേദികൾ ഇവർതന്നെ ഞങ്ങളുടെ സൗഹൃദത്തെക്കുറിച്ച് പങ്കുവെച്ചിട്ടുണ്ട്. ഉറ്റസുഹൃത്തുക്കളായ ഇവർ ബിസിനസ് കാര്യങ്ങളും ഒരുമിച്ചാണ് കൊണ്ടുപോകുന്നത്. നാദിർഷ സംവിധാന രംഗത്ത് വന്നപ്പോൾ ഉറ്റ സുഹൃത്തായ ദിലീപിനെ വച്ചെടുത്ത ചിത്രമായിരുന്നു ‘കേശു ഈ വീടിൻ്റെ നാഥൻ’. നാദിർഷയുടെ പിറന്നാൾ ആശംസകൾക്ക് പിന്നാലെ കാവ്യാ മാധവൻ ദിലീപിന് പിറന്നാൾ ആശംസകൾ അറിയിച്ച് എത്തുകയുണ്ടായി.
കെയ്ക്കിൻ്റെയും, ലൗവിൻ്റെ ഇമോജി വച്ചാണ് താരം ഭർത്താവിന് പിറന്നാൾ ആശംസകൾ അറിയിച്ച് എത്തിയിരിക്കുന്നത്. എന്നാൽ ദിലീപ് തൻ്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പിറന്നാൾ ദിനത്തിൽ പുതിയ ചിത്രത്തിൻ്റെ വിശേഷവുമായാണ് എത്തിയിരിക്കുന്നത്. നവംബർ 10 ന് റിലീസിനൊരുങ്ങുന്ന ദിലീപിൻ്റെ പുതിയ ചിത്രമായ ബന്ദ്രയുടെ വിശേഷമാണ് താരം പങ്കുവച്ചിരിക്കുന്നത്.രാമലീലയ്ക്ക് ശേഷം അരുൺ ഗോപി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമായ ബന്ദ്ര ദിലീപിൻ്റെ 147-ാം ചിത്രമാണ്.